വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ ജ​യ്ശ്രീ​റാം വി​ളി​ക​ളോ​ടെ അ​ഴി​ഞ്ഞാ​ടി അ​ക്ര​മി​ക​ൾ. വ​ടി​ക​ളും ക​മ്പി​വ​ടി​ക​ളു​മാ​യി അ​ഴി​ഞ്ഞാ​ടി​യ അ​ക്ര​മി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും വീ​ടു​ക​ൾ​ക്ക് തീ​യി​ടു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ൾ ചി​ല​ർ പ​ള്ളി​ക്ക് തീ​യി​ട്ടു. ബ​ജ​ന്‍​പു​ര, ജാ​ഫ​റാ​ബാ​ദ്, മൗ​ജ്പു​ര്‍, ഗോ​കു​ല്‍​പു​രി, ഭ​ജ​ന്‍​പു​ര ചൗ​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വീ​ണ്ടും സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. പൗ​ര​ത്വ​നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ര്‍​ക്കു​ന്ന​വ​രും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി. വ്യ​പ​ക ക​ല്ലേ​റു​ണ്ടാ​യി.

കലാപം അരങ്ങേറുന്ന ഡല്‍ഹിയിലെ ഭീതിദമായ സാഹചര്യം വ്യക്തമാക്കുന്നതാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ജേണലിസ്റ്റിനുണ്ടായ അനുഭവം. അനിന്ദ്യ ചതോപാധ്യായെന്ന മാധ്യമപ്രവർത്തകനാണ് തന്റെ മതമേതെന്ന് ചോദിച്ച് അക്രമികളെത്തിയ സംഭവം ടൈംസിൽ വിവരിക്കുന്നത്.

‘അവര്‍ക്കറിയേണ്ടത് ഞാന്‍ ഹിന്ദുവോ അതോ മുസ്‍ലിമോ എന്നായിരുന്നു..’; ടൈംസ് ഫോട്ടോജേണലിസ്റ്റിന്റെ അനുഭവം ഇങ്ങനെ

മൗജ്പൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് ഏതാണ്ട് ഉച്ചയ്ക്ക് 12.15ന് താൻ എത്തിച്ചേർന്നതായി അനിന്ദ്യ പറയുന്നു. ഇതിനിടെ ഒരു ഹിന്ദു സേന പ്രവർത്തകൻ തന്റെയടുക്കൽ വന്ന് തിലകം തൊട്ടു തരാമെന്ന് പറഞ്ഞു. ഇങ്ങനെ ചെയ്താല്‍ ജോലി ചെയ്യൽ ‘എളുപ്പമാകും’ എന്ന് അയാൾ പറഞ്ഞു. തന്റെ ക്യാമറകൾ കണ്ടപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു: “സഹോദരാ, നിങ്ങളും ഒരു ഹിന്ദുവല്ലേ. എന്തിനാണ് അങ്ങോട്ട് പോകുന്നത്? ഹിന്ദുക്കൾ ഉണർന്നിരിക്കുകയാണ് ഇന്ന്.”

പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ കലാപം തുടങ്ങിയതായി അനന്ദ്യ പറയുന്നു. മോദി, മോദി എന്നിങ്ങനെ ഉറക്കെ അലറിക്കൊണ്ടാണ് ഒരു വിഭാഗം എത്തിയത്.

താൻ ഫോട്ടോയെടുക്കാൻ തുടങ്ങിയതോടെ മുളദണ്ഡുകളുമായി ചിലർ ഓടിയെത്തി. “നീ നന്നായി അഭിനയിക്കുന്നുണ്ടല്ലോ. നീ ഹിന്ദുവാണോ മുസ്ലിമാണോ?” അവർക്ക് ഉറപ്പ് കിട്ടാൻ തന്റെ പാന്റ്സ് അഴിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.

സ്ഥലത്ത് നിന്ന് മാറുന്നതായിരിക്കും നല്ലതെന്ന് മനസ്സിലാക്കിയ അനിന്ദ്യ ഓഫീസ് വാഹനം തപ്പി. പക്ഷെ, വാഹനത്തെ കാണ്ടെത്താൻ കഴിഞ്ഞില്ല. ഓട്ടോറിക്ഷയിൽ പോകാമെന്ന് വെച്ചു. ഒരു ഓട്ടോക്കാരൻ ഓഫീസിലേക്ക് എത്തിക്കാമെന്ന് പറഞ്ഞു. ഓട്ടോറിക്ഷയുടെ പേര് ശ്രദ്ധിച്ചത് പിന്നീടാണെന്ന് അനിന്ദ്യ പറയുന്നു.

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കുറെപ്പേർ ഓട്ടോറിക്ഷ തടഞ്ഞു. അകത്തുള്ള തങ്ങളെയെല്ലാം പിടിച്ച് പുറത്തിറക്കി. താൻ മാധ്യമപ്രവർത്തകനാണെന്നും ഓട്ടോക്കാരൻ പാവമാണെന്നുമെല്ലാം പറഞ്ഞ് ഒരുവിധം ഒഴിവായി.

തങ്ങളെ ഓഫീസിൽ വിട്ട് തിരിച്ചുപോകുമ്പോൾ ഓട്ടോക്കാരനെ ഭയം പിടികൂടിയിരുന്നുവെന്ന് അനിന്ദ്യ എഴുതുന്നു. “ജീവിതത്തിലിന്നുവരെ എന്റെ മതത്തെച്ചൊല്ലി ഇങ്ങനെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല,” അയാൾ പറഞ്ഞു.

ഗോ​കു​ല്‍​പു​രി മേ​ഖ​ല​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് വെ​ടി​യേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൗ​ജ്പു​രി​ൽ അ​ക്ര​മി​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും തി​രി​ഞ്ഞു. ക​ലാ​പം പ​ക​ർ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഭീഷ​ണി​പ്പെ​ടു​ത്തി കാ​മ​റ​ക​ളി​ൽ​നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ മാ​യി​ച്ചു. ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് വെ​ടി​യേ​റ്റു. മൗ​ജ്പു​രി​ൽ ഉ​ച്ച​ക്ക് 12 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളെ ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ന്ന ക​ലാ​പം കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ ത​ല​ത്തി​ലേ​ക്ക് ഇ​തി​കം മാ​റി​ക്ക​ഴി​ഞ്ഞു. കേ​ന്ദ്രം 35 ക​മ്പ​നി കേ​ന്ദ്ര സേ​ന​യേ​യും ര​ണ്ട് ക​മ്പ​നി ദ്രു​ത​ക​ർ​മ സേ​ന​യേ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തേ​ക്ക് വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. വ​രു​ന്ന മാ​ർ​ച്ച് 24 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച വീ​ണ്ടും വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ല്ലേ​റു​ണ്ടാ​യി. ആ​ളു​ക​ളു​ടെ പേ​ര് ചോ​ദി​ച്ച് തി​രി​ച്ച​റി​ഞ്ഞ് മ​ർ​ദി​ച്ചു. ക​ട​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും അ​ക്ര​മി​ക​ൾ തീ​വ​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ളൊ​ന്നു​മെ​ടു​ക്കാ​തെ നോ​ക്കി​നി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ലാ​പം ഉ​ണ്ടാ​യ​താ​യ വി​വ​രം അ​റി​യി​ച്ചാ​ൽ​പോ​ലും സ്ഥ​ല​ത്തേ​ക്ക് പോ​ലീ​സ് എ​ത്തു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.