ലണ്ടന്‍: ബീച്ചുകളില്‍ ശല്യക്കാരാവുന്ന പക്ഷികളെ നേരിടാന്‍ പരിശീലനം സിദ്ധിച്ച പരുന്തുകളെത്തുന്നു. ബ്രിട്ടനിലെ ബീച്ചിലാണ് ലോകത്തിലെ അപൂര്‍വ്വ പക്ഷി പോലീസ് ചാര്‍ജെടുത്തിരിക്കുന്നത്. വിന്നി ആന്റ് കോജാക്ക് എന്നാണ് പരുന്ത് സ്‌ക്വാഡിന് അധികൃതര്‍ പേര് നല്‍കിയിരിക്കുന്നത്. കേട്ടാല്‍ നിസാരമാണെന്ന് തോന്നുമെങ്കിലും അത്ര നിസാരമല്ല പരുന്ത് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍. യു.കെയിലെ ബീച്ചുകളില്‍ സമ്മറില്‍ പ്രത്യേകിച്ചും വലിയ തിരക്കുകളുണ്ടാകാറുണ്ട്. കുടുംബ സമേതമാണ് മിക്കവരും ബിച്ചുകളിലെത്തുന്നത്. ബിച്ചുകള്‍ ആസ്ഥാനമാക്കി ജീവിക്കുന്ന നിരവധി പക്ഷികളുണ്ട്. ഇവ ചിലപ്പോഴൊക്കെ സഞ്ചാരികള്‍ക്ക് അപകടനം വരുത്തിവെക്കും.

ഐസ്‌ക്രീമുകള്‍ മുതല്‍ ചിപ്‌സുകള്‍ വരെ മോഷ്ടിക്കാന്‍ മിടുക്കരാണ് ബീച്ചുകളിലെ പക്ഷികള്‍. ചിലപ്പോഴൊക്കെ സഞ്ചാരികളെ ആക്രമിക്കാനും ഇവ മുതിര്‍ന്നേക്കും. ഇത്തരത്തിലുള്ള അവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ സുരക്ഷാ പ്ര്ശ്‌നേ നേരിടുന്നത് കുട്ടികളാണ്. പക്ഷികളുടെ ആക്രമണങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് പരുന്ത് സ്‌ക്വാഡിന് രൂപം നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ബീച്ചില്‍ അപകടരമായ പക്ഷികളുടെ ആക്രമണവും ഭക്ഷണ മോഷണവും തടയാന്‍ പരുന്തുകള്‍ പെട്രോളിംഗ് നടത്തും. ഒരുപക്ഷേ പക്ഷിപ്പോലീസ് എന്ന് തന്നെ ഇവരെ വിശേഷിപ്പിക്കാവുന്നതാണ്. വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച പരുന്തുകളാണ് പക്ഷികളെ തുരത്തുന്നത്.


ബീച്ചുകളില്‍ ശല്യക്കാരായ പക്ഷികളെ നേരിടാന്‍ പരുന്തുകളുടെ സഹായം ലഭ്യമാകുന്നതോടെ ഹോളിഡേ ആഘോഷങ്ങള്‍ക്കെത്തുന്ന സഞ്ചാരികളുടെ സുരക്ഷ കൂടിയാണ് പ്രദേശിക ഭരണകൂടം ഉറപ്പു വരുത്തുന്നത്. ബ്രിട്ടന്‍ മാത്രമല്ല ഇത്തരത്തില്‍ പരിശീലനം സിദ്ധിച്ച പരുന്തുകളെ ഉപയോഗപ്പെടുത്തുന്ന രാജ്യം. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് രാജ്യങ്ങള്‍ ഒന്നാമതാണ്. പരുന്ത്, അസിപ്രിഡേ എന്ന കുടുബത്തില്‍ പ്പെടുന്ന പക്ഷിപിടിയന്‍ പക്ഷികളില്‍ ഒന്നാണ്. ഏകദേശം 60ല്‍ പരം പക്ഷികള്‍ ഈ വര്‍ഗ്ഗത്തില്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇവയെ ലോകത്തിന്റെ മിക്കയിടങ്ങളിലും കണ്ടുവരുന്നു. പല രാജ്യങ്ങള്‍ അവരുടെ ദേശീയ ചിഹ്നത്തില്‍ പരുന്തോ പരുന്തിന്റെ എതേലും ഭാഗമോ ഉപയോഗിക്കറുണ്ട്. പരുന്തിനെ ഭക്ഷിക്കുന്ന മറ്റു മൃഗങ്ങളില്ലാത്തതിനാല്‍ ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം.