സ്റ്റോക്ക് ഓൺ ട്രെന്റ്:  ആഘോഷങ്ങൾ അവിസ്മരണീയമാക്കുന്ന ആക്കുന്ന പതിവ് തെറ്റിക്കാതെ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ ക്രിസ്മസ് പുതുവത്സരപരിപാടികൾ പരിസമാപ്തി കുറിച്ചപ്പോൾ ഓർമ്മിക്കാൻ ഒരായിരം വർണ്ണകാഴ്ചകൾ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്ന അനുഭവം. ഞായറാഴ്ച ആറരയോടെ പരിപാടികൾക്ക് ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററെറിൽ തുടക്കം.. പെട്ടെന്ന് തന്നെ ഹാൾ നിറഞ്ഞു കവിയുകയും ചെയ്‌തു. ആൾക്കൂട്ടത്തെ കണ്ടപ്പോൾ വന്നത് ഓണത്തിനോ ക്രിസ്മസ്സിനോ എന്നൊരു സന്ദേഹം ചിലർ പ്രകടിപ്പിച്ചു എന്നത് വാസ്‌തവം..എസ് എം യുടെ സെക്രട്ടറി സിനി ആൻറ്റോ ഏവർക്കും സ്വാഗതമേകി. യോഗത്തിന്റെ അദ്യക്ഷനായിരുന്ന എസ് എം എ യുടെ പ്രസിഡന്റ്, മുൻ യുക്മ പ്രസിഡന്റ് കൂടി ആയിരുന്ന വിജി കെ പി അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽക്കൂടി കണ്ണോടിക്കുകയും, അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽ ഭാഗഭാക്കായവർക്ക്‌ പ്രത്യേക അനുമോദനകളും നന്ദിയും അറിയിക്കുകയുണ്ടായി. തുടർന്ന് കരോൾ ടീമിനൊപ്പം ക്രിസ്‌മസ്‌ പപ്പയുടെ ആഗമനം… പാപ്പാ കേക്ക് മുറിച്ചതോടെ ആഘോഷങ്ങളുടെ നാടയാണ് മുറിക്കപ്പെട്ടത്.തുടർന്ന് യുക്മ നാഷണൽ, റീജിണൽ കലാമേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയവരെ സ്റ്റേജിൽ വിളിച്ചു അനുമോദിക്കുകയും ഒപ്പം സമ്മാനങ്ങൾ നൽകിയതിനും പുറമെ ഇതിനെല്ലാത്തിനും കാരണപൂരിതരായ രക്ഷകർത്താക്കളെ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യാൻ അസോസിയേഷൻ മറന്നില്ല.

യുക്മ റീജിയണൽ, നാഷണൽ മത്സരങ്ങളിൽ വിജയികളായവർക്ക് അനുമോദങ്ങൾക്കൊപ്പം അവരുടെ മഹത്തായ നേട്ടത്തിന് അസോസിയേഷന്റെ വക പ്രത്യേക മെഡലുകളും സമ്മാനിച്ചപ്പോൾ പ്രേക്ഷകരുടെ നിലക്കാത്ത കരഘോഷം…പ്രസ്തുത യോഗത്തിൽ ആഞ്ജലീന സിബിയുടെ നൽകിയ ക്രിസ്മസ് സന്ദേശം ഏവർക്കും ഉള്ള പുതുവർഷ സമ്മാനമായിരുന്നു… നമ്മുടെ ആഘോഷങ്ങൾ മോഡിയുടെയും സമ്മാനങ്ങളുടെയും പെരുമഴക്കാലം തീർക്കുമ്പോൾ പുൽകുടിലിൽ ജനിച്ച ഉണ്ണിയേശു ലോകത്തിന് നൽകിയത് വിനയത്തിന്റെയും, സഹാനുഭൂതിയുടെയും, സാഹനത്തിന്റെയും മാതൃകയാണെന്ന് തനറെ സന്ദേശത്തിൽ ആഞ്ജലീന എടുത്തു പറഞ്ഞു. പതിവിന് വിവരീതമായി വളർന്നു വരുന്ന തലമുറയിലേക്ക് ക്രിസ്മസ് സന്ദേശം നൽകാൻ ഏൽപ്പിക്കുക വഴി വളർന്നു വരുന്ന പിൻതലമുറക്കാരിലേക്കു കാര്യങ്ങൾ പകർന്നു നൽകുവാൻ പ്രതിജ്ഞാബന്ധമായ നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിന്റെ ബഹിഷ്സ്പുരണം കൂടിയായി എന്ന കാര്യത്തിൽ തർക്കമില്ല. ക്രിസ്മസ് പ്രോഗ്രാം കൺവീനർമാരിൽ ഒരാളായ അജി മംഗലത്ത് നന്ദിയർപ്പിച്ചപ്പോടെ ഔദ്യോഗിക സമ്മേളനത്തിന് പരിസമാപ്തി കുറിച്ചു. അജി മംഗലത്ത്, വിനു ഹോർമിസ് എന്നിവരായിരുന്നു ക്രിസ്‌മസ്‌ പരിപാടിയുടെ കൺവീനർമാർ.

