ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഏഴ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ പ്രതിയായ ട്രാൻസ് മാന്റെ ലിംഗഭേദം നിയമപരമായി പ്രതിരോധിച്ച സംഭവത്തിലാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. പോലീസിന്റെ ജോലി പ്രതികളെ അല്ലെങ്കിൽ കുറ്റവാളികളെ പിടികൂടുന്നതിലാകണമെന്ന് ഹോം സെക്രട്ടറി പറഞ്ഞു.

കേസിലെ പ്രതിയായി ശിക്ഷിക്കപ്പെട്ട സാലി ആൻ ഡിക്‌സൺ (58)ന്റെ ലിംഗസ്വത്വത്തെ കുറിച്ചുള്ള പോലീസിന്റെ വിശദീകരണത്തിലാണ് പ്രതിഷേധം ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വിഷയം വലിയ രീതിയിൽ ചർച്ചയാവുകയാണ്. ജോൺ സ്റ്റീഫൻ ഡിക്‌സൺ, 1980-കളുടെ അവസാനത്തിലും 1990-കളിലും ലിംഗമാറ്റം നടത്തുന്നതിന് മുമ്പ് നടന്ന 30 കേസുകളിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഡിക്‌സണിന്റെ ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് ഏഴ് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് 18 വർഷത്തെ കസ്റ്റഡി തടവ് വിധിച്ചിരുന്നു.

അപകടകാരിയായ ഒരു കുറ്റവാളിയെ ജയിലിൽ അടയ്ക്കാൻ സസെക്സ് പോലീസ് നന്നായി പ്രവർത്തിച്ചുവെന്ന് ബ്രാവർമാൻ എംപി പറഞ്ഞു. എന്നാൽ രാഷ്ട്രീയം കളിക്കരുതെന്നും കുറ്റവാളികളെ പിടികൂടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.