സ്റ്റീവനേജ്: സാമൂഹ്യ, സാംസ്കാരിക, കായിക തലങ്ങളിൽ രണ്ടു പതിറ്റാണ്ടിലേറെയായി ശ്രദ്ധേയമായി മുന്നേറുന്ന സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ വിഷു ആഘോഷം പ്രൗഢഗംഭീരമായി.

അനുഷ്‌ഠാനശോഭയാർന്ന വിഷുക്കണിയും, യേശുവിന്റെ ഉത്ഥാനവും അനുഭവേദ്യമാക്കിയ ദൃശ്യാവിഷ്ക്കാരവും, സംഗീത-നൃത്ത്യ-നടന വിസ്മയമൊരുക്കിയ കലാവസന്തവും, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഈസ്റ്റർ ഡിന്നറും സർഗ്ഗം സ്റ്റീവനേജിന്റെ ആഘോഷത്തെ അവിസ്മരണീയമാക്കി.

കാരണവന്മാർ കണി കാണിച്ചു കൈനീട്ടം നൽകുന്ന പതിവു തനിമ ‘സർഗ്ഗം തറവാട്ടിൽ’ ജോണി കല്ലടാന്തിയിൽ, ലൈസാമ്മ ജോണി എന്നിവർ നൽകിയ കൈനീട്ടം, വിഷുക്കണി ദർശനത്തിനു ശേഷം ശിവകുമാർ-സിമി കുടുംബം ഏറ്റുവാങ്ങിയത് പ്രതികാല്മകമായി.

നൂറുകണക്കിന് മലയാളികുടുംബങ്ങൾ തിങ്ങി നിറഞ്ഞ ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് ബോസ് ലൂക്കോസ്, ഓൾഡ് ടൌൺ കൗൺസിലറും മുഖ്യാതിഥിയുമായ ജോൺ ഡങ്കൺ, സാമൂഹ്യ പ്രവർത്തകനും, കൗൺസിലറുമായ ഡോ.ജി ശിവകുമാർ, സെക്രട്ടറി ആദർശ് പീതാംബരൻ, ട്രഷറർ തേജിൻ തോമസ്, കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംയുക്തമായി ഭദ്രദീപം കൊളുത്തിക്കൊണ്ട് സ്റ്റീവനേജ് ഈസ്റ്റർ വിഷു ആഘോഷത്തിന് നാന്ദി കുറിച്ചു. ഉദ്ഘാടനകർമ്മത്തിനു ശേഷം ജോൺ ഡങ്കൺ, ഡോ.ജി ശിവകുമാർ എന്നിവർ ഈസ്റ്റർ-വിഷു സന്ദേശങ്ങൾ നൽകി.

സർഗ്ഗം കമ്മിറ്റി അംഗങ്ങൾ ഒത്തുചേർന്ന് അവതരിപ്പിച്ച യേശുവിന്റെ പീഡാനുഭവവും, കുരിശു മരണവും, ഉത്ഥാനവും പുനരാവിഷ്ക്കാരത്തിലൂടെ അനുഭവവേദ്യമാക്കിയ ഈസ്റ്റർ സ്കിറ്റ് ആഘോഷത്തിലെ ഹൈലൈറ്റായി.

വിഷുദിന അനുഭൂതി പകർന്ന സംഗീത-നൃത്താവതരണത്തിൽ ഇഷ നായർ,ആൻഡ്രിയ ജെയിംസ്, അസിൻ ജോർജ്ജ്, ജോസ്ലിൻ ജോബി എന്നിവർ പങ്കുചേർന്നു.

ജോസ് ചാക്കോയുടെ ഭക്തിഗാനാലാപനത്തോടെ കലാ സന്ധ്യക്ക്‌ തുടക്കമായി. മാളവിക നായർ, ബെല്ലാ ജോർജ്ജ്, ടിന തോംപ്സൺ, എസ്തർ മെൽവിൻ, ജെന്നിഫർ വിജോ, അന്നാ അനൂബ്, സാറാ സുനിൽ, മെറീസ്സാ ജോസഫ്, റീത്താ, ഇഷൻവി, ആദ്യ ആദർശ്, അനു സെലിൻ, ഹൃദയാ ജിബി, ഹന്നാ ബെന്നി, ഡേവിഡ് വിജോ, ആന്റോ അനൂബ് , ഹെബിൻ ജിബി, മെറീസ്സാ ജിമ്മി, ബ്ലസി സെബാസ്റ്റ്യൻ, എമ്മ സോയിമോൻ, ജെസീക്ക മനോജ്, ആദർശ്‌ പീതാംബരൻ അടക്കം കലാകാരുടെ നൃത്യനൃത്തങ്ങൾ സദസ്സിൽ മാസ്മരികതവിരിയിച്ചു.

നിയ ലൈജോൺ, നിന ലൈജോൺ, എയ്ഡൻ പാറപ്പുറം, വിധു നന്ദൻ, ക്രിസ് ബോസ്, ഇവാ അന്നാ ടോം, ജിന്റോ മാവറ, ജോജി സഖറിയാസ്, റെജിമോൾ, നിസ്സി ജിബി,ജോർജ്ജ് തോമസ്,ഗോവർദ്ധൻ മനോജ്, നോഹ ലൈജോൺ, ബോബൻ സെബാസ്റ്റ്യൻ,അഞ്ജു മരിയാ ടോം, തേജിൻ തോമസ് തുടങ്ങിയവർ തങ്ങളുടെ ഗാനാലാപനത്തോടെ വേദിയെ സംഗീതസാന്ദ്രമാക്കി.

സർഗ്ഗം മലയാളി അസോസിയേഷനു വേണ്ടി പ്രസിഡണ്ട് ബോസ് ലൂക്കോസ് സ്വാഗതം അരുളുകയും, സെക്രട്ടറി ആദർശ് പീതാംബരൻ നന്ദി പ്രകാശനവും നിർവ്വഹിച്ചു. വൈവിധ്യങ്ങളായ മികവുറ്റ കലാവിഭവങ്ങൾ കോർത്തിണക്കി വേദി കയ്യടക്കിയ കലാ സന്ധ്യയിൽ ടെസ്സി ജെയിംസും, ജിൻറ്റു ജിമ്മിയും അവതാരകരായിരുന്നു.

സർഗ്ഗം ഈസ്റ്റർ-വിഷു ആഘോഷത്തിന്റെ കൊട്ടിക്കലാശമായി ക്രമീകരിച്ച ‘ഡീ ജെ’ യും ‘ഡാൻസ് ഫെസ്റ്റും’ പകർന്ന സംഗീത സാന്ദ്രതയിൽ, ആഹ്ളാദാരവങ്ങൾ മുഴക്കിയും,നൃത്ത ചുവടുകൾ വെച്ചും , സദസ്സൊന്നാകെ പങ്കുചേർന്നു.

വിഭവ സമൃദ്ധമായ ഈസ്റ്റർ ഗ്രാൻഡ് ഡിന്നറിനു ശേഷം സ്റ്റീവനേജ് ഈസ്റ്റർ വിഷു ഘോഷത്തിന് സമാപനമായി.