malayalam uk
ന്യൂസ് ഡെസ്ക്, മലയാളം യുകെ ഫിഫ ലോകകപ്പ് 2026 ആവേശം കൊടുമുടിയിലെത്തിക്കൊണ്ടിരിക്കെ, ഹോമെക്സ് ലീഗലും മലയാളം യുകെയും സംയുക്തമായി സംഘടിപ്പിക്കുന്ന "Predict & Win FIFA World Cup 2026" പ്രവചന മത്സരത്തിന് യുകെ മലയാളി ഫുട്ബോൾ പ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ "ഇനി വെറും 10 ദിവസം മാത്രം " ശേഷിക്കെ, ഇതുവരെ എൻട്രി സമർപ്പിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു. 2026 ജൂലൈ 8 വരെയാണ് എൻട്രികൾ സ്വീകരിക്കുക. ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച് ആകർഷക സമ്മാനങ്ങൾ നേടാനുള്ള ഈ അവസരം യുകെയിലെ മലയാളി ഫുട്ബോൾ ആരാധകർക്കായി പ്രത്യേകമായി ഒരുക്കിയിരിക്കുന്നതാണ്. ലളിതമായ രജിസ്ട്രേഷൻ നടപടികളിലൂടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രവചനം സമർപ്പിക്കാനാകും. യുകെയിലെ പ്രമുഖ പ്രോപ്പർട്ടി-ലീഗൽ സർവീസ് സ്ഥാപനമായ ഹോമെക്സ് ലീഗൽ മലയാളം യുകെയുമായി സഹകരിച്ച് ഫിഫ ലോകകപ്പ് 2026-നെ ആസ്പദമാക്കി പ്രവചന മത്സരം ആണ് സംഘടിപ്പിച്ചിരിക്കുന്നത് . “Predict & Win FIFA World Cup 2026” എന്ന പേരിൽ നടക്കുന്ന മത്സരത്തിലൂടെ ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിക്കുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടാനാകും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://www.homexlegal.co.uk/ 2026 ജൂലൈ 8 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാനമായി ഗ്രാൻഡ് പ്രൈസ് വിന്നർ അവാർഡും, രണ്ടാം സമ്മാനമായി സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും, മൂന്നാം സമ്മാനമായി ഹോമെക്സ് ലീഗൽ എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും ഒരുക്കിയിട്ടുണ്ട്. യുകെ മലയാളി ഫുട്ബോൾ ആരാധകർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ലോകകപ്പ് ആവേശം കൂടുതൽ സജീവമാക്കുകയും മലയാളി ഫുട്ബോൾ പ്രേമികളെ ഒരുമിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹോമെക്സ് ലീഗലും മലയാളം യുകെയും ഈ സംരംഭം അവതരിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹോമെക്സ് ലീഗലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ പ്രവചനം സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ- കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെ ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്. കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. "നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം" എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്‌തുവകകളുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഫുട്ബോൾ പ്രവചന മത്സരത്തിൽ പങ്കെടുത്ത് ഹോമെക്സ് ലീഗലിന്റെ ആകർഷക സമ്മാനങ്ങൾ സ്വന്തമാക്കാൻ ഇനി സമയം വളരെ കുറവാണ്. അവസരം നഷ്ടപ്പെടുത്താതെ നിങ്ങളുടെ പ്രവചനം ഇന്ന് തന്നെ സമർപ്പിക്കൂ. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://www.homexlegal.co.uk/
