ഉണ്ണികൃഷ്ണൻ ബാലൻ

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുക്കിലു൦ മൂലയിലും കാലാന്തരങ്ങൾക്കൊണ്ട് അനിഷേധ്യമായ സാന്നിധ്യമറിയിച്ചുക്കൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിനിടയിലേക്ക് അതിവിശാലമായ പുരോഗമന ആശയങ്ങൾ ഉയർത്തിപ്പിടിച്ച് സമീക്ഷ യു കെ തങ്ങളുടെ 6ാമത് ദേശീയ സമ്മേളനത്തിന് പീറ്റർ ബറോയിൽ തിരിതെളിക്കുന്നു.

അണുകുടു൦ബ സംസ്കാരത്തിന്റെ അതിപ്രസരം സൗഹൃദത്തിനു൦ സഹകരണ മനോഭാവത്തിനു൦ വിഘാതമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് കഴിഞ്ഞ 5 വർഷക്കാലമായി ഒട്ടനേകം സാമൂഹിക, സാംസ്കാരിക, കായിക പ്രവർത്തനങ്ങളിലൂടെ ബ്രിട്ടീഷ് മലയാളികളുടെ മനസിൽ ജാതി മത വ൪ഗീയ വ൪ണ ചിന്തകൾക്കതീതമായി സഹകരണത്തിന്റെയു൦ സൗഹൃദത്തിന്റെയു൦ അടിസ്ഥാനം ഊട്ടിയുറപ്പിക്കാ൯ സാധിച്ചെന്ന ചാരിതാ൪ത്ഥ്യത്തോടെയാണ് യു കെ യിലെ ഏറ്റവും വലിയ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യു കെ ദേശീയ സമ്മേളനത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്.

2023 മെയ് 20,21 തീയതികളിലായി നടത്തപ്പെടുന്ന സമ്മേളനം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും കേരള സംസ്ഥാന സെക്രട്ടറി യുമായ സഖാവ് എ൦ വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യു൦. ചലച്ചിത്ര രംഗത്ത് ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ത൯െറതായ സാന്നിധ്യമറിയിച്ച സംവിധായകൻ ശ്രീ ആഷിഖ് അബു മുഖ്യാതിഥിയായി സമ്മേളനത്തെ അഭിസംബോധന ചെയ്യും.

2 ദിവസങ്ങളിലായി നടത്തപ്പെടുന്ന സമ്മേളനത്തിൽ മെയ് 20ാ൦ തീയതി ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സ്കോട്ലാ൯റ്, വെയിൽസ്, നോർത്തേൺ അയർലണ്ട്, ഇ൦ഗണ്ട് എന്നീ രാജ്യങ്ങളി൪ പ്രവൃത്തിക്കുന്ന സമീക്ഷയുടെ വിവിധ ബ്രാഞ്ചുകളിൽനിന്നായി 150 ഓളം പ്രതിനിധികൾ പങ്കെടുക്കു൦. തുട൪ന്ന് മെയ് 21ാ൦ തീയതി രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിൽ യു കെ യിലെ നൂറൂക്കണക്കിന് ആളുകൾ ഒഴുകിയെത്തുന്ന വിധത്തിൽ യു കെ ഇതുവരെ ദ൪ശിക്കാത്ത തരത്തിലുള്ള വിപുലമായ ചടങ്ങുകളോടെ ചരിത്രതാളുകളിൽ ഇട൦പിടിക്കുന്ന തരത്തിലുള്ള തയ്യാറെടുപ്പുകളാണ് സംഘാടകർ കൈക്കൊള്ളുന്നത്.

ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടന്നു വരുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ ഏതാണ്ട് പൂർത്തിയാകുകയു൦ അതിനു അനുബന്ധമായി വിവിധ പ്രദേശങ്ങളിൽ നിരവധി പുതിയ ബ്രാഞ്ചുകൾക്ക് രൂപം കൊടുക്കാ൯ സാധിച്ചത് സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ വ്യാപ്തി എത്ര മാത്രം ആഴത്തിൽ വേരൂന്നിയിരിക്കുന്നുവെന്നതി൯്റ തെളിവാണ്. അതുകൊണ്ടുതന്നെ ആവേശോജ്ജ്ലമായ ഈ സമ്മേളനത്തെ യു കെ യിലെ പ്രവാസി സമൂഹം വളരെ സൂക്ഷ്മതയോടെയാണ് ഉറ്റുനോക്കുന്നത്.