തുടർന്ന് സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന ക്രിസ്മസ് രാവിന്റെ പുനരാവിഷ്‌ക്കാരം.. ഏതൊരു പ്രവാസിയെയും അവന്റെ മനസിനെയും തൊട്ടുണർത്തി, ഓർമ്മ ചെപ്പുകൾക്ക് ജീവനേകുന്ന കൊച്ചുകുട്ടികളുടെ സ്റ്റേജിലെ ആവിഷ്ക്കാരം സദസ്സിനെ നിശബ്ദമാക്കി, ശ്രദ്ധ സ്റ്റേജിലേക്ക് എത്തിക്കുന്നതിൽ കുട്ടികൾ വിജയിക്കുന്ന മനോഹരമായ കാഴ്‌ച… മംഗളവർത്തയും മാലാഖമാരും ജ്ഞാനികളും  വാൽ നക്ഷത്രവും പുൽക്കൂടും… യേശുവിന്റെ ജനനം… ശിശുവിനെ തേടിയെത്തിയ ആട്ടിടയന്‍മാർ..  കുട്ടികളുടെ ഡാൻസും ഒത്തുചേർന്ന് വന്നപ്പോൾ വിവരിക്കാൻ വാക്കുകൾ പോരാതെവരുന്ന ഒരു നേർചിത്രം…പിന്നീട് യുകെയിലെ പല യുക്മ വേദികളെയും സീറോ മലബാർ ബൈബിൾ കലോത്സവത്തിലും അവർണ്ണനീയമായ മെയ് വഴക്കത്തോടെ സമ്മാനങ്ങളുടെ വസന്തം തീർത്തിട്ടുള്ളവർ വേദിയിൽ അരങ്ങേറിയപ്പോൾ ആഘോഷത്തിന്റെ പെരുമ്പറയാണ് മുഴങ്ങികേട്ടത്. ഏതു പ്രഫഷണൽ ടീമിനെയും മലത്തിയടിച്ചിട്ടുള്ള കൊച്ചു മിടിക്കികളും മിടുക്കൻമ്മാരും ഉള്ള എസ് എം യുടെ കുട്ടികൾ അവതരിപ്പിച്ച ഡാൻസുകൾ ഏവരെയും അതിശയിപ്പിച്ചു എന്നത് ഒരു എസ് എം എ യുടെ ഒരു സ്വകാര്യ അഹങ്കാരം… മാർഗ്ഗം കളി, ഒപ്പന, സിനിമാറ്റിക് ഡാൻസുകൾ, ഫോക് ഡാൻസ് എന്ന് തുടങ്ങി വിവിധ ഇനം…

2019 യുക്മ നാഷണൽ കലോത്സവത്തിൽ സബ് ജൂണിയർ സിനിമാറ്റിക് ഗ്രുപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീഹരി ബിനു, റോഹൻ സൈജു, ആഷ്‌ലി ജേക്കബ്, മരിയ ഫെനിഷ്, ആഞ്ചല സിറിൾ എന്നിവരുടെ പ്രകടനം… റീജിണൽ കാലത്തിലാകമായ ആഞ്ജലീന സിബിയും എസ് എം യുടെ പരിപാടികളുടെ കൊറിയോഗ്രാഫർ എന്ന അറിയപ്പെടുന്ന ആർലിൻ ജോയി എന്നിവർ ചേർന്ന പ്രൊഫഷണൽ പ്രകടനം കാണുക…

[ot-video][/ot-video]

പാട്ടുകളും ഡാൻസുകളും ഇടവിട്ട് വേദിയിൽ അരങ്ങേറിയപ്പോൾ ആസ്വാദകരുടെ നിർലോഭമായ പിന്തുണയും കരഘോഷങ്ങളും കേൾക്കുമാറായി. ഒരു മൂന്ന് വയസുകാരി സ്റ്റേജിൽ എത്തുന്ന, ഡാൻസ് ചെയ്‌യുന്ന മറ്റെങ്ങും കാണാൻ അസുലഭ നിമിഷങ്ങൾ…

[ot-video][/ot-video]

നാവിൽ രുചിയേകും വിഭവങ്ങൾ ഒരുക്കുന്നതിൽ സ്‌പൈസ് ഹട്ടിനെ തോൽപ്പിക്കാൻ ആവില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഇതവണത്തേയും ഭക്ഷണം. രാത്രി പത്തരമണിയോടുകൂടി പരിപാടികൾ അവസാനിപ്പിച്ച് ഏവരും വീണ്ടും കാണാം എന്ന പുതുവത്സര ആശംസകളോടെ ഭാവനകളിലേക്ക് യാത്രയായി…