ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹൈവേ കോഡിലെ പുതിയ മാറ്റങ്ങളിൽ മുൻഗണന കാൽനടയാത്രക്കാർക്ക്. നിലവിലെ കോഡ് അനുസരിച്ച്, കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ മാത്രമേ വാഹനങ്ങൾ വഴിമാറി നൽകൂ. എന്നാൽ ഗതാഗത മന്ത്രി പ്രഖ്യാപിച്ച പുതിയ കോഡ് പ്രകാരം ജംഗ്ഷനുകളിൽ നേരെ യാത്ര ചെയ്യുന്ന സൈക്കിൾ യാത്രികർക്കും മുൻഗണന ലഭിക്കും. പകർച്ചവ്യാധി സമയത്ത് സജീവമായ യാത്ര നിലനിർത്താൻ സൈക്ലിംഗും നടത്തവും പോലുള്ള പ്രവർത്തികൾ വർദ്ധിപ്പിക്കുന്നതിനുള്ള 338 മില്യൺ പൗണ്ട് ഫണ്ടിംഗ് പാക്കേജിനൊപ്പം മാറ്റങ്ങൾ വരുത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. സൈക്കിൾ സവാരിയും നടത്തവും ആളുകളുടെ ശാരീരികക്ഷമത നിലനിർത്താനും നിരത്തിലെ തിരക്ക് കുറയ്ക്കാനും പരിസ്ഥിതിയെ സഹായിക്കാനും സജ്ജമാക്കുന്നതിനാലാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.

 

ഹൈവേ കോഡിലെ മാറ്റങ്ങൾ ശരത്കാലത്തിലാണ് പ്രസിദ്ധീകരിക്കേണ്ടത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിയമം ബാധികമാണ്. നോർത്തേൺ അയർലണ്ടിന് സ്വന്തമായി കോഡ് ഉണ്ട്. പുതുക്കിയ കോഡ് നടപ്പാതകളിലും റോഡ് മുറിച്ചുകടക്കുമ്പോഴും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുമെന്ന് ഡിഎഫ്‌ടി പറഞ്ഞു. കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അവർക്ക് വഴി നൽകാൻ ജംഗ്ഷനിലെ റോഡിലേക്ക് തിരിയുന്ന വാഹനമോടിക്കുന്നവരോടും നിലവിലെ കോഡ് ആവശ്യപ്പെടുന്നു.

നാഷണൽ സൈക്കിൾ നെറ്റ്‌വർക്കിലുടനീളമുള്ള മെച്ചപ്പെടുത്തലുകൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള സൈക്കിൾ പാതകൾക്ക് അധിക ധനസഹായം നൽകുമെന്നും നടത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും സർക്കാർ പറഞ്ഞു. സൈക്കിൾ സഞ്ചാരത്തിൽ കഴിഞ്ഞ 20 വർഷങ്ങളെ അപേക്ഷിച്ച് ഒരു വലിയ വർദ്ധനവ് കഴിഞ്ഞ വർഷം ഉണ്ടായതായി ഡിഎഫ് ടി അറിയിച്ചു.