റി​ട്ട. എ​സ്ഐ കെ.​ആ​ർ. ശ​ശി​ധ​ര​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ പി​ടി​കൂ​ടി. ശ​ശി​ധ​ര​ന്‍റെ അ​യ​ൽ​വാ​സി​യാ​യ സി​ജു​വി​നെ മ​ണ​ർ​കാ​ട് പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ണ​ർ​കാ​ട് നാ​ലു​മ​ണി​ക്കാ​റ്റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ സി​ഐ അ​നൂ​പ് ജോ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.  സി​ജു​വി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു എ​ന്നാ​ണ് പോ​ലീ​സ് വാ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സി​ജു ത​ന്നെ​യാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​യ​താ​ണെ​ന്നും ശ​ശി​ധ​ര​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ശ​ശി​ധ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം ത​ല​യ്ക്ക് അ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ജു​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ശ​ശി​ധ​ര​നെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ത്തി​നാ​യി സി​ജു​വി​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്ത് പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി.  ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നു വി​ട്ട​യ​ച്ച സി​ജു ചെ​മ്മ​നം​പ​ടി​യി​ൽ ഇ​റ​ങ്ങി. പ്ര​ദേ​ശ​ത്തെ മൂ​ന്നു വി​ടു​ക​ളി​ലെ​ത്തി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. വീ​ട്ടു​കാ​ർ ഒ​ച്ച​വ​ച്ച​തോ​ടെ ഓ​ടി​മ​റ​ഞ്ഞു. ഇ​തോ​ടെ സി​ജു ക​ട​ന്നു​ക​ള​ഞ്ഞ​താ​ണെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്നു. ഇ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി​ജു​വി​നെ വി​ട്ട​യ​ച്ച​താ​ണെ​ന്നു നാ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​കൂ​ടി 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​തി​നാ​ൽ സി​ജു​വി​നെ വി​ട്ട​താ​ണെ​ന്നാ​ണ് പൊ​ലീ​സ് വാ​ദം. എ​ന്നാ​ൽ വീ​ട്ടി​ലേ​ക്ക് വി​ട്ട സി​ജു വീ​ട്ടി​ലെ​ത്താ​തെ മു​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​ൻ വ​രി​ക​യും ചെ​യ്തി​ല്ല. ഇ​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ണ​ർ​കാ​ട് നാ​ലു​മ​ണി​ക്കാ​റ്റി​ൽ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെ രണ്ടു പേരെ തലയ്ക്കടിച്ചത് ആര്? ഭീതിയോടെ നാട്ടുകാർ ഇപ്പോൾ ഓർക്കുന്ന സംഭവമാണിത്. ആരാണ് അടിച്ചതെന്നു തിരിച്ചറിയാഞ്ഞതിനാൽ ഇവർ രണ്ടുപേരും പൊലീസിൽ പരാതി നൽകിയില്ല. ശശിധരനും അടി കൊണ്ടവർക്കും സാമ്യം ഒന്നു മാത്രം. സിജുവിന്റെ അയൽവാസികളും ഇയാൾക്ക് വിരോധം ഉള്ളവരും ആയിരുന്നു തലയ്ക്ക് അടിയേറ്റ ഇരുവരും. 7 വർഷം മുൻപാണ് തോപ്പിൽ ബേബിച്ചന് അടിയേറ്റത്. ഫർണിച്ചർ വ്യാപാരിയായ ബേബിച്ചൻ രാത്രി ബൈക്കിൽ വീട്ടിൽ എത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് തലയ്ക്ക് അടിയേറ്റു.

അപ്പോൾ തന്നെ ബോധം മറഞ്ഞതിനാൽ സംഭവിച്ചത് എന്താണെന്നു മനസ്സിലായില്ല. പിന്നീട് ഇവരുടെ കാർപോർച്ചിൽ കിടന്ന വാനും കത്തി നശിച്ചു. ഇവരുടെ വീടിന്റെ ഗേറ്റിലും പരിസരത്തും മനുഷ്യ വിസർജ്യം കവറിൽ കെട്ടി വലിച്ചെറിയുന്നതും പതിവായിരുന്നു. 3 വർഷം മുൻപാണ് അയൽവാസിയായ ചെറുകര ചാക്കോയുടെ തലയ്ക്ക് അടിയേറ്റത്. സ്കൂട്ടറിൽ പോകുമ്പോൾ വഴിയരികിൽ മറഞ്ഞു നിന്ന് ആരോ തലയ്ക്ക് പിന്നിൽ അടിച്ചു. എന്നാൽ സ്കൂട്ടർ നിയന്ത്രണം വിട്ടെങ്കിലും മറിഞ്ഞുവീണില്ല. ഇതിനും കേസ് ഉണ്ടായില്ല. ഇതേ സ്ഥലത്തു വച്ചാണ് ഇന്നലെ ശശിധരനും തലയ്ക്ക് പിന്നിൽ അടിയേറ്റു വീണത്.

ബുധനാഴ്ചയാണ് ശശിധരന്റെ മകൾ പ്രീതിയുടെ പ്രസവ ശസ്ത്രക്രിയ ജോലി സ്ഥലമായ അയർലൻഡിലെ ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പോകുന്നതിനായി ശശിധരനും ഭാര്യ സുമയും ഒരുക്കത്തിലായിരുന്നു. 3 മാസം കഴിഞ്ഞു തിരിച്ചുവരും എന്നതിനാൽ വീടും പരിസരവും എല്ലാം ഒരുക്കി. പോകുന്നതിനുള്ള പെട്ടിയും സാധനങ്ങളും അടുക്കി, അയൽവാസികളോട് യാത്രയും പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കളും അയൽവാസികളും ഇവരുടെ വീട്ടിൽ എത്തി ഏറെ സമയം സംസാരിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 2.30 ന് എയർപോർട്ടിലേക്ക് പോകുന്നതിന് കാർ വരെ ഏർപ്പാടാക്കിയിരുന്നു. ഏതാനും വർഷം മുൻ ഉണ്ടായ ചെറിയ പക്ഷാഘാതത്തെ തുടർന്ന് പ്രഭാത നടത്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. രാവിലെ പതിവ് പ്രഭാത നടത്തത്തിനു ഭാര്യയും ഒപ്പം വരാറുണ്ടെങ്കിലും യാത്ര പോകുന്നതിനു പെട്ടി അടുക്കുന്നതിനാൽ തനിച്ചാണ് രാവിലെ നടക്കാൻ പോയത്. രാവിലെ എത്തിയശേഷം ക്ഷേത്രദർശനത്തിന് പോകണമെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് ശശിധരൻ നടക്കാൻ ഇറങ്ങിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലാണെന്നു പൊലീസ് പറഞ്ഞു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. സിജുവിന്റെ വീട്ടിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.