കാളികാവ്: എഐ ക്യാമറകൾ കണ്ടെത്തിയ ഗതാഗതനിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുക 1000 കോടി രൂപ കടന്നു. ഇതിൽ ഇതുവരെ 365 കോടി രൂപ മാത്രമാണ് പിരിച്ചെടുത്തത്. 635 കോടി രൂപയാണ് കുടിശിക. പിഴ ചുമത്തുന്നതിൽ വലിയ വർധനയുണ്ടായിട്ടും തുക പിരിച്ചെടുക്കുന്നതിൽ മോട്ടോർ വാഹനവകുപ്പിന് കാര്യമായ പുരോഗതിയുണ്ടാക്കാനായിട്ടില്ല.
മൂന്നു വർഷത്തിനിടെ ഒന്നരക്കോടിയോളം ഗതാഗതനിയമലംഘനങ്ങൾക്ക് ചെലാൻ നൽകി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പിഴയാണ് ചുമത്തിയത്. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയവയാണ് ക്യാമറകളിൽ കൂടുതലായി പതിഞ്ഞ നിയമലംഘനങ്ങൾ.
പിഴ കുടിശിക പിരിച്ചെടുക്കാൻ വിവിധ ഇളവുകളും നടപടികളും സ്വീകരിച്ചെങ്കിലും കുടിശികയിൽ കാര്യമായ കുറവുണ്ടായില്ല. സേഫ് കേരള പദ്ധതിയുടെ ഭാഗമായി 675 എഐ ക്യാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. 220 കോടി രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതിയുടെ നിരീക്ഷണം 2023 ജൂണിലാണ് ആരംഭിച്ചത്.











Leave a Reply