ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രതിവർഷം 300,000 പുതിയ വീടുകൾ എന്ന സർക്കാരിന്റെ ലക്ഷ്യത്തിന് മലിനീകരണ നിയമങ്ങൾ വലിയ തടസ്സമാണെന്ന് മന്ത്രി. പുതിയ വീടുകളിൽ നിന്നും നിർമ്മാണ സ്ഥലങ്ങളിൽ നിന്നുമുള്ള മലിനജലം ജലത്തിന്റെ ഗുണനിലവാരത്തെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുന്ന നൈട്രേറ്റുകളും ഫോസ്ഫേറ്റുകളും പോലുള്ളവയുടെ അളവ് ഉയർത്തുന്നു എന്ന പഠനത്തെ തുടർന്നാണ് നടപടി. ഇംഗ്ലണ്ടിന്റെ 14% വരുന്ന പ്രദേശങ്ങളിൽ ഭവന വികസനം സ്തംഭിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ അതേസമയം, ഹോം ബിൽഡേഴ്‌സ് ഫെഡറേഷൻ (എച്ച്ബിഎഫ്) പറയുന്നത് നിയമങ്ങൾ വലിയ കുരുക്ക് സൃഷ്ടിക്കുന്നു എന്നും, പ്രതിവർഷം എണ്ണത്തിൽ 41,000 വീടുകൾ വരെ കുറയുമെന്നുമാണ്.
സർക്കാർ പരിസ്ഥിതി ഏജൻസിയായ നാച്ചുറൽ ഇംഗ്ലണ്ടിന്റെ പ്രവർത്തന അനുമാനത്തിലും ഇത് പ്രശ്‌നമുണ്ടാക്കുന്നു, ഓരോ പുതിയ വീടും ശരാശരി 2.4 ആളുകളുടെ ജനസംഖ്യ വർദ്ധിപ്പിക്കുമെന്നും ഭൂരിഭാഗം പുതിയ ഭവനങ്ങളും പ്രദേശത്തെ നിലവിലുള്ള ജനസംഖ്യയെ പരിപാലിക്കുമെന്നും വാദിക്കുന്നു.

ഇതിനർത്ഥം, ആവാസ വ്യവസ്ഥകൾക്കും അഴിമുഖങ്ങൾക്കും വന്യജീവികൾക്കും കേടുവരുത്തുന്ന പോഷകങ്ങളുടെ ​​വർദ്ധനവ് സാമൂഹിക സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തും എന്നാണ്. ‘ഇതിനാൽ അധിക മലിനജലം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ കുറയ്ക്കുക എന്നുള്ളതാണ് പ്രധാനം. അധിക മലിനീകരണം ഇല്ലാത്ത സാഹചര്യത്തെയാണ് വികസനം എന്ന് ‘- നാച്ചുറൽ ഇംഗ്ലണ്ട് പറയുന്നു. മലിനീകരണം കുറയ്ക്കണമെന്ന് ഇതിനോടകം 74 പ്ലാനിംഗ് അതോറിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.