ദിലീപിന് ഇനി വിചാരണ, കേരളത്തിൽ നിന്നും സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു. എല്ലാം സിനിമ മായം സിനിമ കഥ പോലെ തന്നെ .നടിയെ ആക്രമിച്ച കേസിൽ നടിമാര്‍, നായകന്‍മാര്‍, വില്ലന്‍മാര്‍, സഹനടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ വലിയൊരു നിരതന്നെ കോടതി കയറുന്നത്അക്രമിക്കപ്പെട്ട നടിയുമായി ദിലീപ് വഴക്കുണ്ടാക്കിയിരുന്നു. കാവ്യാമാധവനുമായി ദിലീപിന് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വഴക്ക്. ക്വട്ടേഷന്‍ വേഗത്തില്‍ നടപ്പാക്കാന്‍ സുനിയോട് ദിലീപ് ആവശ്യപ്പെട്ടു. നടി വിവാഹിതയായി സിനിമാരംഗം വിടുന്നതിന് മുമ്പുതന്നെ നടപ്പാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയത് നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനാണ്.കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയത്.

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടു പകയുണ്ടായതിന് എട്ടു കാരണങ്ങളും കുറ്റപത്രത്തിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞാണു പൊലീസ് സമർപ്പിച്ചത്. സിനിമയിൽനിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റിനിർത്താൻ ദിലീപ് ശ്രമിച്ചു. നടിക്ക് സിനിമയിൽ അവസരം നൽകിയവരോട് നടൻ കടുത്ത നീരസം പ്രകടിപ്പിച്ചു. നടി വിവാഹിതയാകാൻ പോകുന്നതിനാൽ അതിനു മുൻപ് കൃത്യം നടത്താൻ ദിലീപ് ആവശ്യപ്പെട്ടു. നടി സിനിമാരംഗം വിടും മുൻപ് കൃത്യം നടത്തണമെന്നും ആവശ്യപ്പെട്ടു. വിവാഹനിശ്ചയ മോതിരം വിഡിയോയിൽ കാണണമന്ന് പ്രത്യേകം നിർദ്ദേശിച്ചു. നടിയുടെ മുഖം വിഡിയോയിൽ കൃത്യമായി പതിയണമെന്നും ആവശ്യപ്പെട്ടതായി കുറ്റപത്രം. ഏറ്റവും മൃഗീയമായ പീഡനമായിരുന്നു ദിലീപ് പ്ലാൻ ചെയ്തത്. നടിയെ അതിക്രമത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ പകർത്തി ഫോൺ പ്രതികൾ അഡ്വ.പ്രതീഷ് ചാക്കോയ്ക് കൈമാറി. പ്രതീഷ് ചാക്കോ ഈ ഫോൺ അഡ്വ. രാജു ജോസഫിന് കൈമാറി. ഇയാൾ ഇത് നാലര മാസത്തോളം കൈവശം സൂക്ഷിച്ചു.

ദിലീപിനായി തെളിവു നശിപ്പിക്കാനും ശ്രമിച്ചു. ദിലീപ് ഡി ജി പി ക്കു പരാതി നൽകിയതും കേസ് നൽകിയതും നിരപരാധിയെന്ന് വരുത്തിത്തീർക്കാൻ വക്കീലിന്റെ ഉപദേശപ്രകാരം.. കീഴടങ്ങും മുൻപ് പ്രതികൾ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിൽ പോയി . അവിടെയെത്തി ദിലിപീനെ അന്വേഷിച്ചു. കാവ്യയുടെ വസതിയിലെത്തിയും ദിലീപിനെ അന്വേഷിച്ചിരുന്നു. 2015 നവംബർ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകി നവംബർ ഒന്നിന് അഡ്വാൻസായി 10,000 രൂപയും നൽകിയിരുന്നു. ജോയ്സ് പാലസ് ഹോട്ടലിൽവച്ച് സിനിമാ ചിത്രീകരണത്തിനിടെയാണ് പണം കൈമാറിയത്. ഈ പണം പള്‍സർ സുനി അമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. കൃത്യമായ തെളിവുകളോടെയാണ് പോലീസ് കുറ്റപത്രം.ആകെ 14 പ്രതികൾ. രണ്ടുപേർ മാപ്പുസാക്ഷികളാക്കി. പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികൾ. സുനി ദിലീപിനെ വിളിച്ചത് അനീഷിന്‍റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാൽ ആയിരുന്നു. വിപിൻ ലാൽ പോലീസ് സ്പൈ ആയി ആദ്യം മുതൽ അന്വേഷണത്തെ സഹായിച്ചു.385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും സിനിമാ മേഖലയിൽനിന്നുമാത്രം 50ൽ അധികം സാക്ഷികൾ . ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിർത്തും. കൃത്യം നടത്തിയവരും ഒളിവിൽപോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്.

ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്ദീദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും ഇതിൽ ഉൾപ്പെടും. വളരെ ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയത്. മനുഷ്യ മനസാഷിയെ നടുക്കുന്ന പ്ലാനിംഗ്. ഇനിയുള്ള വിധി കാത്തിരുന്ന് കാണാം ……..

Read more.. സുഹൃത്തുക്കൾ ചതിച്ചു നടിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിൽ; വീഡിയോ പ്രചരിപ്പിച്ചതു മട്ടൻ ബിരിയാണി വിഷയത്തിൽ അന്ന് ആ നടിയുടെ കൂടെ ഉണ്ടായിരുന്ന ക്രിമിനൽ