പല തവണ ബ്രേക്ക് ഡൗണാവുകയും മെഴ്‌സിഡ്‌സ് ഡീലേഴ്‌സ് റിപ്പയര്‍ ചെയ്യുകയും ചെയ്തിട്ടും ശരിയാകാത്തതിനെ തുടര്‍ന്ന് ദേഷ്യം വന്ന യൂടൂബര്‍ തന്റെ കാര്‍ കത്തിച്ചു. 2.4 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് എഎംജി ജിടി 63 എസ് ആണ് റഷ്യന്‍ യൂടൂബറായ മിഖായേല്‍ ലിത്വിന്‍ കത്തിച്ചത്. ഒരു വയലിന് നടുവിലിട്ട് കാര്‍ കത്തിക്കുന്ന വീഡിയോ ലക്ഷക്കണക്കിനാളുകളാണ് മിഖായേല്‍ ലിത്വിന്‌റെ ഫേസ്ബുക്ക് ചാനലില്‍ കണ്ടത്.

അഞ്ച് തവണ റിപ്പയറിനായി കാര്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഈ റിപ്പയറുകളൊന്നും ഫലമുണ്ടാക്കിയില്ല. 40 ദിവസത്തോളം ഈ കാര്‍ റിപ്പയര്‍ ചെയ്തിരുന്നു. ഒരു സര്‍വീസില്‍ ടര്‍ബൈന്‍ മാറ്റി. ഇത് ജര്‍മ്മനിയില്‍ നിന്ന് വരുത്തിയതാണ്. ആറാം തവണയും ബ്രേക്ക് ഡൗണായി മെഴ്‌സിഡസ് ഡീലേഴ്‌സിനെ വിളിച്ചപ്പോള്‍ അവര്‍ ഫോണെടുത്തില്ല. തുടര്‍ന്നാണ് പ്രതിഷേധത്തിന്റെ ഭാഗമായി മിഷ എന്നറിയപ്പെടുന്ന മിഖായേല്‍ ലിത്വിന്‍ കാര്‍ കത്തിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