വാഹനാപകടം ദുബായിൽ അച്ഛനും മകനുമുൾപ്പെടെ ആറു മലയാളികള്‍ മരിച്ചു

വാഹനാപകടം ദുബായിൽ അച്ഛനും മകനുമുൾപ്പെടെ ആറു മലയാളികള്‍ മരിച്ചു
June 07 07:02 2019 Print This Article

ദുബായിൽ വാഹനാപകടത്തിൽ അച്ഛനും മകനുമുൾപ്പെടെ ആറു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദ്ദീൻ അരക്കാവീട്ടിൽ, വാസുദേവ്, തിലകന്‍ , തലശേരി ചോനോക്കടവ് ഉമ്മര്‍ (65), മകന്‍ നബില്‍ (25) എന്നവരാണ് മരിച്ച മലയാളികൾ . അപകടത്തില്‍ പത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനേഴുപേര്‍ മരിച്ചു.

ഒമാനിൽ നിന്നും ദുബായിലേക്കു വരികയായിരുന്ന യാത്രാ ബസാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷിദിയ മെട്രോ സ്റ്റേഷനു സമീപം വൈകിട്ട് അപകടത്തിൽപെട്ടത്.

31 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് പൂർണ്ണമായും തകർന്നു. പോലീസും സിവിൽ ഡിഫൻസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ റഷീദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈദ് ആഘോഷം കഴിഞ്ഞു മടങ്ങിയവരാണ് ബസിൽ ഉണ്ടായിരുന്ന പൂരിഭാഗം പേരുമെന്നു പോലീസ് പറഞ്ഞുവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles