ന്യൂഡൽഹി: കേരളത്തിൽ കടുത്ത മത്സരത്തിനിടെ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്ന് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകളും നേടാമെന്നും, ബിജെപി 3 മുതൽ 11 വരെ സീറ്റുകൾ നേടാമെന്നും എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നു.
മുമ്പ് പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ യുഡിഎഫ് മുന്നേറ്റം പ്രവചിച്ചിരുന്ന സാഹചര്യത്തിൽ, എൽഡിഎഫിന് തുടർഭരണ സാധ്യതയും നിലനിൽക്കുന്നുവെന്നതാണ് ഈ സർവേയുടെ പ്രത്യേകത. എൽഡിഎഫ് ശരാശരി 64 സീറ്റുകൾ നേടാമെന്നും പരമാവധി 73 വരെ ഉയരാമെന്നും, അതോടെ കേവല ഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്താനുള്ള സാധ്യത ഉണ്ടാകാമെന്നും ചാണക്യ വിലയിരുത്തുന്നു.
യുഡിഎഫിന് ശരാശരി 69 സീറ്റുകളും പരമാവധി 78 വരെ ലഭിക്കാമെന്നും, എൻഡിഎക്ക് ഏകദേശം 7 സീറ്റുകൾ ലഭിക്കാമെന്നും പ്രവചിക്കുന്നു. വോട്ടുശതമാനത്തിൽ യുഡിഎഫ് 40–43%, എൽഡിഎഫ് 38–41%, എൻഡിഎ 20–23% വരെ നേടാമെന്നും, അതിനാൽ തന്നെ സംസ്ഥാനത്ത് കടുത്ത മത്സരം തുടരുമെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.











Leave a Reply