അയർലൻഡിലെ ‘ഐറിഷ് കൈരളി ക്ലബ് ‘ ഫേസ്‍ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, അയർലൻഡിലും, യുക്കെയിലുമായി, നടത്തപ്പെട്ട ‘ഓൾ അയർലണ്ട് ആൻഡ് യുകെ ഫോട്ടോഗ്രാഫി കോണ്ടെസ്റ്റ് 2021’ ന്റെ ഫലപ്രഖ്യാപനം ശ്രീ. കോട്ടയം നസീർ നിർവഹിച്ചു.

അഖിൽ ആൻഡി, ഒന്നാം സമ്മാനം നേടിയ ഫോട്ടോ

മത്സരയിനത്തിൽ, ഒന്നാം സമ്മാനത്തിന്, ‘ശൈത്യകാലത്തിന്റെ ആലസ്യത്തിൽ നിന്നും, വസന്തത്തിന്റെ ഉണർവിലേക്ക്, പ്രകൃതിയുടെ മാറ്റമെന്ന്, ജഡ്ജിങ് പാനൽ വിലയിരുത്തിയ, ശ്രീ. അഖിൽ ആൻഡിയുടെ ചിത്രവും, രണ്ടാം സമ്മാനത്തിന് ശ്രീ. ലിയോ തോമസിന്റെ A flower field makes a sunset magnificent- ഫോട്ടോയും , കൂടാതെ, ഐറിഷ് കൈരളി ക്ലബ്ബ് ഫേസ്ബുക്ക് പേജിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടിയാ, ജനപ്രിയ ഫോട്ടോഗ്രാഫിയ്ക്കുള്ള അവാർഡിന് ശ്രീ. ജഗൻ ജോണും അർഹനായി.

ലിയോ തോമസ്, രണ്ടാം സമ്മാനം നേടിയ ഫോട്ടോ

ഈ ഫോട്ടോഗ്രാഫി മത്സരത്തിൽ, വിധികർത്താക്കൾ ആയി വന്നത്, മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറും, ദേശീയ അവാർഡ് ജേതാവുമായ, ശ്രീ. റിജോ ജോസഫ്, മാതൃഭൂമിയുടെ സീനിയർ ഫോട്ടോഗ്രാഫറും, മറ്റൊരു ദേശീയ അവാർഡ് ജേതാവുമായ ശ്രീ. ജി ശിവപ്രസാദ്, പ്രമുഖ സിനിമാറ്റോഗ്രാഫർ, ശ്രീ. അനിയൻ ചിത്രശാല, ഫാഷൻ ആൻഡ് മോഡൽ ഫോട്ടോഗ്രാഫർ ശ്രീ. ബിജു പിക്ച്ചർ കഫേ എന്നിവരാണ്.

ജഗൻ ജോൺ, ജനപ്രിയ സമ്മാനം നേടിയ ഫോട്ടോ

യുക്കെ – അയർലൻഡിലെ പ്രമുഖ സോളിസിറ്റർ ഗ്രൂപ്പായ ലൂയിസ്‌ കെന്നഡിയാണ്, ക്യാഷ് പ്രൈസുകൾ സ്പോണ്സർ ചെയ്തിരിക്കുന്നത്. ഈ മത്സരങ്ങൾ സംഘടിപ്പിച്ചതും, കോഓര്‍ഡിനേഷന്‍ ചെയ്തത്, ‘ഐറിഷ് കൈരളി ക്ലബ്ബ്’ ഫേസ്ബുക് പേജിന്റെ മോഡറേറ്ററുമാരായ ശ്രീ. അനിൽ ജോസഫ് രാമപുരം, ശ്രീ. ശ്യാം ഷണ്മുഖൻ (Photo Farmer) എന്നിവരാണ്.