ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചില സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം നിരോധിക്കണമെന്ന് മുൻ ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ആവശ്യപ്പെട്ടു . സാമൂഹികമാധ്യമങ്ങളെ പുകയില ഉൽപന്നങ്ങളോട് ഉപമിച്ച അദ്ദേഹം, അവ കുട്ടികളുടെ ആരോഗ്യത്തിനും മാനസിക വളർച്ചയ്ക്കും ഗുരുതര ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് അവരുടെ ബാല്യം തിരിച്ചുനൽകേണ്ട സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമൂഹികമാധ്യമങ്ങൾക്ക് പ്രായപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പൊതുചർച്ച അവസാനഘട്ടത്തിലാണുള്ളത്. 16 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തുന്നതിന് പുറമേ, ലൈവ് സ്ട്രീമിങ്, ലൊക്കേഷൻ ഷെയറിങ്, അനന്തമായി സ്ക്രോൾ ചെയ്യാവുന്ന ഫീഡുകൾ തുടങ്ങിയ സവിശേഷതകൾക്കും നിയന്ത്രണം കൊണ്ടുവരുന്നത് പരിഗണനയിലുണ്ട്. വ്യക്തിഗത താൽപര്യങ്ങൾ അടിസ്ഥാനമാക്കി ഉള്ളടക്കം നിർദേശിക്കുന്ന അൽഗോരിതങ്ങൾക്കും സ്ക്രീൻ ഉപയോഗ സമയപരിധിക്കുമുള്ള നിർദേശങ്ങളും ചർച്ചയിലാണ്.

സാമൂഹികമാധ്യമ ഉപയോഗം കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത, സ്വയം ഉപദ്രവം, ഓൺലൈൻ പീഡനം തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി ഡോക്ടർമാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പ്രായപരിധി മാത്രം മതിയാകില്ലെന്നും, കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ, പ്രൊഫൈലിങ്, ആകർഷകമായ ഡിസൈൻ തന്ത്രങ്ങൾ എന്നിവയ്ക്കും നിയന്ത്രണം വേണമെന്നും വിവിധ ബാലാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ അന്തിമ തീരുമാനം വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.