തിരുവനന്തപുരം ശ്രീകാര്യത്തെ പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിച്ചതാണ് കൊലപാതകത്തിന് പിന്നിലെ വൈരാഗ്യത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നാം പ്രതിയായ 17-കാരന്റെ കാമുകിയായ ആനന്ദയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് പ്രതികൾ വിശ്വസിച്ചിരുന്നു. അഭിരാമിന്റെ സഹായത്തോടെ ഈ സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി എന്നാണ് സുഹൃത്തുക്കൾ പോലീസിന് നൽകിയ മൊഴി.

എന്നാൽ, സ്വകാര്യദൃശ്യങ്ങൾ പ്രചരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാമായിരുന്ന അഭിരാമിനെയും കൊലപ്പെടുത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് പോലീസിന്റെ സംശയം. ഇതോടെ ഇരട്ടക്കൊലപാതകത്തിനാണ് പ്രതികൾ ആസൂത്രണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കേസിലെ പ്രതികളായ 17-കാരനെയും ആനന്ദയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പോലീസ് നീക്കം നടത്തുന്നുണ്ട്. രണ്ടാം പ്രതിയായ ഉമറിന്റെ കാമുകിയും നാലാം പ്രതിയുമായ ഐശ്വര്യയിൽനിന്നും കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തി. ഇവ എങ്ങനെ നീക്കം ചെയ്തുവെന്നാണ് പോലീസ് പരിശോധിക്കുന്നത്. കൊലപാതകത്തിന് തലേദിവസം മറ്റൊരു സംഘം അഭിരാമിനെ തടഞ്ഞുനിർത്തി തർക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച ഈ ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൊലപാതകത്തിലേക്ക് നയിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ അഭിരാമിന്റെ മൊബൈൽ ഫോണിനായും തിരച്ചിൽ തുടരുകയാണ്.cor