സൗത്താപ്ടൺ റീജിയൺ ബൈബിൾ കലോത്സവം പോർട്ട്സ്മത്തിൽ ഭംഗിയായി നടന്നു. വി. ബൈബിൾ പ്രതിഷ്ഠിച്ച് പ്രാർത്ഥനയോടെ ആരംഭിച്ച ബൈബിൾ കലോത്സവം രൂപത വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ട് MCBS ൻ്റെ നേതൃത്വത്തിൽ റീജിയൺ ബൈബിൾ കലോത്സവം കോർഡിനേറ്റർമാരായ മി. ബൈജു മാണി, മി. മോനിച്ചൻ തോമസ് മിസ്സിസ് ലിൻറു തോമസ് എന്നിവർക്കൊപ്പം അണിചേർന്ന വ്യത്യസ്തങ്ങളായ കമ്മറ്റികളുടെ സഹായത്തോടെ രാവിലെ 9 മണി മുതൽ 6 മണിവരെയുള്ള സമയത്ത് ഏറ്റവും സമയബന്ധിതമായി നടന്നു.

റീജിയണൽ ബൈബിൾ അപ്പസ്തലേറ്റ് ഇൻചാർജ് റെവ ഫാ ജോസ് അന്ത്യാക്കുളം MCBS ഉദ്ഘാടനം ചെയ്ത ബൈബിൾ കലോത്സവത്തിന്റെ മുഴുവൻ സമയവും ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുർബാനകളും ഒരു പ്രത്യേകത ആയിരുന്നു. റീജിയണിലെ വൈദികരും അത്മായ സഹോദരങ്ങളും ഒരു മനസ്സോടെ പങ്കെടുത്ത ബൈബിൾ കലോത്സവത്തിൽ പോർട്ട്സ്മത്ത് ഒന്നാം സ്ഥാനവും കിൻസൺ രണ്ടാം സ്ഥാനവും ലിറ്റിൽ കോമൺ മൂന്നാം സ്ഥാനവും നേടി. ഔർ ലേഡി ഓഫ് നേറ്റിവിറ്റി സീറോ മലബാർ മിഷൻ പോർട്ട് സമത്തിലെ 75 ലധികം വോളണ്ടിയേഴ്സ് നേതൃത്വം കൊടുത്ത ബൈബിൾ കലോത്സവം 4 സ്റ്റേജുകളിലായി ആണ് നടന്നത്.

രുചികരമായ ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഏറ്റവും നന്നായിരുന്നുവെന്ന് രൂപത ബൈബിൾ അപ്പസ്തലേറ്റ് കമ്മീഷൻ കോർഡിനേറ്റർ മി ആൻറ്ണി മാത്യുവും കമ്മീഷൻ റീജ്യൺ പ്രതിനിധി ജോർജ്ജ് തോമസും നന്ദി പ്രസംഗത്തിൽ സൂചിപ്പിച്ചു.