ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ കടുത്ത ചൂട് തുടരുന്നതിനിടെ വെള്ളത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം ഉയരുകയാണ്. കെന്റിലും ഓക്സ്ഫോർഡിലും രണ്ടു കൗമാരക്കാർ കൂടി മരിച്ചതോടെ ചൂടുകാലത്ത് ജലാശങ്ങളിൽ ഉള്ള മുങ്ങിമരണങ്ങളുടെ എണ്ണം 11 ആയി. കെന്റിലെ സ്വാൻസ്‌കോംബിലുള്ള ഒരു കുളത്തിൽ നിന്ന് 15കാരന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ, ഓക്സ്ഫോർഡിലെ തേംസ് നദിയിൽപ്പെട്ട 14കാരനായ ബാൾട്ടസാർ എൽ’ക്വിയും മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുധനാഴ്ച വൈകിട്ടോടെയാണ് ഇരു സംഭവങ്ങളും റിപ്പോർട്ട് ചെയ്തത്. സ്വാൻസ്‌കോംബിൽ നീന്തുന്നതിനിടെ അപകടം നടന്നു എന്ന വിവരത്തെ തുടർന്ന് പൊലീസ് തെരച്ചിൽ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു . അതേസമയം, ഓക്സ്ഫോർഡിലെ ഡോണിങ്ടൺ പാലത്തിനടുത്ത് നദിയിൽ മുങ്ങിയ ബാൾട്ടസാറിനെ രക്ഷിക്കാൻ അടിയന്തിരസേന ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയില്ലെന്ന് തേംസ് വാലി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി ലിങ്കൺ, ഹാലിഫാക്സ്, റോതർഹാം, വാർവിക്‌ഷയർ, ചെഷയർ, ഫാർൻബറോ, ലാങ്കാഷയർ തുടങ്ങിയ പ്രദേശങ്ങളിലുമുള്ള അപകടങ്ങളിൽ നിരവധി യുവാക്കളാണ് മുങ്ങി മരിച്ചത്. കോർണ്വാളിൽ 60 വയസ്സുള്ള ഒരാളും വെയിൽസിൽ 70 വയസ്സുള്ള ഒരു സ്ത്രീയും മരിച്ചവരിൽപ്പെടുന്നു. ചിലരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മറ്റുചിലരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.