തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. ആദ്യ ഭാര്യ ആമിനയുടെ സഹോദരന്റെ മുങ്ങിമരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവതിയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവങ്ങളിൽ അഷ്കറിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ആമിനയെ ക്രൂരമായി ഉപദ്രവിച്ച് കോമയിലാക്കിയെന്ന പരാതിക്കു പിന്നാലെയാണ് പുതിയ ആരോപണങ്ങൾ ഉയർന്നത്. വിവാഹബന്ധത്തിൽ നിന്ന് അഷ്കർ പിന്മാറിയതിനെ തുടർന്ന് ചിറയിൻകീഴ് സ്വദേശിനിയായ യുവതി ജീവനൊടുക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. പിന്നീട് ആമിനയെ വിവാഹം കഴിച്ച അഷ്കറിനെതിരെ ആമിനയുടെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ടും കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസുമായി ബന്ധപ്പെട്ട പരാതികളിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അഖിലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അഷ്കറിന്റെ ബന്ധുക്കൾക്കും സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.