Health

ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. ഏഷ്യയില്‍ നിലിവില്‍ ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഇതില്‍, കേസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തുര്‍ക്കി ഏറെ മുന്നിലാണെങ്കിലും മരണനിരക്കിന്റെ കാര്യത്തില്‍‍ ഇന്ത്യ തുര്‍ക്കിയുടെ നിരക്കിനോട് അടുത്താണ് നില്‍ക്കുന്നത്. ഒന്നര ലക്ഷത്തോളം കേസുകളുള്ള തുര്‍ക്കിയില്‍ മരണനിരക്ക് 4,171 ആണ്. 1.22 ലക്ഷം പേര്‍ക്കാണ് ഇറാനില്‍ രോഗബാധയുണ്ടായിട്ടുള്ളത്. ഇതില്‍ 7,057 മരണങ്ങളുമുണ്ടായി. രോഗം ഭാദമാകുന്നവരുടെ എണ്ണത്തില്‍ ഈ രണ്ട് രാജ്യത്തെക്കാളും പിന്നിലാണ് ഇന്ത്യ എന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ കഴിഞ്ഞദിവസം രാജ്യം കണ്ടതില്‍ വെച്ചേറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പുതിയ 5,242 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനു പിന്നാലെ ആകെ കേസുകളുടെ എണ്ണം 1 ലക്ഷം കടന്നു.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധ ഏറെ രൂക്ഷമായിരിക്കുന്നത്. മെയ് പതിനാറോടെ രാജ്യത്ത് കോവിഡ് ഇല്ലാതാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രവചനമെങ്കിലും അതിതീവ്രമായി വര്‍ധിക്കുന്നതാണ് കണ്ടത്. ലോക്ക്ഡൗണ്‍ കൊണ്ടും ഇതിനെ പ്രതിരോധിക്കാനായില്ല. അതെസമയം, സംസ്ഥാനങ്ങള്‍ക്കുള്ളിലുള്ള പൊതുഗതാഗതവും വിപണികളും ചെറിയ തോതില്‍ തുറന്നു തുടങ്ങാന്‍‌ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആലോചന തുടങ്ങിയിട്ടുണ്ട്. പലയിടത്തും ഇതിനകം ലോക്ക്ഡൗണ്‍ നിബന്ധനകളുടെ കാര്‍ക്കശ്യം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടിരിക്കുകയാണ്. അതതിടങ്ങളിലെ സാഹചര്യങ്ങളെ വിലയിരുത്തി തീരുമാനമെടുക്കാം. അതെസമയം ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന കണ്ടെയ്ന്‍മെന്റെ സോണുകളില്‍ അവശ്യസേവനങ്ങള്ഡ മാത്രമേ അനുവദിക്കാവൂ എന്നുമുണ്ട്. മറ്റിടങ്ങളില്‍ ബസ്സുകളും മറ്റ് വാഹനങ്ങളും ഓടാം. എന്നാല്‍ വിമാനങ്ങള്‍, മെട്രോ എന്നിവയ്ക്ക് ഓടാനാകില്ല.

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതില്‍ 7 പേര്‍ തമിഴ്നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നുംവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലിരിക്കുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 3467 പേരും സീപോര്‍ട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്.

വിവിധ ജില്ലകളിലായി 62,529 പേര്‍ നിരീക്ഷണത്തിലാണ്. 61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലും. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5009 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4764 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവില്‍ 23 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

600ഓളം ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി പുതിയ റിപ്പോര്‍ട്ട്. ഇതില്‍ ആറ് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിബിഎസ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്‍ഡ്യാനയിലെ വെയര്‍ഹൗസില്‍ ജോലിചെയ്യുന്ന ജന ജുമ്പ് ഒരു ടെലിവിഷന്‍ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിലെമ്പാടുമുള്ള കൊവിഡ് ബാധിതര്‍ക്കിടയില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗംബാധിച്ചതെന്ന് കണ്ടെത്തിയത്. യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. കൊവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്. പുതിയ റിപ്പോര്‍ട്ട് ഇപ്പോള്‍ ആശങ്ക പടര്‍ത്തുന്നതാണ്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

കാലാവസ്ഥാ മാറ്റം കൊണ്ടും, സാധാരണ കണ്ടു വരുന്നതുമായ പനി അത്ര അപകടം വരുത്താറില്ല. എന്നാൽ മാറ്റ് പലവിധ അസുഖങ്ങൾ ഉള്ളവർക്കും മുതിർന്ന പൗരന്മാർക്കും വീട്ടിൽ ചെയ്യുന്ന ചെറിയ പ്രതിരോധ ചികിത്സകൾ കൊണ്ട് പനി കുറയുന്നില്ലെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
മഴക്കാലത്തും മഞ്ഞു കാലത്തും പനി കാണുന്നുണ്ട്. അന്തരീക്ഷ മലിനീകരണം പ്രധാന കാരണം എങ്കിലും ശരിയായ ആഹാര ദിനചര്യ പാലിക്കാൻ തയ്യാറാകാത്തതും കാരണം ആകും.
വയറിളക്കം, ടൈഫോയ്ഡ് മഞ്ഞപ്പിത്തം എന്നിവ പടർന്നു പിടിക്കാൻ ഇടയുള്ള കാലാവസ്ഥയാണ് മഴക്കാലവും വേനൽ കാലവും. ജലമലിനീകരണം പ്രധാന കാരണം ആകും.

മലിന ജലത്തിലൂടെ പകരുന്ന ഇനം മഞ്ഞപ്പിത്തം കരളിന്റെ ആരോഗ്യത്തെയാണ് ബാധിക്കുക.
ശരീര വേദന, പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, ശ്വാസതടസ്സം, വയറിളക്കം, നെഞ്ച് വേദന, ഛർദി, എന്നീ ലക്ഷണങ്ങൾ എല്ലാത്തരം പനികളിലും കാണാറുണ്ട്. ഇവയിൽ വിവിധ തരം പനികളായി കണ്ടു വരുന്ന ഡെങ്കി, ചിക്കുൻഗുനിയ എച് 1എൻ 1, എന്നിങ്ങനെ ഉള്ളവയുടെ പ്രത്യേക ലക്ഷണങ്ങളും പരിശോധനകളും ഒരു ഡോക്ടറെ കണ്ട് നടത്തി ഉചിതമായ പരിഹാരം തേടണം.

തുമ്മുമ്പോൾ ചുമക്കുമ്പോൾ കോട്ടുവായ് വിടുമ്പോൾ ഒക്കെ വായ് മറച്ചു പിടിക്കാൻ ശ്രദ്ധിക്കുക.
പരിസരം വൃത്തിയായി സൂക്ഷിക്കുക, വെള്ളം കെട്ടിക്കിടന്ന് കൊതുകു വളരാൻ അനുവദിക്കരുത്.

വെട്ടിത്തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവു. മല്ലി, തുളസിയില, ജീരകം, കുരുമുളക് എന്നിവ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ നിന്ന് ആവി കൊള്ളുക. ആ വെള്ളം കുടിക്കാൻ ഉപയോഗിക്കുക, തണുത്ത ആഹാര പാനീയങ്ങൾ ഒഴിവാക്കുക, ചൂടുവെള്ളം ഗാർഗിൾ ചെയ്യുക എന്നിവ ശീലം ആക്കുക. രാത്രി തല നനച്ചു കുളി പാടില്ല.

