ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു സംഗീത. മലയാള സിനിമകളിൽ അടക്കം താരം പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മികച്ച ഗായിക കൂടിയാണ് സംഗീത. തമിഴിൽനിന്നും ആയിരുന്നു താരത്തിന് കൂടുതൽ മികച്ച വേഷങ്ങൾ ലഭിച്ചത്. ഉയിർ, പിതാമഹൻ എന്നീ ചിത്രങ്ങളാണ് താരത്തിന് തമിഴ്നാട്ടിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തത്. അരുന്ധതി എന്ന നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.

വളരെ ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ താരം അവതരിപ്പിച്ചത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി ഒരുപാട് ഗ്ലാമർ പ്രദർശനം നടത്തണമെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞത്. താൻ അതിനോട് സമ്മതിച്ചില്ല എങ്കിലും പിന്നീട് തനിക്ക് വഴങ്ങേണ്ടിവന്നു. ഒരു തവണ മാത്രമാണ് താൻ ആ സിനിമ തീയേറ്ററിൽ പോയി കണ്ടത് എന്നും സംഗീത കൂട്ടിച്ചേർത്തു. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംഗീത തൻറെ പഴയകാല ജീവിത അനുഭവങ്ങൾ എല്ലാം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

സംവിധായകൻ തന്നോട് കഥ പറഞ്ഞപ്പോൾ തന്നെ അത് പുതുമയുള്ള ഒന്നാണ് എന്ന് തനിക്ക് തോന്നിയിരുന്നു. എന്നാൽ അതിൽ അഭിനയിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലായിരുന്നു. അന്ന് വൈകിട്ട് താൻ തൻ്റെ മനശാസ്ത്രജ്ഞൻ കൂടിയായ ഒരു സുഹൃത്തിനെ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹം നടിയോട് വിചിത്രമായ ഒരു കേസിൻ്റെ കാര്യവും പറഞ്ഞു. ഭർത്താവിൻറെ സഹോദരനുമായി അവിഹിതബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവിന് ഉറക്കഗുളിക നൽകി കൊടുക്കുന്ന ഒരു സ്ത്രീയുടെ കഥ ആയിരുന്നു മനശാസ്ത്രജ്ഞൻ തന്നോട് പറഞ്ഞത്. ഇത് കേട്ടപ്പോൾ നടി ഞെട്ടി പോയി. കാരണം ഇതേ കഥ ആയിരുന്നു സിനിമയുടെ കഥ എന്ന നിലയിൽ സംവിധായകൻ തന്നോട് പറഞ്ഞത്.

ഇത് ഒരു ബോധവൽക്കരണ ചിത്രമാണ് എന്ന ബോധ്യം വന്നതുകൊണ്ട് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചു. എന്നാൽ അധികം ശരീരപ്രദർശനം പറ്റില്ല എന്ന് ഞാൻ തീർത്തുപറഞ്ഞു. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കിട്ടിയാൽ പോലും അത് തൻ്റെ ദൃശ്യങ്ങൾ ഉള്ളതുകൊണ്ട് ആയിരിക്കരുത് എന്ന് നിർബന്ധമുണ്ടായിരുന്നു നടിക്ക്. ഈ കണ്ടീഷൻ സമ്മതിച്ചതിന് ശേഷം ആയിരുന്നു സംവിധായകൻ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയശേഷം ചിത്രത്തിന് കുറച്ച് എരിവും പുളിയും ചേർക്കാൻ ഗ്ലാമർ പ്രദർശനം ആവശ്യമാണ് എന്ന് സംവിധായകൻ പറഞ്ഞു. ഒരു വിധത്തിൽ ആ സിനിമ അഭിനയിച്ച തീർക്കുകയായിരുന്നു എന്നും സംഗീത കൂട്ടിച്ചേർത്തു.

ഒരു തവണ മാത്രമാണ് ചിത്രം തിയേറ്ററിൽ നിന്നും കണ്ടത്. അത് അമ്മയുടെ ഒപ്പമായിരുന്നു കണ്ടത്. ആ സിനിമ വലിയ ഒരു ബ്രേക്ക് ആയിരുന്നു. അത്ഭുതാവഹമായ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ ഒരു തവണ പോലും തനിക്ക് മര്യാദയ്ക്ക് ആ സിനിമ കാണുവാൻ സാധിച്ചിട്ടില്ല. കാരണം അത്രയും അലോസരപ്പെടുത്തുന്ന രംഗങ്ങളായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. അമ്മ എന്നെ പിടിച്ചിരുത്തി സിനിമ കാണിക്കുക ആയിരുന്നു. ഇപ്പോഴും ടിവിയിൽ സിനിമ വന്നാൽ ഞാൻ എഴുന്നേറ്റ് പോകും. ഇത്രയും നെഗറ്റീവ് കഥാപാത്രമായി എനിക്ക് എന്നെ തന്നെ കാണുവാൻ സാധിക്കുന്നില്ല.