ലണ്ടൻ: കൊറോണ വൈറസ് വ്യാപനം തടയുന്ന ലോക്ക് ഡൗൺ മിക്ക രാജ്യങ്ങളും തുടരുന്ന ഒരു സാഹചര്യത്തിൽ ആണ് ഇന്ന് യുകെയിലെ ലോക് ഡൗൺ സംബന്ധിച്ച പുനരവലോകന പ്രഖ്യപനം ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഡൗണിങ് സ്ട്രീറ്റ് നടത്താറുള്ള പതിവ് പ്രസ് കോൺഫറൻസ് നയിച്ചത് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് ആയിരുന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ അടുത്ത മൂന്ന് ആഴ്ച കൂടി ലോക് ഡൗൺ തുടരാൻ ഉള്ള തീരുമാനം ആണ് ഇന്ന് പ്രഖ്യപിച്ചത്.

പ്രധാന തീരുമാനങ്ങൾ ഇവയാണ്..

ഏറ്റവും കുറഞ്ഞത് അടുത്ത മൂന്ന് ആഴ്ചകൂടി ലോക്ക് ഡൗൺ തുടരും. അതായത് മാർച്ച് ഇരുപത്തിമൂന്നാം തിയതി പ്രഖ്യപിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുന്നു..

എന്നാൽ മൂന്നാഴ്ചക്ക് ശേഷം ലോക്ക് ഡൗൺ പിൻവലിക്കുന്നതുമായി ഒരു സൂചന തരാൻ ഇപ്പോൾ സാധ്യമല്ല. ഇത് ഇനി പറയുന്ന അഞ്ച് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു..

ആദ്യമായി nhs സിന് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന സ്ഥിതിയിലേക്ക് രോഗികളുടെ എണ്ണത്തിൽ ഉള്ള കുറവ്

തുടർച്ചായി ക്രമാനുസൃതമായി മരണ നിരക്കിലെ കുറവ് ഉണ്ടാവുക

രോഗവ്യാപനത്തിന്റെ കുറവുമായി ബന്ധപ്പെട്ട വിശ്വസനീയമായ സ്ഥിതിവിവര കണക്കിന്റെ ലഭ്യത

ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗവ്യാപനത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട പരിശോധന കിറ്റുകളുടെ സ്റ്റോക്, അതുപോലെ തന്നെ ppe യുടെ ലഭ്യത

അവസാനമായി ലോക്ക് ഡൗൺ പിൻവലിക്കുന്നത് മറ്റൊരു വൈറസ് വ്യാപനത്തിന് ഇടയാക്കുന്നില്ല എന്ന ഉറച്ച വിശ്വാസം..

രോഗവ്യാപാനത്തിന്റെ ഉച്ചസ്ഥായിയിൽ ആണ് യുകെ എന്ന് ഇപ്പോഴും ഉറപ്പിക്കാൻ പറ്റുന്ന സ്ഥിതിവിവര  കണക്ക് ഇപ്പോൾ അപ്രാപ്യമാണ്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ യുകെയിൽ മരിച്ചവരുടെ എണ്ണം 861 … ഇതോടെ മൊത്തം മരിച്ചവരുടെ എണ്ണം 13,729 ൽ എത്തിനിൽക്കുന്നു.

യുകെയിലെ ന്യൂനപക്ഷ ( Black, Asian & other minorities) വിഭാഗത്തിനിടയിൽ എന്തുകൊണ്ട് രോഗം കൂടുതൽ പടരുന്നു എന്നത് സംബന്ധിച്ച് nhs ഉം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും ചേർന്ന് പരിശോധിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു.