ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരിയുടെ കഷ്ടതകൾക്കിടയിൽ കുടുംബത്തിൽ നിന്നും സാമൂഹിക അകലം പാലിച്ച് ക്രിസ്മസ് ദിനം ആഘോഷിച്ച് രാജ്ഞിയും എഡിൻബർഗ് രാജകുമാരനും. രാജ്ഞിയുടെ ക്രിസ്മസ് സന്ദേശം ഇന്ന് വൈകുന്നേരത്തോടെ ടെലികാസ്റ്റ് ചെയ്യും. ഈ വർഷം മൂന്ന് ടെലികാസ്റ്റുകളാണ് രാജ്ഞി പൊതുജനങ്ങളെ അഭിസംബോധന ചെയ്തു നടത്തിയത്. ഇത്തവണ ക്രിസ്മസ് സന്ദേശത്തിൽ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനമായും പങ്കുവെക്കപ്പെടുക എന്നാണ് അഭ്യൂഹം. 1980കൾ മുതൽ രാജകുടുംബം ക്രിസ്മസ് ദിനം മുഴുവൻ കുടുംബത്തോടൊപ്പമാണ് ചിലവഴിക്കാറുള്ളത്, എന്നാൽ ഇത്തവണ കോവിഡ് കാരണം ഇരുവരും വിൻസർ കൊട്ടാരത്തിൽ തന്നെ സമയം ചെലവഴിച്ചു. രാജ്ഞി പതിവുള്ള ചർച്ച് സന്ദർശനവും ഒഴിവാക്കി. കൊട്ടാരത്തിനുള്ളിലെ ചാപ്പലിൽ ആണ് രാജ്ഞി പ്രാർത്ഥന കൈകൊണ്ടത്.

മഹാമാരിക്കിടയിലും ആഘോഷ സമയങ്ങളിലും തൊഴിലിടങ്ങളിൽ സമയം ചെലവഴിക്കുന്നവർക്ക് രാജകുടുംബം പ്രത്യേക ആശംസകൾ അറിയിച്ചു. രാജകുടുംബത്തിൽ നിന്ന് 72 കാരനായ വെയിൽസ് രാജകുമാരനും, മാർച്ചിൽ കേംബ്രിഡ്ജ് പ്രഭുവിനും കൊറോണ ലക്ഷണങ്ങൾ പ്രകടമായിരുന്നു. രാജ്ഞിയും മറ്റു മുതിർന്ന രാജകുടുംബത്തിലെ വ്യക്തികളും ഈ മാസം ആദ്യം വിൻസർ കൊട്ടാരത്തിൽ നടന്ന ക്രിസ്മസ് കരോളിൽ പങ്കു ചേർന്നിരുന്നു.

മൂന്നു വർഷത്തിന് ശേഷം ആദ്യമായി മഞ്ഞു പൊഴിഞ്ഞ ക്രിസ്മസ് ദിനം പരമ്പരാഗതരീതിയിൽ ബ്രിട്ടനിൽ ആഘോഷിച്ചു. ക്രിസ്മസ് പുലരിയിൽ തന്നെ പലയിടങ്ങളിലായി മഞ്ഞു പൊഴിഞ്ഞത് റിപ്പോർട്ട് ചെയ്തിരുന്നു. ഈസ്റ്റ് യോർക്ക്ഷെയർ നോർത്തംബർലാൻഡ് പോലെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ കാലാവസ്ഥ ആസ്വദിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്.

ബോക്സിങ് ഡേയിൽ ആഞ്ഞു വീശാൻ സാധ്യതയുള്ള ‘ബെല്ല’ കാറ്റിന് മുന്നോടിയായി പല സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. അതേസമയം, പ്രസിദ്ധമായ പീറ്റർ പാൻ കപ്പ് ആഘോഷത്തിൻെറ ഭാഗമായി പലരും തണുത്തുറഞ്ഞ തടാകങ്ങളിൽ മുങ്ങി കുളിക്കാനിറങ്ങി. 33 ഡിഗ്രി ഫാരൻഹീറ്റ് മരം കോച്ചുന്ന തണുപ്പത്തും ബീച്ചുകളിൽ ആഘോഷിക്കാൻ എത്തിയവരുടെ എണ്ണവും ചെറുതല്ല.