ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് -19 ൻെറ വകഭേദമായ ഒമിക്രോൺ ബ്രിട്ടനിൽ വിചാരിച്ചതിലും അതിവേഗം പടരുന്നെന്ന് വിദഗ്ധർ. ഈയൊരു സാഹചര്യത്തിൽ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾക്ക് പൂട്ടു വീഴുമോ എന്ന ആശങ്കകൾ വർദ്ധിക്കുന്നു. ഒമിക്രോൺ കേസുകൾ ഓരോ ദിവസവും ഇരട്ടിയാകുകയാണെന്നും ഇതിനോടകം രണ്ടായിരത്തോളം ആളുകളിൽ രാജ്യത്തുടനീളം പുതിയ വകഭേദത്തെ കണ്ടെത്താൻ സാധിക്കുമെന്നും ( ഇത് ഔദ്യോഗിക കണക്കുകൾ ആറിരട്ടി കൂടുതലാണ് ) ഉന്നത എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ ടിം സ്പെക്ടർ അവകാശപ്പെട്ടു. ഒമിക്രോണിൻെറ പ്രഭവകേന്ദ്രമായ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ ബ്രിട്ടണിൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ കേസുകൾ ഉണ്ടാകുമെന്ന് രാജ്യത്തെ ഏറ്റവും വലിയ രോഗലക്ഷണം ട്രാക്കിംഗ് പഠനം നടത്തുന്ന ലണ്ടനിലെ കിംഗ്സ് കോളേജിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ചതിനേക്കാൾ ഒമിക്രോൺ വേരിയേഷൻ രാജ്യത്ത് വളരെ പെട്ടെന്നാണ് പടരുന്നത്. ആഴ്ചകൾക്കുള്ളിൽ തന്നെ ഒമിക്രോൺ യുകെയിലെ പ്രധാന വകഭേദങ്ങളിൽ ഒന്നായി മാറാൻ സാധ്യതയുണ്ടെന്നും വെൽകം സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ കോവിഡ് നിരീക്ഷണ വിഭാഗം മേധാവി ഡോ.ജെഫ്രി ബാരറ്റ് പറഞ്ഞു.

ഒമിക്രോൺ രാജ്യത്ത് വളരെവേഗം പകരുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള രോഗികളുടെ എണ്ണം 336 ആണെന്നും എല്ലാ പുതിയ 60 കോവിഡ് കേസുകളിലെയും ഒരെണ്ണം ഈ വകഭേദം മൂലം ഉണ്ടായതാണെന്നും കണക്കുകൾ കാണിക്കുന്നതായി ടൗണിൽ സ്ട്രീറ്റ് മുന്നറിയിപ്പുനൽകി. ഒമിക്രോണിൻെറ പകർച്ചാനിരക്ക് കുത്തനെ ഉയർന്നുവെങ്കിലും വർക്ക് ഫ്രം ഹോം, വാക്‌സിൻ പാസ്‌പോർട്ടുകൾ, കടുത്ത ക്രിസ്തുമസ് നിയന്ത്രണങ്ങൾ എന്നിവ കൊണ്ടുവരാൻ മന്ത്രിമാർ ശ്രമിക്കുന്നില്ലെന്ന് ഡൊമിനിക് റാബ് പറഞ്ഞു. ഇതിൻറെ കാരണം വാക്സിൻ പ്രോഗ്രാമിന് വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്‌തുമസ്‌ കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷ. ബൂസ്റ്റർ വാക്സിനുകൾ രോഗവ്യാപനം തടയാൻ വലിയ പങ്ക് വഹിച്ചില്ലെങ്കിലും ഒമിക്രോൺ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും ഉയർന്ന സംരക്ഷണം നൽകുവാൻ ബൂസ്റ്റർ വാക്സിനുകൾക്ക് സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.