പൂർണ വിശ്രമം, ദഹിക്കാൻ പ്രയാസം ഇല്ലാത്ത ആഹാരം കഴിക്കുക ധാരാളം വെള്ളം കുടിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കുക. കഞ്ഞി ആണ് നല്ലത്. കുറച്ച് അരിയിട്ട് വെയ്ക്കുന്ന ഏറെ കഞ്ഞിവെള്ളം ഉള്ള കഞ്ഞി. ചെറുപയർ വേവിച്ചത് മോര് കറി അഥവാ പുളിശ്ശേരി കൂട്ടി കുടിക്കാൻ നന്ന്.
പനി മാറിക്കഴിഞ്ഞു വീണ്ടും വരാതിരിക്കാൻ ആഹാരം, ദിനചര്യ, വിശ്രമം എന്നിവ കരുതലോടെ അനുഷ്ടിക്കണം

സാധാരണ ഉണ്ടാകുന്ന പനിക്ക് എങ്ങനെ ആശ്വാസം നേടാം. : ഡോക്ടർ എ. സി. രാജീവ്‌ കുമാർ

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

ബ്രി​ട്ട​നി​ൽ നി​ന്ന് 50,000 സാ​ന്പി​ളു​ക​ൾ ല​ണ്ട​നി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. ബ്രി​ട്ട​നി​ലെ ലാ​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നേ​രി​ട്ട ത​ട​സ​മാ​ണ് സാ​ന്പി​ളു​ക​ൾ അ​യ​ക്കാ​ൻ കാ​ര​ണ​മെ​ന്ന്് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ലാ​ണ് സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ച്ച​ത്. സ​ണ്‍​ഡേ ടെ​ല​ഗ്രാ​ഫ് ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ​രി​ശോ​ധ​ന ഫ​ലം അ​മേ​രി​ക്ക​ൻ ലാ​ബു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച ശേ​ഷം ല​ണ്ട​നി​ലെ ഡോ​ക്ട​ർ​മാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ഇ​തി​നു ശേ​ഷ​മേ വൈ​റ​സ് ബാ​ധ ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ആ​ളു​ക​ളെ അ​റി​യി​ക്കൂ.

സംസ്ഥാനത്ത് ഏഴുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടില്‍ മൂന്നും തൃശൂരില്‍ രണ്ടും രോഗികളുണ്ട്. എറണാകുളത്തും മലപ്പുറത്തും ഓരോ രോഗികള്‍ വീതവും. കണ്ണൂരില്‍ രണ്ടും പാലക്കാട് കാസര്‍കോട് ജില്ലകളില്‍ ഒരാള്‍ക്കുവീതവും രോഗമുക്തിയായി. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് ചികില്‍സയിലുള്ളത് 20 പേരാണ്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരടക്കം 26,712 പേര്‍ നിരീക്ഷണത്തിലുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ച്ച് പ്ലാ​സ്മ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​യ ആ​ദ്യ വ്യ​ക്തി​യാ​യ ഡോ​ക്ട​ർ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഒ​രാ​യി സ്വ​ദേ​ശി​യാ​യ 58 വ​യ​സു​കാ​ര​നാ​യ ഡോ​ക്ട​ർ ആ​ണ് മ​രി​ച്ച​ത്.  ല​ക്നോ​വി​ലെ കിം​ഗ് ജോ​ർ​ജ് മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​യി​ലാ​യിരുന്നു സംഭവം. പ്ലാ​സ്മ ചി​കി​ത്സ​യ്ക്കു ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഹൃ​ദ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 14 ദി​വ​സ​മാ​യി ഇ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.

ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും പ്ര​മേ​ഹ​വും ഉ​ള്ള രോ​ഗി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ലാ​സ്മ ചി​കി​ത്സ​യ്ക്കു ശേ​ഷം ശ്വാ​സ​കോ​ശ​ത്തി​ന്‍റെ അ​വ​സ്ഥ​മെ​ച്ച​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മൂ​ത്ര​നാ​ളി​യി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​യ​താ​ണ് രോ​ഗം വ​ഷ​ളാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​രി​ച്ചു.  ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടി​രു​ന്നു. ഇ​വ​രു​ടെ ര​ണ്ട് പ​രി​ശോ​ധ​ന​ക​ളും നെ​ഗ​റ്റീ​വാ​യി.

ഇ​​ന്ന് മാ​​തൃദി​​നം. ചെ​​​ന്പ​​​ഴ​​​ന്തി അ​​​ണി​​​യൂ​​​ർ ക​​​ല്ലി​​​യ​​​റ ഗോ​​​കു​​​ല​​​ത്തി​​​ൽ ഗോ​​​പി​​​ക, ദേ​​വി​​ക, ഗോ​​പീ​​ഷ് എ​​ന്നി​​വ​​ർ​​ക്ക് ഈ ​​മാ​​തൃ​​ദി​​നം ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​നാ​​വി​​ല്ല. കാ​​ര​​ണം ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ഷ്ട​​മാ​​യ അ​​വ​​രു​​ടെ അ​​മ്മ ലാ​​ലി ഈ ​​മാ​​തൃ​​ദി​​ന​​ത്തി​​ൽ പ​​ല​​ർ​​ക്കും പു​​തു​​ജീ​​വ​​നാ​​യി മാ​​റി. ഈ ​​അ​​മ്മ ആ​​യി​​ര​​ങ്ങ​​ൾ​​ക്ക് ലാ​​ലി​​ടീ​​ച്ച​​റാ​​ണ്. ആ​​​യി​​​ര​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ അ​​​ക്ഷ​​​ര​​​വെ​​​ളി​​​ച്ചം പകർന്ന ലാ​​​ലിടീ​​​ച്ച​​​ർ ഇ​​​നി അ​​​ഞ്ചു പേ​​​രു​​​ടെ ജീ​​​വ​​​ന്‍റെ തു​​​ടി​​​പ്പാ​​​യി നി​​​റ​​​യു​​മെ​​ന്ന വാ​​ർ​​ത്ത​​യാ​​ണ് മ​​ല​​യാ​​ളി​​ക​​ളു​​ടെ മാ​​തൃ​​ദി​​ന​​ത്തെ മ​​ഹ​​ത്ത​​ര​​മാ​​ക്കു​​ന്ന​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​യി​​രു​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ടീ​​​ച്ച​​​റു​​​ടെ മ​​​സ്തി​​​ഷ്കമ​​​ര​​​ണം. പാ​​​വ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളോ​​​ടു​​​ള്ള ക​​​രു​​​ത​​​ലും സ്നേ​​​ഹ​​​വു​​​മെ​​​ല്ലാ​​​മാ​​​ണു ലാ​​​ലിടീ​​​ച്ച​​​റെ കു​​​ട്ടി​​​ക​​​ൾ​​​ക്കു പ്രി​​​യ​​​പ്പെ​​​ട്ട ടീ​​​ച്ച​​​റാ​​​ക്കി മാ​​​റി​​​യ​​​ത്. ഒ​​​ടു​​​വി​​​ൽ മ​​​സ്തി​​​ഷ്കമ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​പ്പോ​​​ഴും ആ ​​​ജീ​​വി​​തം മ​​റ്റു​​ള്ള​​വ​​ർ​​ക്കു പു​​തു​​ജീ​​വ​​നാ​​യി. ലാ​​​ലിടീ​​​ച്ച​​​റു​​​ടെ ഹൃ​​​ദ​​​യം ഇ​​​നി ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് സ്വ​​​ദേ​​​ശി​​​നി ലീ​​​ന​​​യിൽ തുടിക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൗ​​​ണ്ട്ക​​​ട​​​വ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ൽ​​​പി സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക​​​യാ​​​യ ചെ​​​ന്പ​​​ഴ​​​ന്തി അ​​​ണി​​​യൂ​​​ർ ക​​​ല്ലി​​​യ​​​റ ഗോ​​​കു​​​ല​​​ത്തി​​​ൽ ലാ​​​ലി ഗോ​​​പ​​​കു​​​മാ​​​റി(50)നെ ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് പെ​​​ട്ടെന്ന് രക്തസമ്മർദം കൂ​​​ടി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. എ​​​ട്ടി​​നു ടെ​​​സ്റ്റ് ന​​​ട​​​ത്തി മ​​​സ്തി​​​ഷ്കമ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ലാ​​​ലി​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​നു ത​​​യാ​​​റാ​​യി. ഹൃ​​​ദ​​​യ​​​ത്തി​​​നു പു​​​റ​​​മേ വൃ​​​ക്ക​​​ക​​​ളും ക​​​ണ്ണു​​​ക​​​ളും ദാ​​​നം ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള കോ​​​ത​​​മം​​​ഗ​​​ലം ഭൂ​​​ത​​​ത്താ​​​ന്‍​കെ​​​ട്ട് ശ​​​ങ്ക​​​ര​​​ത്തി​​​ല്‍ ഷി​​​ബു​​​വി​​​ന്‍റെ ഭാ​​​ര്യ ലീ​​​ന​​​(49)യ്ക്കാ​​​ണു ഹൃ​​​ദ​​​യം ന​​​ൽ​​​കി​​​യ​​​ത്.

ഒ​​​രു വൃ​​​ക്ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള രോ​​​ഗി​​​ക്കും മ​​​റ്റൊ​​​രു വൃ​​​ക്ക കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള രോ​​​ഗി​​​ക്കും കോ​​​ർ​​​ണി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ക​​​ണ്ണാ​​​ശു​​​പ​​​ത്രി​​​ക്കും ന​​ൽ​​കി.

ലാ​​​ലി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ​​നി​​​ന്നു ഹൃ​​​ദ​​​യം എ​​​ടു​​​ക്കാ​​നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നാ​​​യി കൊ​​​ച്ചി ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പു​​​റ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡോ​​​ക്ട​​​ർ​​​മാ​​​ർ രാ​​​വി​​​ലെ​​ത​​​ന്നെ എ​​​ത്തി​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.35 ഓ​​​ടെ ഹൃ​​​ദ​​​യ​​​വു​​​മാ​​​യി ആം​​​ബു​​​ല​​​ൻ​​​സ് കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു ഹൃ​​​ദ​​​യ​​​മ​​​ട​​​ങ്ങി​​​യ പെ​​​ട്ടി​​​യും ഡോ​​​ക്ട​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​വു​​​മാ​​​യി 3.05ന് ​​​ആ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​​ത്.

ഉ​​​ള്ളൂ​​​രി​​​ൽ ബി​​​സി​​​ന​​​സ് ന​​​ട​​​ത്തു​​​ന്ന ഗോ​​​പ​​​കു​​​മാ​​​റാ​​​ണ് ലാ​​​ലി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ്. ഗ​​​ൾ​​​ഫി​​​ൽ ന​​​ഴ്സാ​​​ണ് ഗോ​​​പി​​​ക, ബി​​​എ​​​ച്ച്എം​​​എ​​​സ് വി​​​ദ്യ​​​ർ​​​ഥി​​​നി​​യാ​​ണ് ദേ​​​വി​​​ക, ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​യാ​​ണ് ഗോ​​​പീ​​​ഷ്.    ലാ​ലി​യു​ടെ ഹൃ​ദ​യം ലീ​ന​യി​ല്‍ സ്പ​ന്ദി​ച്ചു​തു​ട​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ്. 3.55ന് ​കൊ​ച്ചി ബോ​ള്‍​ഗാ​ട്ടി​യി​ലെ സ്വ​കാ​ര്യ​ഹോ​ട്ട​ലി​ന്‍റെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ക്കി​യ ഹൃ​ദ​യ​വു​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ലി​സി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​ൻ ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ചു. അ​ഞ്ചു മി​നി​റ്റു​കൊ​ണ്ടു ഹൃ​ദ​യം ലി​സി​യി​ലെ​ത്തി​ക്കാ​ന്‍ സി​റ്റി പോ​ലീ​സ് വ​ഴി​യൊ​രു​ക്കി. 4.30 ന് ​ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ചു. 6.12ന് ​ശ​സ്ത്ര​ക്രി​യ​യു​ടെ ആ​ദ്യ​ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു.

