കഴിഞ്ഞ ഏഴു വര്‍ഷത്തെ ലിസ്റ്റ് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് പ്ലാറ്റ്‌ഫോമായി വാട്ട്‌സാപ്പ് മാറിയിരിക്കുകയാണ്. 95% സ്മാര്‍ട്ട്‌ഫോണ്‍ ഉടമസ്ഥരും ഉപയോഗിക്കുന്ന മെസേജിങ്ങ് ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം ആണ് വാട്ട്‌സാപ്പ്.

കാലഹരണപ്പെട്ട ഉപകരണങ്ങളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുമെന്ന് 2016 ൽ വാട്ട്സാപ്പ് ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഇപ്രകാരം വരുന്ന ജൂലൈ മുതൽ ചില മൊബൈലുകളിൽ വാട്ട്സാപ്പ് സേവനം ലഭ്യമാകില്ല.
ഐഫോൺ, വിൻഡോസ് ഫോൺ, നോക്കിയ, ആൻഡ്രോയ്ഡ്, ബ്ലാക്ക്ബെറി തുടങ്ങിയ പഴയ സ്മാർട്ട്ഫോണുകളിൽ ആപ്ലിക്കേഷൻ ഉടൻ പ്രവർത്തനം നിർത്തും.

എന്നാൽ ബ്ലാക്ബെറി 10, ബ്ലാക്ക്ബെറി ഒ.എസ്, നോക്കിയ സിംബിയൻ, നോക്കിയ S40 എന്നിവയിൽ ഈ മാസം അവസാനംവരെ ആപ്ലിക്കേഷൻ പ്രവർത്തന സജ്ജമായിരിക്കും. ഐഒഎസിൻറെയും ആൻഡ്രോയിഡിൻറെയും വാട്സാപ്പ് ഉപഭോക്താകൾക്ക് ഇത് ബാധകമല്ല. എന്നാൽ ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 എന്നിവയിൽ ഈ മാസം കൂടിയേ ആൻഡ്രോയിഡ് പ്രവർത്തിക്കുള്ളൂ. iOS 6 ലും വിൻഡോസ് 7 ലും പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ ഇതിനോടകം തന്നെ വാട്സാപ്പ് പ്രവർത്തനം അവസാനിച്ചു.

ആപ്പിൾ ഉപകരണങ്ങളിൽ ഐഫോൺ 3 ജിസിനും ഐഫോണുകൾക്കും ഐഒഎസ് വഴി പ്രവർത്തിക്കാനുള്ള അവസരമുണ്ടാകും. നിങ്ങൾക്ക് ഒരു ആൻഡ്രോയിഡ് ഐസ്ക്രീം സാൻഡ്വിച്ച് അല്ലെങ്കിൽ ആൻഡ്രോയിഡ് ജെല്ലി ബീൻ ഉണ്ടെങ്കിൽ, വേവലാതിപ്പെടേണ്ടതില്ല.