1980- ല്‍ മലയാള സിനിമയിലെ നായികാ സാന്നിദ്ധ്യമായിരുന്നു ശാന്തികൃഷ്ണ. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നിന്ന ശാന്തികൃഷ്ണ വിവാഹബന്ധം പരാജയമായതോടെ വീണ്ടും സിനിമയിലേക്ക് മടങ്ങി വന്നു. വീണ്ടും വിവാഹിതയായതോടെ വെള്ളിത്തിരയോടു വിട്ടു നിന്ന് അവര്‍ ഇപ്പോള്‍ അമ്മ വേഷങ്ങളിലൂടെ വീണ്ടും സജീവമാവുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്കു പറ്റിയ ഒരു അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നടി മോനിഷയ്ക്ക് അപകടം സംഭവിച്ച സ്ഥലത്ത് തന്റെ കാറും അപകടത്തില്‍ പെട്ടു എന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ശാന്തികൃഷ്ണ പറയുന്നു.
‘മമ്മൂട്ടി നായകനായ സുകൃതം എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയിലാണ് എനിക്ക് വലിയ ഒരു കാര്‍ ആക്സിഡന്റ്റ് സംഭവിച്ചത്. ഒരു കാലഘട്ടത്തില്‍ ഡാന്‍സും സിനിമയും ഒന്നിച്ച് കൊണ്ട് പോയിരുന്നു. ‘സുകൃതം’ എന്ന സിനിമയുടെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ ഞാന്‍ പകല്‍സമയത്തെ ചിത്രീകരണം കഴിഞ്ഞ് കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി.’
‘തിരികെ വീണ്ടും എനിക്ക് രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു. അങ്ങനെ അവിടെ നിന്ന് പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു. ഏകദേശം മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വെച്ച് എന്റെയും കാര്‍ ആക്സിഡന്റായി. ഞാനും ഡ്രൈവറും എന്റെ മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്റെ നെറ്റിയ്ക്കും, തലയ്ക്കും ചേര്‍ന്ന് വലിയ പരിക്കുണ്ടായി. എന്റെ മുഖത്ത് വലിയ സ്ക്രാച് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യസമയത്തുള്ള പരിചരണം ഒരു നടി എന്ന നിലയില്‍ എന്റെ മുഖത്തെ ബാധിച്ചില്ല.’ ശാന്തി കൃഷ്ണ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!