ലി​സി ആ​ശു​പ​ത്രി​യി​ലെ 27-ാമ​ത്തെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ലി​സി ആ​ശു​പ​ത്രി​യി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​പോ​ള്‍ ക​രേ​ട​ന്‍ നേ​തൃ​ത്വം ന​ല്കി.

സ്വന്തം ലേഖകൻ 

ലണ്ടൻ : ലൈഫ് ഇൻഷ്വറൻസ് മാർക്കറ്റിങ് റിസേർച്ച് അസ്സോസിയേഷനും ( LIMRA )  , ലൈഫ് ആൻഡ് ഹെൽത്ത് ഇൻഷ്വറൻസ് ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷനും  (LIFE) സംയുക്തമായി നടത്തിയ 2018 ലെ ഇൻഷ്വറൻസ് ബാരോ മീറ്റർ സർവേ പ്രകാരം 45 % ൽ അധികം ആളുകൾ ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C A ) യുടെ അംഗീകാരമുള്ള വെബ്‌സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനം നടത്തിയതിനുശേഷം നേരിട്ട് ഓൺലൈൻ വഴി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ബ്രിട്ടണിലെ ഭൂരിപക്ഷം വരുന്ന ഇംഗ്ളീഷ് ജനത ഏറ്റവും അധികം ഉത്തരവാദിത്വത്തോടെ വാങ്ങിച്ച് ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നം ഏതാണ് എന്ന് ചോദിച്ചാൽ ഒരേ സ്വരത്തിൽ അവർ പറയും അത് ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ആണെന്ന് .

ഭാവി ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി അവർ ഏറ്റവും അധികം പ്രാധാന്യത്തോടെ വാങ്ങുന്ന ഉൽപ്പന്നങ്ങളാണ് ലൈഫും , ക്രിട്ടിക്കലും , ഇൻകം പ്രൊട്ടക്ഷനും അടക്കമുള്ള ഇൻഷ്വറൻസ് പോളിസികൾ . പല ഉൽപ്പന്നങ്ങളും ഇടനിലക്കാർ വഴി വാങ്ങുമ്പോഴും എന്തുകൊണ്ടാണ് ഇൻഷ്വറൻസ് പോളിസികൾ മാത്രം അവർ നേരിട്ട് അപേക്ഷകൾ സമർപ്പിച്ച് വാങ്ങിക്കുന്നതിന്റെ കാരണങ്ങൾ നമ്മൾ ഓരോ യുകെ മലയാളിയും വളരെ ശ്രദ്ധാപൂർവ്വം അറിഞ്ഞിരിക്കേണ്ടവയാണ്.

ഒന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്ന സമയം മുതൽ മരണം വരെയും , അതിന് ശേഷവും അവരുടെ കുടുംബത്തിനും ആവശ്യമുള്ളവയാണെന്ന ബോധ്യം .

രണ്ട് : ഈ ഇൻഷ്വറൻസ് പോളിസികൾ മാത്രമാണ് തങ്ങളുടെ ജീവിതത്തിൽ ഉടനീളം ഏക ആശ്രയമാകുന്നത് എന്ന അവരുടെ തിരിച്ചറിവ് .

മൂന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്നാൽ ലക്ഷക്കണക്കിന് പൗണ്ടിന്റെ സാമ്പത്തിക ബാധ്യത തങ്ങൾക്കും കുടുംബത്തിനും ഉണ്ടാകുമെന്ന അവരുടെ  ഭയം .

നാല് : ഈ ഇൻഷ്വറൻസ് പോളിസികൾക്ക് അപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും അവസാനം ക്ലെയിം ചെയ്യുമ്പോൾ ഇൻഷ്വറൻസ് തുക ലഭിക്കാതിരിക്കാനുള്ള കാരണമാകുമെന്ന അവരുടെ അവബോധം .

അഞ്ച് : ഒരു സാമ്പത്തിക ഉപദേശകൻ പൂരിപ്പിക്കുന്ന അപേക്ഷാഫോറത്തിലെ തെറ്റുകൾക്ക് തന്റെ കുടുംബമായിരിക്കും അവസാനം ബലിയാടാവുക എന്ന ചിന്ത.

ആറ് : യുകെയിൽ സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഏജൻസിയായ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C  A  ) അംഗീകരിച്ചിട്ടുള്ള കമ്പനികൾ തന്നെയാണോ തങ്ങൾക്ക് ഇൻഷ്വറൻസ് നൽകുന്നതെന്ന് , ഓൺലൈൻ പേജിൽ രേഖപ്പെടുത്തിയിരിക്കുന്ന രെജിസ്ട്രേഷൻ നമ്പരിലൂടെ ഉറപ്പ് വരുത്താൻ കഴിയുന്നു .

ഏഴ് : അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ ആവശ്യമായി വന്നാൽ അതേ വെബ്‌സൈറ്റിൽ തന്നെയുള്ള ഐഫ് സി എ ( F C  A  ) യുടെ അംഗീകാരമുള്ള ഉപദേഷ്‌ടാവുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്നു .

എട്ട് : ഇൻഷ്വറൻസ് ഏജന്റിന്റെ അനാവശ്യമായ താല്പര്യത്തിന് വഴങ്ങാതെ സ്വന്തം ആരോഗ്യ വിവരങ്ങൾ കൃത്യമായും , സത്യസന്ധമായും രേഖപ്പെടുത്താൻ കഴിയുന്നു .

ഒൻപത് : ഓരോ വ്യക്തികൾക്കും ഇൻഷ്വറൻസ് തുക ഉറപ്പ് നൽകുന്ന  Underwriters  ( ഇൻഷ്വറൻസ് തുക വാഗ്‌ദാനം നൽകുന്ന യഥാർത്ഥ കമ്പനി ) ആരാണെന്ന് അപ്പോൾ തന്നെ അറിയാൻ കഴിയുന്നു .

പത്ത് : ഇൻഷ്വറൻസ് പോളിസികളെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന Key Facts എന്ന വളരെ പ്രധാനപ്പെട്ട ഇൻഷ്വറൻസ് പ്രമാണം പോളിസി എടുക്കുന്നതിന് മുമ്പ് തന്നെ കാണുവാനും , വായിച്ച് മനസ്സിലാക്കുവാനും കഴിയുന്നു .

പതിനൊന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ഒരു ചെറിയ തുകയെ സംരക്ഷിക്കാനല്ല മറിച്ച് ലക്ഷക്കണക്കിന് പൗണ്ടിന്റെ ബാധ്യതയെ സംരക്ഷിക്കാൻ ഉള്ളതായതുകൊണ്ട് , പോളിസിയുടെ നിബന്ധനകളെല്ലാം പൂർണ്ണമായും സംശയനിവാരണം നടത്തിയതിന് ശേഷം മാത്രമേ അവർ ഉടമ്പടി പത്രം ഒപ്പിട്ട് നൽകി പോളിസി എടുക്കുകയുള്ളൂ .

പന്ത്രണ്ട് : അപേക്ഷാഫോറത്തിലെ ആരോഗ്യകരമായ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കാൻ കഴിയുന്നില്ലായെങ്കിൽ ഡോക്ടറുടെ സാക്ഷ്യപത്രം എടുത്തതിനു ശേഷം മാത്രം പോളിസി തുടങ്ങിയാൽ മതി എന്ന് സ്വയം ആവശ്യപ്പെടാനും , അങ്ങനെ സുരക്ഷിതമായി പോളിസികൾ ആരംഭിക്കുവാനും കഴിയുന്നു .

