വാടകക്കാരിൽനിന്നും ഏജൻറുമാർ നിലവിൽ ഈടാക്കി കൊണ്ടിരുന്ന കരാർ തുക നിർത്തലാക്കാൻ രണ്ടുവർഷത്തിനുശേഷം ഉത്തരവായി. 13 മില്യൺ പൗണ്ട് ആണ് ഈ ഇനത്തിൽ സാധാരണക്കാർ നൽകിക്കൊണ്ടിരുന്നത്. 2016 നവംബറിൽ അന്നത്തെ ചാൻസിലർ ഫിലിപ്പ് ഹമ്മോൻഡ് നിരോധനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും എത്രയും പെട്ടെന്ന് നിയമ നടപടികൾ ഉണ്ടാകുമെന്ന് ഗവൺമെന്റ് ഉറപ്പുനൽകിയിരുന്നു. ഓരോ തവണ വീട് മാറുകയോ കരാർ പുതുക്കുകയോ ചെയ്യുമ്പോൾ നൽകിയിരുന്ന നൂറ് കണക്കിന് പൗണ്ട് ഇനി വാടകക്കാർ നൽകേണ്ടതില്ല എന്ന് സിറ്റിസൺസ് അഡ്വൈസ് ചീഫ് എക്സിക്യൂട്ടീവ് ആയ ഗില്ലിൻ ഗൈ പറയുന്നു. 2012 മുതൽ വെയിൽസിൽ ഈ നിയമം ഉണ്ടെങ്കിലും വടക്കേ ഐർലൻണ്ടിൽ ഇപ്പോഴാണ് നിലവിൽ വരുന്നത്. 5 മില്യണിലധികം വരുന്ന വാടകക്കാർ ഓരോതവണ സ്ഥലം മാറുമ്പോഴും ഒഴിവാക്കാനാവാത്ത എന്നാൽ അനാവശ്യമായ തുക ഏജന്റ് മാർക്ക് നൽകിയിരുന്നു. വാടകക്കാരിലേറെയും മധ്യവയസ്കരാണ്. ഇത് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഓരോ തവണയും 300 മുതൽ 400 പൗണ്ട് വരെയാണ് ഓരോരുത്തരും ഈ ഇനത്തിൽ നൽകേണ്ടിയിരുന്നത്. സാധാരണക്കാരെ ഇത് വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു എന്ന് 22കാരിയായ ഹോട്ടൽ റിസപ്ഷനിസ്റ്റ് കവൻട്രി പറഞ്ഞു.

എന്നാൽ വാടകയും ഡെപ്പോസിറ്റും കൂടാൻ സാധ്യത ഉണ്ടെന്നാണ് പുതിയ വിലയിരുത്തൽ . കാരണം സ്ഥലം നികുതി ,  ഉടമകൾക്ക്  സ്ഥലത്തിന്റെ മെയിന്റനൻസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഈടാക്കുന്ന തുക താമസക്കാരിൽ നിന്ന് തന്നെ വസൂൽ ആകും. പുതിയ നിയമം മൂലം ചെറിയവരും ഇടത്തരക്കാരുമായ സേവനദാതാക്കൾ  മേഖല വിടാനാണ് സാധ്യത എന്ന് സംശയിക്കുന്നു. ഒരു വാടക കരാർ ഏജൻസിയുടെ മാനേജറായ ലിയോണിയും പറയുന്നത് മറ്റു ചെലവുകൾക്ക് ഉള്ള തുക തങ്ങൾക്ക് കണ്ടെത്തിയേ തീരൂ എന്നാണ്. ഇത് ഏതൊക്കെ മേഖലയിൽ പ്രതിഫലിക്കുമെന്നു കാത്തിരുന്ന് കാണേണ്ടതായിവരും എന്നാണ് പൊതുവെയുള്ള നീരീക്ഷണം.