തോമസ് ഫ്രാന്‍സിസ്‌

വാല്‍സാല്‍: ദാമ്പത്യ-കുടുംബ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ജോബന്‍ കരിക്കംപള്ളിക്കും ഭാര്യ മിനി(ലൗലി) ജോബനും ആശംസകള്‍. ഇന്ന് 25-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഇവര്‍ക്ക് യുകെയുടെ നാനാ ഭാഗത്തുനിന്ന് സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമായിട്ടുള്ളവരുടെ ആശംസകള്‍ അറിയിക്കുന്നു. 15 വര്‍ഷക്കാലമായി ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാലില്‍ കുടുംബ സമേതം താമസിക്കുന്ന ജോബന്‍ തോമസ്, വാല്‍സാല്‍ മലയാളി അസോസിയേഷന്റെ (WAMA)മുന്‍ പ്രസിഡന്റും അതുപോലെ തുടക്കം മുതല്‍ അതിലെ ഒരു സജീവ പ്രവര്‍ത്തകനുമാണ്. കൂടാതെ യുകെയിലെ കുട്ടനാട് സംഗമത്തിന്റെ മുന്‍കാല കണ്‍വീനര്‍മാരിലൊരാളായ ജോബന്‍ തോമസ് Mercia Y’smen Intetnational U.Kയുടെ ഒരു
മെമ്പറും കൂടിയാണ്.

മിഡ്‌ലാന്‍ഡ്‌സില്‍ മാത്രമല്ല യുകെയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന മലയാളി സമൂഹത്തിന് ഏറെ സുപരിചിതരാണ് ജോബന്‍- മിനി ദമ്പതികള്‍. കുട്ടനാടിന്റെ തനതായ സ്വാദിഷ്ടമായ ഭക്ഷണം ആഘോഷവേളകളില്‍ വച്ചു വിളമ്പുന്ന ഇവരുടെ രുചികരമായ ഭക്ഷണം ഏറെ പ്രസിദ്ധമാണ്. പ്രത്യേകിച്ച് അതിവിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കി മതിവരുവോളം വിളമ്പുന്ന വാല്‍സാലിലെ ജോബന്‍-ലൗലി ദമ്പതികളെ മിക്ക മലയാളി അസോസിയേഷനുകള്‍ക്കും സുപരിചിതവും, പ്രിയപ്പെട്ടവരുമാണ്. വിവാഹ വാര്‍ഷികദിനത്തിലും രണ്ടിടത്ത് രുചികരമായ നാടന്‍ ഭക്ഷണം തയ്യാറാക്കി കൊടുക്കേണ്ട തിരക്കിലാണ് ജോബനും മിനിയും.

എടത്വ ചങംകരി കരിക്കംപള്ളി കുടുംബാംഗമാണ് ജോബന്‍. ഭാര്യ മിനി തണ്ണീര്‍മുക്കം പണിക്കാപറമ്പില്‍ കുടുംബാഗംവും. 25 വര്‍ഷത്തെ സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിനിടയില്‍, നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇവരുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ ഏക മകനാണ് നെവിന്‍ ജോബന്‍ തോമസ്.