12 വയസ്സുകാരൻ ടിക്കറ്റും മതിയായ രേഖകളും ഇല്ലാതെ ലോസ് ആഞ്ചൽസ് ലേക്കുള്ള വിമാനത്തിൽ കയറിയത് വൻ സുരക്ഷാ സന്നാഹങ്ങളെ വെട്ടിച്ച് . വിമാനം പുറപ്പെടാൻ 4 മണിക്കൂർ വൈകി

12 വയസ്സുകാരൻ ടിക്കറ്റും  മതിയായ രേഖകളും  ഇല്ലാതെ ലോസ് ആഞ്ചൽസ് ലേക്കുള്ള വിമാനത്തിൽ കയറിയത് വൻ സുരക്ഷാ സന്നാഹങ്ങളെ  വെട്ടിച്ച് . വിമാനം പുറപ്പെടാൻ 4 മണിക്കൂർ വൈകി
July 17 05:00 2019 Print This Article

ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ലോസാഞ്ചൽസി ലേക്കുള്ള ബ്രിട്ടീഷ് എയർ വെയ്സ് ഫ്ലൈറ്റ് ലാണ് ബോർഡിങ് പാസോ യാത്രാ രേഖകളോ ഇല്ലാതെ 12 വയസ്സുകാരൻ കടന്നുകൂടിയത്.

യാത്രക്കാരോട് സംസാരിച്ചുകൊണ്ടിരുന്ന കുട്ടിയോട് സീറ്റ് നമ്പർ കണ്ടുപിടിക്കാനായി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോഴാണ് കുട്ടിയുടെ കൂടെ ആരുമില്ലഎന്ന് എയർപോർട്ട് അധികൃതർ കണ്ടെത്തിയത്. ഡച്ചുകാരൻ എന്ന് സംശയിക്കുന്ന കുട്ടി ഇത്രയും സുരക്ഷാ സന്നാഹങ്ങൾ കടന്ന് എങ്ങനെ വിമാനത്തിനുള്ളിൽ എത്തി എന്ന ആശയക്കുഴപ്പത്തിലാണ് അധികൃതർ. കുട്ടിയോട് വിമാനത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവൻ വിസമ്മതിച്ചു ഒടുവിൽ പൊലീസെത്തി അനുനയിപ്പിച്ചാണ് പുറത്തു കടത്തിയത്.

വിമാനം പുറപ്പെടാൻ 4 മണിക്കൂർ വൈകി. മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി ഒരു പ്രാവശ്യം കൂടി സെക്യൂരിറ്റി ചെക്കിംഗ് നടത്തിയശേഷമാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ എയർവെയ്സ് പ്രതിനിധി ഖേദം രേഖപ്പെടുത്തി. ഒരിക്കൽ നടത്തിയ ചെക്കിങ്ങ്‌ രണ്ടാമത് നടത്തിയതിനും യാത്രക്കാരുടെ വിലപ്പെട്ട സമയം അപഹരിച്ചതിനുമാണ് കമ്പനി ക്ഷമ ചോദിച്ചത്.

ക്യാബിൻ ക്രൂ ചോദിച്ച ചോദ്യങ്ങൾക്കൊന്നും കുട്ടി മറുപടി പറയുന്നുണ്ടായിരുന്നില്ലെന്നും ഡച്ച് ഭാഷ അറിയാവുന്ന യാത്രക്കാർ ഉണ്ടോ എന്ന് അധികൃതർ അന്വേഷിക്കുകയായിരുന്നു എന്നും യാത്രക്കാരനായ റെയ്ച്ചൽ റിച്ചാർഡ്സൺ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ  പശ്ചാത്തലത്തെപ്പറ്റിയും സുരക്ഷാവീഴ്ച യെക്കുറിച്ചും അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles