ദുബായിയിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിൽ ഫാഷന്‍ താരവും, ടിവി താരവുമായ നടി ഉർഫി ജാവേദിനെ തടഞ്ഞുവച്ചതായി ആണ് റിപ്പോർട്ടുകൾ. താരത്തെ ചോദ്യം ചെയ്തു വരികയാണ് . പൊതുസ്ഥലത്തു അനുവദനീയമല്ലാത്ത വേഷത്തിൽ വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിലാണ് സംഭവമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയുന്നു. ദുബായിലെത്തിയ ശേഷം എല്ലാം പുറത്തു കാണുന്ന വിധത്തിലുള്ള ഡ്രസുമിട്ട് വീഡിയോ ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊക്കിയത്.ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പ്രമുഖ ഹിന്ദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.ശരീര പ്രദർശനത്തിന്റെ പരിധികൾ ലംഘിച്ചതിന് ഇതിനു മുൻപും ഉർഫി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ഇൻസ്റ്റാ ഗ്രാമിന് വേണ്ടി ഉർഫി ജാവേദ് അല്പവസ്ത്രധാരിയായി വീഡിയോ ഷൂട്ട് ചെയ്തതിലല്ല, മറിച്ച് അതിനു വേണ്ടി അവർ തെരഞ്ഞെടുത്ത ഓപ്പൺ ഏരിയ ആണ് കേസിന് കാരണം. ഇത്തരം പ്രവൃത്തികൾക്ക് അനുവാദമില്ലാത്ത ഒരിടത്ത് വെച്ചാണ് നടി ഷൂട്ടിംഗ് നടത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു

എന്നാൽ ഒരൊറ്റ പേരുള്ള ഒരു പാസ്‌പോർട്ട് ഉടമയെയും യുഎഇയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പ്രസ്താവിച്ച് കഴിഞ്ഞ മാസം എയർ ഇന്ത്യയും എഐ എക്സ്പ്രസും സംയുക്ത സർക്കുലർ പുറപ്പെടുവിച്ചിരുന്നു.എന്നാൽ താരത്തിന്റെ പാസ്‌പോർട്ടിൽ ഉർഫി എന്ന ഒരൊറ്റ പേരാണ് എന്നതിൽ താരം ആശങ്കപ്രകടിപ്പിച്ചിരുന്നു .

എന്നാൽ ദുബായിൽ വെച്ച് ഉർഫിക്ക് ലാറിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി ഇന്ന് രാവിലെയും വാർത്തകൾ വന്നിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഒരു വീഡിയോ ഇടുന്നതിലൂടെ നടി ഇക്കാര്യം സ്ഥിരീകരിച്ചു, “ ഡോക്ടർ ഒടുവിൽ എനിക്ക് ലാറിഞ്ചൈറ്റിസ്, ടോൺസിലൈറ്റിസ് എന്നിവയാണെന്ന് കണ്ടെത്തി.” എന്നാണു താരം പോസ്റ്റിട്ടത്. എന്തായാലും യഥാർത്ഥ സംഭവം എന്തെന്ന് കാത്തിരുന്നുകാണാം എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത് .