സ്ത്രീകളുടെ ഉന്നമനത്തിനായി സമീക്ഷ യുകെയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ത്രീ സമീക്ഷ ഈ വർഷത്തെ പ്രവർത്തനപരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്നലെ നടന്ന പ്രവർത്തക സമിതി സമ്മേളനത്തിൽ മാർച്ച്‌ 20, ഞായറാഴ്ച ഓൺ ലൈനായി വിവിധ പരിപാടികളോടെ വനിതാ ദിനം ആഘോഷിക്കാൻ തീരുമാനം ആയി. ഉച്ചക്ക് രണ്ടു മണിമുതൽ തുടങ്ങുന്ന പരിപാടിയിൽ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരായ സ്ത്രീകൾ പങ്കെടുക്കും എന്ന് സ്ത്രീ സമീക്ഷ പ്രവർത്തകർ അറിയിച്ചു.

ഈ വർഷത്തെ ഇന്റർനാഷണൽ തീം ആയ “Break The Bias and looks at how we can live in a gender equal world” എന്ന വിഷയവുമായി ബന്ധപ്പെട്ട പരിപാടികൾ ആണ് നടക്കുക. 100 പേർക്ക് പങ്കെടുക്കാൻ കഴിയുന്ന zoom ലിങ്കിലൂടെ ആണ് ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടികൾ പ്ലാൻ ചെയ്യുന്നത് എന്ന് പ്രോഗ്രാം കോ – ഓർഡിനേറ്റർമാരായ സ. സ്വപ്ന പ്രവീൺ, സ. സീമ സൈമൺ, സ. ജൂലി ജോഷി എന്നിവർ അറിയിച്ചു. സമീക്ഷ നാഷണൽ ട്രഷറർ സ. രാജി ഷാജി, ജോയിന്റ് സെക്രട്ടറി സ. ചിഞ്ചു സണ്ണി, യൂത്ത് കോർഡിനേറ്റർ സ. കീർത്തന ഗോപൻ, സ. മായ ഭാസ്കർ, സ. ക്രിസ്റ്റീന വർഗീസ്, സ. ഐശ്വര്യ നിഖിൽ എന്നിവർ മീറ്റിംങ്ങിൽ പങ്കെടുത്തു.

സമീക്ഷ യുകെയുടെ എല്ലാ ക്യാമ്പയിനുകളും വിജയിപ്പിക്കാൻ സ്ത്രീ സമീക്ഷ നടത്തിയ പ്രവർത്തനങ്ങൾ വില മതിക്കുന്നതാണ്. സമീക്ഷയുടെ ചരിത്രത്തിലെ നാഴിക കല്ലായ വനിതാ മതിൽ സംഘടിപ്പിച്ചതിൽ സ്ത്രീസമീക്ഷ വഹിച്ച പങ്കു സ്തുത്യാർഹമാണ്. കഴിഞ്ഞ വർഷങ്ങളിലെ പോലെ പരിപാടികൾ വിജയിപ്പിക്കാൻ യുകെയിലെ ജനങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് സംഘാടകകർക്കൊപ്പം സമീക്ഷ നാഷണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.