WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ബേസില്‍ ജോസഫ്

മുട്ട – 4 എണ്ണം
സവാള – 2 എണ്ണം ഫൈന്‍ ആയി ചോപ്പ് ചെയ്തത്
തക്കാളി – 1 ഫൈന്‍ ആയി ചോപ്പ് ചെയ്തത്
ഇഞ്ചി – 1 ടീസ്പൂണ്‍ (വളരെ ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 1 ടീസ്പൂണ്‍ (വളരെ ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം (നടുവേ മുറിച്ചത്)
കറിവേപ്പില – 1 തണ്ട്
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
ചില്ലി പൗഡര്‍ – 1 ടീസ്പൂണ്‍
ഗരംമസാല 1/2 ടീസ്പൂണ്‍
മല്ലിപൊടി – 2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
വെള്ളം – 50 ml
തേങ്ങാപ്പാല്‍ – (150 ml)

പാചകം ചെയ്യുന്ന വിധം

മുട്ട ബോയില്‍ ചെയ്ത് ഷെല്‍ മാറ്റി ചെറുതായി വരഞ്ഞു വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് 2 മിനുട്ട് വഴറ്റുക. ഇതിലേയ്ക്ക് കറിവേപ്പില ചേര്‍ത്ത് 1 മിനിറ്റ് കൂടി വഴറ്റുക. സവാള അരിഞ്ഞു വച്ചതും ഉപ്പും കൂടി ചേര്‍ത്ത് വഴറ്റുക. സവാള കുക്ക് ആയി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളിയും കൂടി ചേര്‍ത്ത് രണ്ട് മൂന്ന് മിനുട്ട് കൂടി വഴറ്റുക. എല്ലാ മസാലകളും ചേര്‍ത്ത് മസാലയുടെ പച്ചമണം പോകുന്നത് വരെ കുക്ക് ചെയ്യുക. ഇതിലേയ്ക്ക് വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കി എടുക്കുക. ആവശ്യമെങ്കില്‍ ഉപ്പ് വീണ്ടും ചേര്‍ത്ത് തിളപ്പിച്ച് എടുക്കുക. തിളച്ചു കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. തേങ്ങാപ്പാല്‍ ചെറുതായി തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക് തയ്യാറാക്കി വച്ച മുട്ട ചേര്‍ക്കുക. മുട്ടയും മസാലയും കൂടിച്ചേരാന്‍ സാവധാനം ഒരു മിനുട്ട് കൂടി ഇളക്കി ചൂടോടെ സെര്‍വ് ചെയ്യുക. (അപ്പം, ഇടിയപ്പം, ചപ്പാത്തി, പോറോട്ട, നാന്‍ എന്നിവക്കെല്ലാം മുട്ടറോസ്റ്റ് നല്ല കോംബിനേഷന്‍ ആണ്)

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്