ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ സ്മാരക കേന്ദ്രത്തിൽ നടന്ന തീകൊളുത്തൽ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിൽ ഹത്സോള ആംബുലൻസുകൾക്കെതിരായ ആക്രമണത്തിന് പിന്നാലെ വടക്കുപടിഞ്ഞാറൻ ലണ്ടനിൽ ഉണ്ടായ നിരവധി സംഭവങ്ങളിൽ കൗണ്ടർ ടെററിസം പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തതും ഒമ്പത് പേർക്ക് എതിരെ കുറ്റം ചുമത്തിയതുമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ലണ്ടൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ സമീപകാലത്ത് നടന്ന സംഭവങ്ങളും സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച ഇന്റലിജൻസ് വിവരങ്ങളും പരിഗണിച്ചാണ് ഈ തീരുമാനം. പോലീസ് സാന്നിധ്യവും നിരീക്ഷണവും രാജ്യത്തുടനീളം ശക്തമാക്കിയതായി കൗണ്ടർ ടെററിസം പോലീസ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സംശയാസ്പദമായ കാര്യങ്ങൾ ഉടൻ അധികൃതരെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് യഹൂദ പുരുഷന്മാർക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെയാണ് ഈ നടപടി. 45 കാരനായ ഒരാൾക്കെതിരെ മൂന്ന് കൊലപാതകശ്രമങ്ങൾ ചുമത്തിയതോടൊപ്പം, സൗത്ത്‌വർക്കിൽ പരിചയമുള്ള മറ്റൊരാളെ ആക്രമിച്ചതായും ആരോപണമുണ്ട്.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മെട്രോപൊളിറ്റൻ പൊലീസുമായി ചേർന്ന് കൗണ്ടർ ടെററിസം വിഭാഗം പ്രവർത്തനം തുടരുകയാണ്. സമൂഹ സംഘടനകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സുരക്ഷാ നിർദേശങ്ങളും പിന്തുണയും നൽകുന്ന നടപടികളും ശക്തമാക്കിയിട്ടുണ്ട്. യഹൂദ സമൂഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ബ്രിട്ടനിലെ തീവ്രവാദ ഭീഷണി നില നാല് വർഷത്തിനുശേഷം ആദ്യമായി “സബ്സ്റ്റാൻഷ്യൽ” നിലയിൽ നിന്ന് “സിവിയർ” നിലയിലേക്ക് ഉയർത്തിയതായി അധികൃതർ അറിയിച്ചു. “സിവിയർ” എന്നത് ആക്രമണം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നതിനെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്ന ജോയിന്റ് ടെററിസം അനാലിസിസ് സെൻറർ ആണ് ഭീഷണി നില ഉയർത്താനുള്ള ശുപാർശ നൽകിയിരിക്കുന്നത്











Leave a Reply