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിലെ പ്രമുഖ പ്രോപ്പർട്ടി-ലീഗൽ സർവീസ് സ്ഥാപനമായ ഹോമെക്സ് ലീഗൽ മലയാളം യുകെയുമായി സഹകരിച്ച് ഫിഫ ലോകകപ്പ് 2026-നെ ആസ്പദമാക്കി പ്രവചന മത്സരം സംഘടിപ്പിക്കുന്നു. "Predict & Win FIFA World Cup 2026" എന്ന പേരിൽ നടക്കുന്ന മത്സരത്തിലൂടെ ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിക്കുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടാനാകും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://www.homexlegal.co.uk/ 2026 ജൂലൈ 8 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാനമായി ഗ്രാൻഡ് പ്രൈസ് വിന്നർ അവാർഡും, രണ്ടാം സമ്മാനമായി സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും, മൂന്നാം സമ്മാനമായി ഹോമെക്സ് ലീഗൽ എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും ഒരുക്കിയിട്ടുണ്ട്. യുകെ മലയാളി ഫുട്ബോൾ ആരാധകർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ലോകകപ്പ് ആവേശം കൂടുതൽ സജീവമാക്കുകയും മലയാളി ഫുട്ബോൾ പ്രേമികളെ ഒരുമിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹോമെക്സ് ലീഗലും മലയാളം യുകെയും ഈ സംരംഭം അവതരിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹോമെക്സ് ലീഗലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് (www.homexlegal.co.uk) തങ്ങളുടെ പ്രവചനം സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://www.homexlegal.co.uk/ യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ-കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട് . കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്‌തുവകകളുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഫുട്ബോൾ പ്രവചന മത്സരത്തിൽ പങ്കെടുത്ത് ഹോമെക്സ് യുകെയുടെ ആകർഷകമായ സമ്മാനങ്ങൾ നേടാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://www.homexlegal.co.uk/
ഷിബു മാത്യൂ, സീനിയർ അസ്സോസിയേറ്റ് എഡിറ്റർ,  മലയാളം യുകെ ന്യൂസ് അറിവിൻ്റെ ആകാംഷയ്ക്ക് നല്ലതും ചീത്തയായതും കൊള്ളാവുന്നതും കൊള്ളാത്തവയും നെല്ലും പതിരും പോലെ തരം തിരിച്ച് സത്യത്തിൻ്റെ യഥാർത്ഥ മുഖം മുടക്കമില്ലാതെ അനുദിനം നിങ്ങളിലേയ്ക്കെത്തിക്കാൻ മലയാളം യുകെ ന്യൂസ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു എന്ന് ഏറെ അഭിമാനത്തോടെ പറയേണ്ടിരിക്കുന്നു. ഇന്നത്തെ വാർത്തകൾ നാളത്തെ ചരിത്രമാകുമ്പോൾ വാർത്തകളുടെ മൂല്യങ്ങൾക്കും സത്യസന്ധതയ്ക്കും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈയൊരു കാലഘട്ടത്തിൽ അറിവും അന്വേഷണ ബുദ്ധിയും സാഹസികതയും സമന്വയിപ്പിച്ചു കൊണ്ട് യൂറോപ്പിലെന്നല്ല ലോകമെമ്പാടുമുള്ള മലയാളികൾക്ക് വായനയുടെ പുത്തൻ ഊർജ്ജം തങ്ങളുടെ പ്രവാസ ജീവിതത്തിൽ നൽകാൻ കഴിഞ്ഞു എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. സൃഷ്ടിയുടെ പൂർണ്ണത അവകാശപ്പെടാൻ നമുക്കാവില്ല. എങ്കിലും ഞങ്ങളിലൂടെ പിറന്ന ഓരോ വാക്കുകളും മറ്റൊരുവനെ അസ്വസ്തനാക്കാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. കാലം കാത്തുവെച്ച ഈ കനിയിൽ പത്രധർമ്മത്തിൻ്റെ മർമ്മം യഥോചിതം സന്നിവേശിപ്പിച്ച് സമഗ്രമായ ഒരു ദർശനമായി രൂപാന്തരപ്പെടുത്തുകയെന്ന ശ്ലാഘനീയമായ കൃത്യം രാഷ്ട്രീയത്തിനും മതത്തിനും വ്യക്തി താല്പര്യങ്ങൾക്കും അതീതമായി ഞങ്ങൾ നിർവ്വഹിച്ചു. ഞങ്ങൾ വിളിച്ചു പറഞ്ഞ നഗ്നസത്യങ്ങൾ കേട്ട് പലരും അസ്വസ്ഥരായിട്ടുണ്ടാവും. പക്ഷേ വാക്കുകളെ വളച്ചൊടിക്കാതെ, ചെളി പുരളാത്ത സംസ്കാര പരിപോഷകമായി കേരളതനിമയോടെ വായനക്കാർക്ക് എരിവും ഉപ്പും പുളിയും മസാലകളൊന്നുമില്ലാതെയുള്ള സത്യത്തിൻ്റെ നേർ മുഖം തുറന്നുകാട്ടാനുള്ള ഞങ്ങളുടെ യജ്ഞത്തിൽ നിങ്ങളും പങ്കാളിയായിരുന്നു എന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. അക്ഷരക്കൂട്ടങ്ങളുടെ വീഥിയിൽ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ കണ്ണോടിക്കുന്ന പ്രവാസി മലയാളിക്ക് പ്രവാസ ലോകത്തെ പ്രാദേശിക വാർത്തകളറിയാനുള്ള ആകാംഷയുണ്ടാവും എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് മലയാളം യുകെ ന്യൂസ് പിറവിയെടുത്തത്. കേവലമൊരു പത്രമെന്ന നിലയിലല്ല മലയാളം യുകെ ന്യൂസ് നിങ്ങളുടെ സ്വീകരണ മുറികളിൽ സ്ഥാനം പിടിച്ചത്. മറിച്ച് നിങ്ങൾക്ക് പറയുവാനുള്ളത് കേൾക്കാൻ മനസ്സുള്ള ഒരു പത്രമായിട്ടാണ്. ഒരു ഓൺലൈൻ പത്രത്തിലും ഒരിക്കലും നിങ്ങൾ സ്വപ്നം കാണാത്ത വാർത്താ രീതിയാണ് ഇവിടെ ഞങ്ങൾ പരീക്ഷിച്ചത്. റൂ പോർട്ട് മർഡോക് പറഞ്ഞതുപോലെ പുതിയ കാലം പുതിയ പുതിയ ജേണലിസം ആവശ്യപ്പെടുന്നു. പൊലിമ കുറഞ്ഞ പത്രപ്രവർത്തനത്തിൽ നിന്നും ലോകത്തിനും അതോടൊപ്പം നാടിനും മലയാളിക്കും പുതുജന്മം നല്കാനുള്ള സംരംഭവും അതോടൊപ്പം വായനക്കാരൻ്റെ മൗലീകമായ അറിയാനുള്ള ആവേശവും വായനാ സ്വാതന്ത്ര്യത്തിനും അംഗീകാരം കൊടുത്തപ്പോൾ മറ്റുള്ള ഓൺലൈൻ പത്രങ്ങളിൽ നിന്നും മലയാളം യുകെ ന്യൂസ് വ്യത്യസ്ഥമായി. ഓൺലൈൻ പത്രമെന്നാൽ മഞ്ഞപ്പത്രമെന്ന് മലയാളികൾ പാടി നടന്ന കാലത്താണ് മലയാളം യുകെ ന്യൂസ് പിറവിയെടുക്കുന്നത്. പ്രവർത്തി കൊണ്ടും അക്ഷരക്കൂട്ടങ്ങൾ ചാലിച്ചെഴുതിയ വാർത്ത കൊണ്ടും മഞ്ഞപ്പത്രങ്ങൾക്ക് മലയാളം യുകെ ന്യൂസ് ഭീഷണിയായി. പ്രത്ര പ്രവർത്തനത്തിൽ സ്വയം രാജാവെന്ന് വിളിച്ച് പറഞ്ഞ് വ്യക്തിഹത്യ നടത്തിയ പലരെയും എഴുത്ത് കൊണ്ട് ഞങ്ങൾ നിർവീര്യമാക്കി. ലോകത്തിലുള്ള ഒരു ഓൺലൈൻ പത്രത്തിനും അവകാശപ്പെടാൻ അർഹതയില്ലാത്തതിനപ്പുറം മലയാള സാഹിത്യത്തിൻ്റെ ആചാര്യൻമാർ മലയാളം യുകെ ന്യൂസിലെഴുതി. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് . ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ എന്നും മലയാളം യുകെ ന്യൂസ് ശ്രമിച്ചു. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങൾ, കാലോചിതമായ ആഘോഷ വേളകൾ ഇവയിലെല്ലാം വളർന്നു വരുന്ന പുതു തലമുറക്കാരുടെ സാഹിത്യകൃതികൾ സജീവമായിരുന്നു. മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച നിരവധി പംക്തികൾ കാലം കഴിഞ്ഞപ്പോൾ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. മലയാള സാഹിത്യത്തിന് മലയാളം യുകെ ന്യൂസിൻ്റെ സംഭാവനയായി ഇതിനെ കാലം രേഖപ്പെടുത്തും. പ്രവാസി ലോകത്ത് തിളങ്ങുന്ന മലയാളി വ്യക്തിത്വങ്ങളെ മലയാളം യുകെ ന്യൂസ് എല്ലാക്കാലത്തും വലിയ ബഹുമാനത്തോടെ ആദരിക്കുന്നു. അതിൻ്റെ വ്യക്തമായ ഉദാഹരണമാണ് ഇംഗ്ലണ്ടിലും സ്കോട് ലാൻ്റിലുമായി തുടർച്ചയായി നടത്തിയ രണ്ട് അവാർഡ് നൈറ്റുകൾ. ഈ വർഷം സ്കോ ട്ട്ലൻഡിലെ ഗ്ലാസ് കോയിൽ നടന്ന അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിജയ് സെൽവരാജ് ആണ് . 2022ൽ യോർക്ഷയറിൽ നടന്ന അവാർഡ് നൈറ്റിൽ മികച്ച ചെറുകഥാകൃത്തിനുള്ള അവാർഡ് സ്വീകരിക്കാൻ യുകെയിലെത്തിയത് കേരളത്തിലെ പ്രമുഖ കോളേജായ തിരുവല്ലയിലെ മാക്ഫെസ്റ്റ് കോളേജിലെ കംപ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവിയായ ഫ്രൊ. റ്റിജി തോമസായിരുന്നു. മലയാള മാധ്യമ രംഗത്ത് യൂറോപ്പിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രോഗ്രാമുകളായിരുന്നത്. ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 10 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത്. പ്രവാസികളുടെ സ്വപ്ന ഭൂമിയായ യുകെയിലെയും കേരളത്തിലെയും മാത്രമല്ല ലോകം മുഴുവൻ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളിലെ സത്യങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന പത്രധർമ്മത്തെ മുറുകെ പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻെറയും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെയും പ്രതിഫലമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിന്റെ കാര്യത്തിൽ വളരെ മുന്നിലായതിന്റെ പ്രധാന കാരണം . ചെറുതും വലുതുമായി നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും അനുരണനങ്ങൾ ലോക വാർത്താ ലോകത്ത് പ്രതിഫലിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞവർഷം മലയാളം യുകെ ന്യൂസിന് എടുത്തുപറയാനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ആധികാരികവും പ്രശസ്തവുമായ മാധ്യമമായ ബിബിസി മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് വാർത്ത നൽകിയപ്പോൾ അത് റ്റിൻസിയ്‌ക്കൊപ്പം മലയാളം യുകെയ്ക്കും ലോകമെങ്ങുമുള്ള മലയാളികൾക്കും അഭിമാന നിമിഷങ്ങളായി. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമർശിച്ച വാർത്തയിൽ മലയാളം യുകെയുടെ ട്രോഫി ഉൾപ്പെടെ നൽകിയാണ് ബിബിസി വാർത്ത നൽകിയത് . ഇനിയും പറയുവാൻ ധാരാളമുണ്ട്. ഒരു ശ്വാസത്തിൽ പറഞ്ഞു തീരില്ല. പ്രസിദ്ധീകരണത്തിൽ മലയാളം യുകെ ന്യൂസിനെ യൂറോപ്പിൽ മുൻനിരയിലെത്തിച്ചത് ഞങ്ങളുടെ പ്രിയ വായനക്കാരാണെന്ന് നന്ദിയോടെ സ്മരിക്കുക്കുന്നു. സത്യങ്ങൾ വിളിച്ചു പറയാൻ ഞങ്ങൾക്ക് ധൈര്യം തരുന്നത് നിങ്ങൾ നൽകുന്ന സപ്പോർട്ടാണ്. ഇനിയും വളരേണ്ടതുണ്ട്. ഒരുമിച്ച് മുന്നേറാം. മലയാളിയും മലയാളം യുകെ ന്യൂസും. മലയാളം യുകെ ന്യൂസിന് പത്ത് വയസ്സ് തികഞ്ഞു. പ്രിയ വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിൻ്റെ ആശംസകൾ നേരുന്നു.  
മലയാളം യുകെ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ലോഗോയുടെ പ്രകാശനം നടന്നു. മിഡ്‌ലാൻഡ്‌സിലെ കവൻട്രിയിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനുകളിൽ ഒന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ. ജോസ് തോമസ് ആണ് സമ്മാനാർഹമായ ലോഗോ പ്രകാശനം ചെയ്തത്. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോൺ, ഡയറക്ടർമാരായ ബിനു മാത്യു, ജിമ്മി മൂലംകുന്നേൽ, എൽ കെ സി സെക്രട്ടറി അജീഷ് കൃഷ്ണൻ  തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ നിരവധി ലോഗോകളിൽ നിന്നും ഏറ്റവും മികച്ച ലോഗോ തെരഞ്ഞെടുത്തത് മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെട്ട ജൂറിയാണ്. ചിത്രകാരൻ കൂടിയായ യുകെ മലയാളി ഫെർണാണ്ടസ് വർഗീസ് ഡിസൈൻ ചെയ്ത ലോഗോയാണ് ജൂറി ഒന്നാം സമ്മാനത്തിനായി തെരഞ്ഞെടുത്തത്. [caption id="attachment_299058" align="alignnone" width="800"] ഒന്നാം സമ്മാനാർഹമായ ലോഗോ[/caption] ഒക്ടോബർ എട്ടിന് കീത്തിലിയിലെ വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിൽ ഇത് വരെ നിരവധി എൻട്രികൾ ലഭിച്ച് കഴിഞ്ഞു. 1001 പൗണ്ട് ഒന്നാം സമ്മാനമായും 751 പൗണ്ട് രണ്ടാം സമ്മാനമായും 501 പൗണ്ട് മൂന്നാം സമ്മാനമായും പ്രഖ്യാപിച്ചിരിക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പ്രായവ്യത്യാസമില്ലാതെ ഏതു ടീമിനും പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിലെ വിജയിക്ക് ബോളിവുഡ് മത്സര വേദിയിൽ വച്ച് സമ്മാനം നൽകും. 101 പൗണ്ട് ആണ് ലോഗോ മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത്. ലോഗോ മത്സരത്തിലേക്ക് ലഭിച്ച നിരവധി എൻട്രികളിൽ നിന്നും പന്ത്രണ്ട് വയസ്സുകാരൻ സച്ചിൻ ജോർജ്ജ് ഡാനിയേൽ ഡിസൈൻ ചെയ്ത ലോഗോ പ്രോത്സാഹന സമ്മാനത്തിനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് യോർക്ഷയറിൽ തിരിതെളിയുക. യോർക്ഷയറിലെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്. സത്യസന്ധവും സുതാര്യവുമായ വിധിയെഴുത്ത് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് മലയാളം യുകെ ഉറപ്പു തരുന്നു. ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ യുറോപ്പ് മലയാളികൾ അവതരിപ്പിക്കുന്ന ബോളിവുഡ് മഹാത്ഭുതം ആസ്വദിക്കാൻ എല്ലാ യുകെ മലയാളികളെയും മലയാളം യുകെ ന്യൂസ് യോർക്ഷയറിലെ കീത്തിലിയിലേയ്ക്ക് ക്ഷണിക്കുകയാണ്. മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ബിൻസു ജോൺ, റഗ്ബി - 07951903705 ഷിബു മാത്യു, കീത്തലി - 074114443880 ജോജി തോമസ്, ലീഡ്‌സ്  - 07728374426 റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് - 07717754609 ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം - 07588953457 ബിനു മാത്യു, വാൽസാൽ - 07883010229 തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ - 07872067153 ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി - 07804830277  
മലയാളം യുകെ ന്യൂസ് ഡെസ്ക് ഒക്ടോബർ എട്ടിന് യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. ബോളിവുഡ് ഡാൻസ് ഫെസ്റ്റ് സംബന്ധിച്ച ആദ്യ വാർത്ത പുറത്ത് വന്നത് മുതൽ വളരെ മികച്ച പ്രതികരണമായിരുന്നു യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും ഉണ്ടായത്. രജിസ്‌ട്രേഷൻ സംബന്ധിച്ചും ഡാൻസ് ഫെസ്റ്റ് നിബന്ധനകൾ സംബന്ധിച്ചും വളരെയധികം അന്വേഷണങ്ങൾ ആണ് മലയാളം യുകെ ന്യൂസ് ഡെസ്കിൽ ലഭിച്ചത്. മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിനുള്ള അപേക്ഷകൾ ഇമെയിൽ ആയാണ് അയയ്‌ക്കേണ്ടത്. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആണ് അപേക്ഷകൾ അയക്കേണ്ടത്. ഈ ലിങ്കിൽ (application form) ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആണ് ഇമെയിൽ ആയി അയയ്‌ക്കേണ്ടത്. അൻപതു പൗണ്ടാണ് ഒരു ടീമിന്റെ രജിസ്‌ട്രേഷൻ ഫീസ്. ആയിരത്തിയൊന്നു പൗണ്ട് ആണ് ഡാൻസ് ഫെസ്റ്റിലെ ഒന്നാം സമ്മാനക്കാർക്ക് ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് എഴുനൂറ്റി അൻപത്തിയൊന്നു പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് അഞ്ഞൂറ്റിയൊന്നു പൗണ്ടും ട്രോഫിയോടൊപ്പം സമ്മാനമായി ലഭിക്കും. യോർക്ക്ഷെയറിലെ കീത്തിലിയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വിക്ടോറിയ ഹാളിൽ ആയിരിക്കും 2022 ഒക്ടോബർ എട്ടിന് ബോളിവുഡ് ഡാൻസ് ഫെസ്റ്റ് അരങ്ങേറുക. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മികച്ച ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന രീതിയിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ടീമിൽ കുറഞ്ഞത് അഞ്ച് അംഗങ്ങളും പരമാവധി പത്ത് അംഗങ്ങളും ആണ് അനുവദനീയം. മത്സരം സംബന്ധിച്ച നിബന്ധനകൾ മനസ്സിലാക്കാൻ ഇവിടെ (Terms and Conditions) ക്ലിക്ക് ചെയ്യുക. മത്സരങ്ങൾക്ക് മികവും മിഴിവും ഏകുന്ന തരത്തിലുള്ള രംഗ സജ്ജീകരണങ്ങൾ ആണ് സംഘാടകർ ഒരുക്കുന്നത്. മികച്ച സംഘാടകത്വത്തിനും സമയക്ലിപ്തതയ്ക്കും മുൻഗണന നൽകുന്ന മലയാളം യുകെ ടീം ഇത്തവണയും ഇക്കാര്യത്തിൽ എല്ലാ മുൻകരുതലുകളും എടുത്ത് കഴിഞ്ഞു. മത്സരത്തിന് എത്തുന്ന ടീമുകളുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മികച്ച സൗകര്യം ആണ് ഹാളിനോട് അനുബന്ധിച്ച് ഉള്ളത്. കോച്ചുകൾക്ക് ഉൾപ്പെടെ പാർക്കിംഗ് സൗകര്യം ഇവിടെ ലഭ്യമാണ്. അത്യാധുനിക ലൈറ്റ് ആൻറ് സൗണ്ട് സജ്ജീകരണങ്ങളും വീഡിയോ വാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും മത്സര വേദിയിൽ ഉണ്ടായിരിക്കും. മികച്ച സാങ്കേതിക വിദഗ്ദർ ആയിരിക്കും സ്റ്റേജിന്റെ നിയന്ത്രണം നിർവഹിക്കുക. യുകെയിലും പുറത്തുമുള്ള ആളുകൾക്ക് മത്സരങ്ങൾ തത്സമയം കണ്ട് ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും. പ്രോഗ്രാം നടക്കുന്ന ഹാളിനോട് അനുബന്ധിച്ച് തന്നെ മിതമായ നിരക്കിൽ മികച്ച ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. രുചിപ്പെരുമയുടെ കാര്യത്തിൽ യുകെയിലെങ്ങും പേര് കേട്ട തറവാട് റെസ്റ്റോറന്റ് ഗ്രൂപ്പ് ആണ് ഭക്ഷണശാലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്. ഇൻഷുറൻസ്, മോർട്ടഗേജ് രംഗത്ത് യുകെയിലെ വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻസിയേഴ്സും യുകെയിലെ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പ് ആയ തറവാടും ആണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ. മലയാളം യുകെ ഡാൻസ് ഫെസ്റ്റ് സ്‌പോൺസർമാർ ആകാൻ തയ്യാറുള്ള ബിസിനസ് സംരംഭകർക്ക് വിശദ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമുമായി ബന്ധപ്പെടാവുന്നതാണ്. മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ബിൻസു ജോൺ, കവൻട്രി - 07951903705 ഷിബു മാത്യു, കീത്തലി - 074114443880 ജോജി തോമസ്, ലീഡ്‌സ്  - 07728374426 റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് - 07717754609 ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം - 07588953457 ബിനു മാത്യു, വാൽസാൽ - 07883010229 തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ - 07872067153 ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി - 07804830277
RECENT POSTS
Copyright © . All rights reserved