വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവർപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരാക്രമണത്തിന്റെ 20ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ അനുസ്മരണം. ഭീകരതയ്‌ക്കെതിരെ ഏവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തിൽ കൊല്ലപ്പെട്ട 90 രാജ്യങ്ങളിൽ നിന്നുളള പൗരന്മാർക്ക് ആദരാഞ്ജലികൾ. നിങ്ങളെയും നിങ്ങൾക്ക് പ്രിയപ്പെട്ടവരെയും അമേരിക്ക സ്മരിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു. ഭീകരാക്രമണത്തിന് ഇരയായ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.

  മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തില്‍ നൗഷാദിന്റെ പേര് ഇല്ല, വേറൊരു മുസല്‍മാന്റെ പേരാണുളളത്; വീണ്ടും വിവാദ വീഡിയോയുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്

ഭീകരാക്രമണത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും, ഇതിനിടെ ജീവത്യാഗം ചെയ്തവരേയും അദ്ദേഹം വാഴ്‌ത്തി. സുരക്ഷാ സേന, പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകിയ ഡോക്ടർമാർ, നഴ്‌സുമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരെയും, രക്ഷാ പ്രവർത്തനങ്ങൾക്കായി സർവ്വവും ത്യജിച്ചവരെയും ഈ നിമിഷം ആദരിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

2001 സെപ്തംബർ 11 നാണ് അൽഖ്വായ്ദ വേൾഡ് ട്രേഡ് സെന്ററിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തിൽ മൂവായിരത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.