സ്വന്തം ലേഖകൻ

ഇന്തോനേഷ്യയിൽ വിമാനം തകർന്നു യാത്രക്കാർ ഉൾപ്പെടെ 62 പേർ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും 2 ബ്ലാക്ക് ബോക്സുകൾ കണ്ടെത്തി. ഇന്തോനേഷ്യൻ യാത്രാവിമാനം ആയ ബോയിങ് ബോയിംഗ് ബി 737-500 വിമാനം ശ്രീവിജയ എയർ ജക്കാർത്ത തീരത്ത് വിനോദസഞ്ചാര രീതികൾക്ക് സമീപമാണ് തകർന്നുവീണത്. ഇന്തോനേഷ്യൻ ബോർണിയോ ദ്വീപിലെ പശ്ചിമ കലിമന്ദൻ പ്രവിശ്യാ തലസ്ഥാനമായ പോണ്ടിയാനയിലേക്ക് പുറപ്പെട്ട വിമാനം രണ്ട് നാല്പതോടെ, പറന്നുയർന്ന വെറും നാല് മിനിറ്റിനുശേഷം ശേഷം നിയന്ത്രണം നഷ്ടപ്പെട്ട്, 60 സെക്കൻഡുകൾക്കുള്ളിൽ 10,000 അടി താഴേക്ക് പതിക്കുകയായിരുന്നു. വിമാനം രണ്ടു തവണ പൊട്ടിത്തെറിച്ചിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്തോനേഷ്യൻ ട്രാൻസ്പോർട്ട് ഏജൻസി തലവനായ സോർ‌ജാന്റോ റ്റാജന്റോ വിമാനത്തിന്റെ 2 ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതായി അറിയിച്ചു. മുങ്ങൽ വിദഗ്ധർ ഉടൻതന്നെ അത് കരയ്ക്ക് എത്തിക്കും.

അപകടം നടന്ന സ്ഥലത്ത് കടലിൽ കേബിളുകളും ജീൻസിന്റെ കഷണങ്ങളും ലോഹ കഷണങ്ങളും, മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും ഒഴുകി നടക്കുന്നത് കാണാമായിരുന്നു.

വിമാനാപകടത്തിൽ കൊല്ലപ്പെട്ട യാത്രകാരിയായ റൈത് വിൻഡാനിയയുടെ കുടുംബത്തോടുള്ള അവസാന സന്ദേശം എല്ലാവരെയും കണ്ണീരണിയിക്കുന്നതാണ്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് 3 മക്കളോടൊപ്പം ചിരിച്ച് കളിച്ച് ” ബൈ ബൈ ഫാമിലി, ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോവുകയാണ്” എന്നതായിരുന്നു വീഡിയോ സന്ദേശം.

റൈതിന്റെ സഹോദരൻ ഇർഫാൻഷാ തന്റെ സഹോദരിയുടെയും കുട്ടികളുടെയും ഈ ചിത്രങ്ങൾ പങ്കുവെച്ചു, ഞങ്ങൾക്ക് നിങ്ങളുടെ പ്രാർത്ഥന വേണമെന്നും ലോകത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തന്റെ സഹോദരി മുൻപ് മറ്റൊരു ഫ്ലൈറ്റിലാണ് നാട്ടിലേക്ക്,വരാൻ ഉദ്ദേശിച്ചിരുന്നത് എന്നും അവസാന നിമിഷം എന്തിനാണ് തീരുമാനം മാറ്റിയത് എന്ന് അറിയില്ലെന്നും ഇർഫാൻ കണ്ണീരോടെ പറയുന്നു.”ഞാനാണ് അവരെ എയർപോർട്ടിലേക്ക് കൊണ്ടു വിട്ടത്, അവരെ ചെക്ക്-ഇൻ ചെയ്യിച്ചത് ഞാനാണ് എല്ലാം സംഭവിച്ചത് പൊടുന്നനെ ആയിരുന്നു എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല”.

വിമാനത്തിലുണ്ടായിരുന്ന അവരുടെ ബന്ധുക്കളോട് പോലീസ് മൃതശരീരങ്ങൾ തിരിച്ചറിയാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെന്റൽ റെക്കോർഡുകൾ, ഡിഎൻഎ സാമ്പിളുകൾ എന്നിവ വേണ്ടിവരും.

കോ പൈലറ്റ് ടിയാഗോ മാമഹിത്തിന്റെ സഹോദരൻ തന്റെ ബ്ലഡ് സാമ്പിൾ നൽകുമ്പോഴും, തന്റെ സഹോദരൻ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നും മടങ്ങിവരും എന്നും വേദനയോടെ പറയുന്നു.വിമാനത്തിലുണ്ടായിരുന്ന മിക്കവരും ഒരു അവധിക്കാലത്തിന് ശേഷം നിറഞ്ഞ മനസ്സോടെ സന്തോഷത്തോടെ യാത്രതിരിച്ചവരായിരുന്നു.