ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുന്നതിന് എതിരെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ട രശ്മി നായര്‍ക്ക്‌ സോഷ്യല്‍ മീഡിയയില്‍ തെറിഅഭിഷേകം .’ബ്രായുടെ വള്ളികൂടി ആധാറുമായി ലിങ്ക് ചെയ്യണം എന്ന് നിയമം പാസാക്കണം സാര്‍’ …എന്നാണ് ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണം എന്ന തീരുമാനത്തിനെതിരെ രശ്മി ഇട്ട പോസ്റ്റ്‌ .ഇതോടെ  സംഘപരിവാര്‍/ബിജെപി അനുകൂലികള്‍ അവരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന് പച്ചത്തെറി വിളി എഴുതാന്‍ തുടങ്ങി .
രശ്മി നായരും ഒട്ടു വിട്ടു കൊടുത്തില്ല .കമന്റ്‌ ചെയ്തവര്‍ക്ക് എല്ലാം ചുട്ട മറുപടിയുമായി രശ്മി കൂടി വന്നതോടെ ഫേസ്ബുക്കില്‍ പൂരപാട്ട് ആരംഭിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ .അടുത്തകാലത്തായി രശ്മി നായരുടെ സംഘപരിവാര്‍ വിരുദ്ധ പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.രശ്മിയുടെ പോസ്റ്റിന് താഴെ തെറി വിളിക്കാന്‍ മാത്രം എത്തുന്ന ഒരു സംഘമുണ്ട്. ഇത്തവണയും കാര്യം വ്യത്യസ്തമല്ല.ബ്രാ ഇടാന്‍ പോലും സമയം കിട്ടാത്ത പാവത്തിന്റെ രോദനം എന്നാണ് ഒരാള്‍ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. അപ്പോള്‍ തന്നെ രശ്മി ്തിന് മറുപടിയും കൊടുത്തു.അതേ, ആര്‍എസ്എസ്സുകാര്‍ കൂടുതല്‍ ഉള്ള മേഖല ആയതുകൊണ്ട് ബ്രാ കഴുതി പുറത്തിട്ടാല്‍ അപ്പോ മിസ്സാകും എന്നായിരുന്നു രശ്മി ഇതിന് മറുപടി കൊടുത്തത്. കമന്റ് ഇട്ട ആളെ തെറിവിളിച്ച് പിന്നാലെ വേറെ ആളുകളും എത്തി.

Related image

അതിന് നീ ബ്രാ കണ്ടിട്ടുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അതിനും കൊടുത്ത ഉഗ്രന്‍ മറുപടി.അതെന്താ, എന്റെ ബ്രാ നീ കട്ടോണ്ട് പോയു സൂക്ഷിച്ച് വച്ചിരിക്കുവാണോ എന്നായിരുന്നു രശ്മി ഇതിന് നല്‍കിയ മറുപടി. സാരമില്ല, ചികിത്സിച്ചാല്‍ മാറുന്ന സെക്ഷ്വല്‍ മാനിയാക് ആണെന്ന പരിഹാസവും.
രശ്മിയുടെ പോസ്റ്റില്‍ ഇങ്ങനെ അസഭ്യം പറഞ്ഞ ആള്‍ക്ക് പിന്നെ പൊങ്കാലയുടെ പൂരമായിരുന്നു. ഒരുപക്ഷേ അയാള്‍ ഉപയോഗിച്ച ഭാഷയേക്കാള്‍ മോശമായിട്ടായിരുന്നു മറ്റ് പലരും അയാളെ തെറിവിളിച്ചത്.രശ്മിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്രായുടെ വള്ളി മാത്രമല്ല, ട്രൗസറിന്റെ വള്ളികൂടി ആധാറുമായി ബന്ധിപ്പിക്കണം എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.