തിരുവനന്തപുരം ∙ കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. മുതുകുള സ്വദേശിയായ ധർമരാജൻ (58) ആണ് പിടിയിലായത്. ജൂലൈ 31-ന് വൈകിട്ടാണ് വിദ്യാർഥിയെ വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പിന്നീട് കേസിന്റെ വിവിധ വശങ്ങൾ വിശദമായി പരിശോധിച്ചു.

അന്വേഷണത്തിനിടെ നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ധർമരാജനെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ മുൻപ് ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പോക്സോ നിയമപ്രകാരം കേസും രജിസ്റ്റർ ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദ്യാർഥിയുടെ ആത്മഹത്യയും നേരത്തെ നടന്നതായി കണ്ടെത്തിയ ലൈംഗികാതിക്രമവും തമ്മിലുള്ള ബന്ധം ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. ശാസ്ത്രീയ തെളിവുകളും മറ്റ് മൊഴികളും പരിശോധിച്ച ശേഷമായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുക.