ടോം ജോസ് തടിയംപാട്

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് നിപ്പ വൈറസ് ബാധിച്ചു മരണമടഞ്ഞ നേഴ്‌സ് ലിനിയുടെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി സന്ദര്‍ലാന്‍ഡ് കത്തോലിക്കാ സമൂഹം ഒറ്റദിവസം കൊണ്ട് ശേഖരിച്ച 1100 പൗണ്ട് (ഒരുലക്ഷത്തി എണ്ണായിരം രൂപ) ഇന്നു രാവിലെ ലിനിയുടെ പേരാമ്പ്രയിലുള്ള വീട്ടില്‍ എത്തി ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ സാന്നിധ്യത്തില്‍ സിബി തോമസ് ലിനിയുടെ കുട്ടികള്‍ക്ക് കൈമാറി.

സന്ദര്‍ലാന്‍ഡ് കത്തോലിക്കാ സമൂഹത്തിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ നടത്തിയ പ്രചാരണത്തിലൂടെയാണ് സിബി തോമസാണ് ഈ പണം കണ്ടെത്തിയത്. സിബിയുടെ ഈ പ്രവര്‍ത്തനം യുകെ മലയാളി സമൂഹത്തിനു തന്നെ മാതൃകയാണ്. ഇതിനു മുന്‍പ് കിഡ്‌നി തകരാറിലായ ഒരാള്‍ക്ക് തന്റെ കിഡ്‌നി സംഭാവന ചെയ്തതിലൂടെ സിബിയുടെ നല്ലമനസിന്റെ നറുമണം യുകെ മലയാളികളുടെ ഇടയില്‍ പരത്തിയിട്ടുണ്ട്.

യുക്മ ലിനക്ക് വേണ്ടി നടത്തുന്ന ചാരിറ്റിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രസീദ്ധികരിച്ച വാര്‍ത്ത കണ്ടാണ് സിബി ഈ സല്‍പ്രവര്‍ത്തിക്കു മുന്‍കൈയെടുത്തത് എന്നതില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയ്ക്ക് അഭിമാനമുണ്ട്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനുവേണ്ടി സജീഷുമായി ബന്ധപ്പെട്ടു സജീഷിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു തന്നത് ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി ആന്റോ ജോസാണ്. ഞങ്ങള്‍ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിബി സജീഷുമായി ബന്ധപ്പെടുകയായിരുന്നു.