തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ നീക്കങ്ങൾ സജീവമാക്കി ഇരു മുന്നണികളും. പി.ടി തോമസിന്റെ മണ്ഡലം നിലനിർത്താൻ കോൺ​ഗ്രസ് അവസാന ആയുധവും പുറത്തെടുക്കും. മറുവശത്ത് ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി തൃക്കാക്കരയിൽ മുന്നേറ്റമുണ്ടാക്കാനാവും ഇടത് പാളയം ശ്രമിക്കുക. പിണറായി വിജയൻ 2-ാം സർക്കാരിന്റെ വികസന നേട്ടങ്ങളെ മുൻനിർത്തി എം സ്വരാജിനെ കളത്തിലിറക്കാനാണ് ഇടത് പാളയം ശ്രമിക്കുന്നത്. മേയർ എം അനിൽ കുമാറിന്റേയും പേര് ഉയർന്നു കേൾക്കുന്നത്.

കോൺഗ്രസിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ഡൊമിനിക് പ്രസന്റേഷൻ, ടോണി ചമ്മണി, പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നുണ്ട്. എന്നാൽ സ്വരാജിനെ കളത്തിലിറക്കിയാൽ വി.ടി ബൽറാമിനെയും കോൺ​ഗ്രസ് പരി​ഗണിച്ചേക്കും.

എംബി രാജേഷിനെതിരെ പരാജയപ്പെട്ട ബൽറാമിന് സ്വരാജിനെതിരെ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാൻ സാധിക്കുമെന്നാണ് ചില നേതാക്കളുടെ കണക്കുകൂട്ടലുകൾ. തൃപ്പൂണിത്തുറയിൽ വലിയ വിജയ പ്രതീക്ഷയോടെയാണ് എം സ്വരാജ് വീണ്ടും മത്സരത്തിനിറങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലം. കെ ബാബുവിനോടായിരുന്നു സ്വരാജിന്റെ തോൽവി. ഈ സാഹചര്യത്തിലാണ് എം സ്വരാജിനെ തൃക്കാക്കരയിൽ നിന്നും നിയമസഭയിൽ എത്തിക്കാൻ ശ്രമം നടക്കുന്നതെന്നാണ് സൂചന.

പി.ടിയുമായി അടുത്ത ബന്ധമുള്ളവർക്ക് ഉമാ തോമസിനെ രം​ഗത്തിറക്കാനാണ് താൽപ്പര്യം. എന്നാൽ മത്സരരം​ഗത്തിറങ്ങാൻ ഉമ തയ്യാറേയിക്കില്ലെന്നാണ് വിവരം.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 13, 813 വോട്ടിനാണ് പി ടി തോമസ് ഇടതുസ്ഥാനാർത്ഥിയായ ഡോ. ജെ ജേക്കബിനെ തോൽപ്പിച്ചത്. 2016 ൽ 11996 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സെബാസ്റ്റ്യൻ പോളിനെതിരെയായിരുന്നു പി ടി തോമസിന്റ വിജയം