UKMA Yorkshire & HumberU Region-ന്റെ 2019-ലെ Sports Meet ജൂൺ 1 (ശനിയാഴ്ച) Leeds-ലെ East Keswick Cricket ground-ൽ വെച്ച് നടന്നു. യുക്മ ദേശീയ പ്രതിനിധി ശ്രീ. സാജൻ സത്യൻ Sports Meet ഉദ്ഘാടനം ചെയ്ത് എല്ലാ മത്സരാര്ഥികള്ക്കും വിജയാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. മത്സരാത്ഥികൾക്കുള്ള രെജിസ്ട്രേഷൻ Online വഴി 3 ആഴ്ച മുൻപ് തന്നെ തുടങ്ങിയിരുന്നു. രാവിലെ 9:30am മുതൽ വേദിയിൽ വെച്ചും ബാക്കി രജിസ്ട്രേഷനുകൾ പൂർത്തീകരിച്ചപ്പോൾ, ആകെ 107 പേരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വ്യക്തമായി.

അപ്രതീക്ഷിതമായി എത്തിയ ചാറ്റൽ മഴ കുറച്ചു സമയം പരിപാടിയെ തടസ്സപ്പെടുത്തിയെങ്കിലും പിന്നീട് അങ്ങോട്ടുള്ള നല്ല കാലാവസ്ഥ മത്സരാർത്ഥികൾക്ക് ഉണർവ്വേകി. ആദ്യം ട്രാക്ക് ഇനങ്ങളും പിന്നീട് ഇനങ്ങളും നടത്തപ്പെട്ടു. ആദ്യമായി നടത്തിയ മത്സരത്തിൽ ഒട്ടേറെ പേർ പങ്കാളികളായി. കമ്മറ്റിക്കാർ വിതരണം ചെയ്ത ഉച്ചഭക്ഷണവും snacks- ഉം മൃദുപാനീയങ്ങളും എല്ലാവരും ആസ്വദിച്ചു.

Sports meet- നോട് അനുബന്ധിച്ച് നടത്തിയ 6-a-side Football ചാമ്പ്യൻഷിപ്പിൽ 7 ടീമുകൾ മാറ്റുരച്ചു. Group stage, Semi final, Final എന്നീ ഘട്ടങ്ങളിലൂടെ കടന്നു ഫൈനലിൽ ഷെഫീൽഡ് ബ്ളാസ്റ്റേഴ്സ് ലീഡ്‌സിലെ ചുണക്കുട്ടികളുമായി മാറ്റുരച്ചു. ഫൈനലിൽ 2-1 എന്ന സ്‌കോറിൽ ക്യാപ്റ്റൻ ജെസ്വിൻ റ്റോമി നയിച്ച ലീഡ്സ് ടീം ജേതാക്കളായി.

വടംവലി മത്സരത്തിൽ ഘട്ടങ്ങൾ കടന്നു ഫൈനലിൽ എത്തിയ ടീമുകളിൽ, കരുത്തരായ ബ്രാഡ്ഫോഡ് ടീമിനെ തറപറ്റിച്ച് ജസ്റ്റിൻ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള ‘Back Benchers’ ടീം വിജയികളായി.

വൈകിട്ട് 7:00 മണിയോടുകൂടി സമ്മാന ദാനം നടന്നു. ആകെ 123 പോയിന്റ് നേടി സ്കന്തോർപ് മലയാളി അസോസിയേഷൻ (SMA) Overall Champion ആയി. റീജിയൻ പ്രസിഡന്റ് അശ്വിൻ മാണിയിൽ നിന്നും SMA-ക്ക് വേണ്ടി ശ്രീമതി അമ്പിളി മാത്യൂസും സംഘവും Over all trophy സ്വീകരിച്ചു. 109 പോയിന്റോടെ Runner up-നുള്ള ട്രോഫി Sheffield Kerala Cultural Association-നു വേണ്ടി വർഗീസ് ഡാനിയേൽ ഏറ്റുവാങ്ങി.

വ്യക്തിഗത മികവിനുള്ള അവാർഡുകൾ കീത് ലി മലയാളി അസോസിയേഷന്റെ ജിയോ അഗസ്റ്റിനും സ്കന്തോർപ്പ് മലയാളി അസോസിയേഷന്റെ അമ്പിളി മാത്യൂസും കരസ്ഥമാക്കി.

റീജിയന്റെ വിവിധ പരിപാടികളുടെ നടത്തിപ്പിനായുള്ള ധനശേഖരണത്തിനായി Raffle ടിക്കറ്റുകൾ വിതരണം ചെയ്തു. എല്ലാ അംഗ അസ്സോസിയേഷനുകളും ഈ മത്സരങ്ങളിൽ പങ്കെടുത്തു എന്നതാണ് ഈ കായികമേളയുടെ വിജയം എന്നും അതോടൊപ്പം ഇതിന്റെ ഭാഗഭാക്കായ എല്ലാവർക്കും റീജിയൻ പ്രസിഡണ്ട് അശ്വിൻ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുകയും ചെയ്തു