ജര്‍മനിയില്‍ തുടര്‍ച്ചയായി നാലാം തവണയും ആഞ്ചല മെര്‍ക്കല്‍ അധികാരത്തിലെത്തി. മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 32.5 ശതമാനം വോട്ടുകള്‍ നേടിയാണ് ഭരണത്തിലെത്തിയത്. പ്രധാന എതിരാളിയായ മാര്‍ട്ടിന്‍ ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടിയ്ക്ക് 20 ശതമാനം നേടാനെ സാധിച്ചുള്ളു.

ആറ് പതിറ്റാണ്ടിനിടെ ആദ്യമായി തീവ്ര വലതുപക്ഷ പാര്‍ട്ടിയും സഭയിലെത്തി. എഎഫ്ഡി എന്ന തീവ്രവലതുപക്ഷ പാര്‍ട്ടി പുത്തന്‍ നാസികളെന്നാണ് ജര്‍മ്മനിയില്‍ അറിയപ്പെടുന്നത്. ജര്‍മ്മനിയി്ല്‍ 13.5 ശതമാനം വോട്ട് നേടിയാണ് എഎഫ്ഡി സഭയിലെത്തുന്നത്.. ആര് അധികാരത്തിലെത്തിയാലും തങ്ങള്‍ വേട്ടയാടുമെന്ന പ്രഖ്യാപനവുമായി എഫ്ഡി രംഗത്തെത്തി കഴിഞ്ഞു. വരാനിരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ കാലമാണെന്ന് എഎഫ്ഡി പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രതികരിച്ചു. എഎഫ്ഡിയ്ക്ക് വോട്ട് നേടിയവരുടെ പ്രശ്നങ്ങള്‍ക്കും ചെവികൊടുക്കുമെന്നും അവര്‍ പറഞ്ഞു.