ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബലാത്സംഗവും മറ്റ് ഗുരുതര ലൈംഗികാതിക്രമ കേസുകളും പരിഗണിക്കുന്നതിന് പ്രത്യേക മുഴുവൻ സമയ കോടതിമുറികൾ സജ്ജമാക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. ഇരകൾക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. സ്വകാര്യ പ്രവേശന കവാടങ്ങൾ, പ്രത്യേക കാത്തിരിപ്പ് മുറികൾ, മുൻകൂട്ടി മൊഴി രേഖപ്പെടുത്താനുള്ള സൗകര്യങ്ങൾ എന്നിവ പുതിയ സംവിധാനത്തിന്റെ ഭാഗമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ച പദ്ധതിപ്രകാരം, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന എല്ലാ ക്രൗൺ കോടതികളിലും ഇത്തരം കേസുകൾക്കായി കുറഞ്ഞത് ഒരു പ്രത്യേക മുറിയെങ്കിലും ഒരുക്കും. കൂടാതെ, ബലാത്സംഗ – ലൈംഗികാതിക്രമ കേസുകൾക്ക് നിശ്ചിത വിചാരണ തീയതികൾ അനുവദിച്ച് നീണ്ട കാലതാമസം ഒഴിവാക്കാനും നടപടി സ്വീകരിക്കും. നിലവിൽ പല കേസുകളും മാസങ്ങളോളം വൈകുന്നതായി സർക്കാർ ചൂണ്ടിക്കാട്ടി.

അതേസമയം കേസുകളുടെ കുത്തനെ ഉയർന്നിരിക്കുന്ന ബാക്ക്‌ലോഗ് കൂടി പരിഹരിക്കേണ്ടതുണ്ടെന്ന് പ്രത്യേക കോടതിമുറികൾ സ്വാഗതം ചെയ്ത ഇരകളുടെ കമ്മീഷണർ ക്ലെയർ വാക്സ്മാൻ മുന്നറിയിപ്പ് നൽകി. ലൈംഗികാതിക്രമത്തിനിരയായവർക്കുള്ള കൗൺസലിങ് തെറാപ്പി തുടങ്ങിയ സേവനങ്ങൾക്കായി അടുത്ത രണ്ട് വർഷത്തേക്ക് 43 ദശലക്ഷം പൗണ്ടിന്റെ അധിക ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വിചാരണകൾ വൈകുന്നതും പരാതികൾ പിൻവലിക്കപ്പെടുന്നതും തടയാൻ പ്രത്യേക ‘റേപ്പ് ജസ്റ്റിസ് ടാസ്‌ക്ഫോഴ്‌സ്’ രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു.