ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നേഴ്‌സുമാർ നടത്തുന്ന പണിമുടക്ക് തുടരുകയാണ്. റോയൽ കോളജ് ഓഫ് നേഴ്‌സിംഗുമായി ഇന്നലെ മന്ത്രിമാർ ചർച്ച നടത്തിയിരുന്നു. എന്നാൽ കാര്യമായ പുരോഗതി ചർച്ചയിൽ ഉണ്ടായില്ലെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് പലരും നടപ്പിലാക്കുന്നതെന്നും യൂണിയൻ ആരോപിച്ചു. ഡൗണിംഗ് സ്ട്രീറ്റ് ചർച്ചകളെക്കുറിച്ച് മാത്രമേ അധികാരികൾ സംസാരിക്കുന്നുള്ളെന്നും, ഇത് അടുത്തയാഴ്ച നേഴ്‌സുമാർ ആസൂത്രണം ചെയ്ത 48 മണിക്കൂർ വാക്കൗട്ട് താൽക്കാലികമായി നിർത്തിവയ്ക്കുന്നതിലേക്ക് നയിച്ചുവെന്നുമാണ് യൂണിയന്റെ രോഷം.

യൂണിയനെ ഇടപെടുത്താതെ നേഴ്‌സുമാരെ സ്വകാര്യമായി ഒത്തുതീർപ്പിലേക്ക് കൊണ്ടുവരാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നാണ് യൂണിയൻ പ്രതിനിധികൾ പറയുന്നത്. യൂണിയൻ പ്രസ്ഥാനത്തെ പിളർത്താനുള്ള നിരന്തര ശ്രമങ്ങൾ പലഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും അവർ കൂട്ടിചേർത്തു. തുടക്കത്തിൽ 19 ശതമാനം ശമ്പള ആവശ്യം ഉന്നയിച്ചെങ്കിലും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിയോജിപ്പ് രേഖപ്പെടുത്തി. അതേസമയം, യൂണിയന്റെ ഇടപെടലുകൾ തൊഴിലാളികളിൽ പലവിധത്തിലുള്ള പോരായ്മകൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

‘നേഴ്സിംഗ് ജീവനക്കാർക്ക് രാഷ്ട്രീയം കുറവാണ്. ആർ സി എന്നിനെ ചർച്ചയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ചത് റിഷി സുനക്കാണ്. പണിമുടക്ക് നടക്കുന്നതിനാൽ ശമ്പളവിതരണം സംബന്ധിച്ച തീരുമാനം കൈകൊള്ളാൻ റിഷി സുനക് മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നു. ഇതോടെ ലേബർ-അഫിലിയേറ്റഡ് യൂണിസൺ പോലുള്ള ചില ആരോഗ്യ യൂണിയനുകൾ കൂടുതൽ പണിമുടക്കുകൾ ഉണ്ടാകുമെന്ന് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.