ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൺ . ഗ്രേറ്റ് ബ്രിട്ടൺ സീറോ രൂപതാ കമ്മീഷൻ ഫോർ ക്വയർ നടത്തിയ സംഗീത ഗാനാലാപന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു , രൂപതയുടെ വാർഷികആഘോഷങ്ങളോടനുബന്ധിച്ച് പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന കൃതജ്ഞതാ ബലിയർപ്പണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത് . കമ്മീഷൻ ഫോർ ക്വയർ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ട് എം . സി. ബി. എസ് . കത്തീഡ്രൽ വികാരി റെവ. ഡോ .ബാബു പുത്തൻ പുരയ്ക്കൽ, രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികർ , അല്മായ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു .

മൂന്നു വിഭാഗങ്ങളിൽ ആയി നടന്ന മത്സരങ്ങളിൽ പതിനേഴ് വയസുമുതൽ ഇരുപത്തി അഞ്ച് വയസുവരെ ഉള്ള ആളുകളുടെ വിഭാഗത്തിൽ ലിറ്റിൽ കോമൺ സെന്റ് തോമസ് മൂർ മിഷനിലെ മെറീന പ്രകാശ് , കൊവെൻട്രി സെന്റ് ജോസഫ്‌സ് മിഷനിലെ മെൽവിൻ പോൾസൺ , ആൽഡർഷോട്ടിലെ സെന്റ് ബെർണാഡെറ്റ് മിഷനിലെ സോണിയ സാബു എന്നിവർ യഥാക്രമം ഒന്നും രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു .

പതിനൊന്നു മുതൽ പതിനാറു വരെയുള്ള പ്രായക്രമ വിഭാഗത്തിൽ കേംബ്രിഡ്ജ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം മിഷനിലെ ടെസ്സ ജോൺ , ഹോൺ ചർച്ചിലെ സെന്റ് മോണിക്ക മിഷനിലെ ഡാറിൻ കെവിൻ , ബെഡ്ഫോർഡ് സെന്റ് തോമസ് മിഷനിലെ ഡെന്നാ ജോമോൻ,ബിർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷനിലെ സൈറ മരിയ ജിജോ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി യിരുന്നു .

പത്തു വയസു വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ വിരാൾ സെന്റ് ജോസഫ്‌സ് മിഷനിലെ ഇസബെൽ ഫ്രാൻസിസ് , സൗത്ത് ഏൻഡ് ഓൺ സീ സെന്റ് പീറ്റേഴ്‌സ് മിഷനിൽ പെട്ട നെസ്സിൻ നൈസ് , വോൾവർഹാംപ്ടനിലെ ഔർ ലേഡി ഓഫ് പെർപെച്വൽ ഹെല്പ് മിഷനിലെ ആൻ മേരി തോമസ് എന്നിവരും യഥാക്രമം ഒന്നും , രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു .

ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും , സമ്മാനങ്ങൾ നേടിയവരെയും , വിധികർത്താക്കൾ ആയിരുന്നവരെയും എല്ലാം അഭിനന്ദിക്കുന്നതായും , അവർക്കെല്ലാം നന്ദി അർപ്പിക്കുന്നതായും , സമ്മാനം വാങ്ങുവാൻ എത്താതിരുന്ന ആളുകൾക്ക് അടുത്തുവരുന്ന പരിപാടികളിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും കമ്മീഷൻ ഫോർ ക്വയർ ചെയർ മാൻ ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു .