മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്വകാര്യബസ് അപകടത്തിൽ നിർണായക ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അപകടസമയത്ത് ബസ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്നുവെന്നാണ് ഡിജിറ്റൽ പരിശോധനയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് അമിതവേഗമാണ് പ്രധാന കാരണമെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തുന്നത്.

കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യബസ് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ ബസ് ഡിവൈഡറിൽ ഇടിച്ചശേഷം ഏറെ ദൂരം തെന്നിനീങ്ങി മറിഞ്ഞതായി വ്യക്തമായിട്ടുണ്ട്. അപകടത്തിൽ ഒരാൾ മരിക്കുകയും ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബസിന്റെ ജിപിഎസ് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് അമിതവേഗത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രൈവറുടെയും വാഹന ഉടമയുടെയും ഉത്തരവാദിത്തം സംബന്ധിച്ചും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.