മേൽപറഞ്ഞ അനേകം കാരണങ്ങൾകൊണ്ടാണ് ഇംഗ്ളീഷുകാർ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈൻ സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനത്തിന് ശേഷം വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നത്.

അതീവ ഗൗരവകരമായ ഈ കാരണങ്ങളെ വിലയിരുത്തുമ്പോൾ വർഷങ്ങളോളം വലിയ തുക പ്രീമിയം അടച്ച് , ലക്ഷക്കണക്കിന് തുകയുടെ ഇൻഷ്വറൻസ് പോളിസികൾ എടുത്ത് വച്ചിരിക്കുന്ന ഓരോ യുകെ മലയാളിയും തങ്ങൾ എടുത്ത് വച്ചിരിക്കുന്ന പോളിസികൾ തങ്ങൾക്കും കുടുംബത്തിനും ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ് . അല്ലെങ്കിൽ രോഗിയായി തീർന്ന ശേഷമോ , മരണ ശേഷമോ പങ്കാളികൾ ഇൻഷ്വറൻസ് തുകയ്ക്കായി ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്ന് വൻ സാമ്പത്തിക ബാധ്യതയിലേയ്ക്ക് പോകുവാനും സാധ്യതയുണ്ട് .

അതുകൊണ്ട് ഇപ്പോഴത്തെ സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കുവാനായി പലതരം ഇൻഷ്വറൻസ് പോളിസികൾ എടുത്തിട്ടുള്ളവരും , പുതിയതായി എടുക്കാൻ ആഗ്രഹിക്കുന്നവരുമായ ആരെങ്കിലും ഓൺലൈനിലൂടെ നിങ്ങളുടെ പോളിസികളെ സൂക്ഷ്മപരിശോധന നടത്തുവാൻ ആഗ്രഹിക്കുന്നെങ്കിൽ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണ് .

നിങ്ങളുടെ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈനിൽ സൂക്ഷപരിശോധന നടത്തുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എങ്ങനെയാണ് ഓൺലൈനിലൂടെ ഇൻഷ്വറൻസ് പോളിസിയുടെ അപേക്ഷകൾ സമർപ്പിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള യൂ ട്യുബ് ‌വീഡിയോ കാണുക .

[ot-video][/ot-video]

 

കാസര്‍കോട് രണ്ടുപേര്‍ കൂടി രോഗമുക്തി നേടിയതോടെ ജില്ലയില്‍ ചികില്‍സയിലുളളത് ഇനി ഒരാള്‍ മാത്രം. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ 177 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം രണ്ടായി.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയടക്കം പ്രശംസയേറ്റുവാങ്ങിയ കാസര്‍കോട് ഇനി ചികില്‍സയിലുളളത് ഒരാള്‍ മാത്രം. വിദേശത്തുനിന്നെത്തി ഏപ്രില്‍ 14ന് കോവിഡ് പൊസിറ്റീവായ വ്യക്തിയാണ് ചികില്‍സയിലുളളത്. മാര്‍ച്ച് 17നുശേഷം സംസ്ഥാനത്തുണ്ടായ കോവിഡ് വ്യാപനത്തില്‍ 178പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 177പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

നിരീക്ഷണത്തിലുളളവരുടെയും എണ്ണത്തിലും ഗണ്യമായ കുറവ് വന്നു. നേരത്തെ പതിനായിരത്തിന് മുകളിലായിരുന്നു നിരീക്ഷണത്തിലുളളവരുടെ എണ്ണമെങ്കില്‍ ഇപ്പോഴത് ആയിരത്തില്‍ താഴയെത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതിന്റെ ഫലമാണ് കാസര്‍കോട് ജില്ലയില്‍ ഇപ്പോഴുളളത്. ഹോട്ട്സ്പോട്ടായ എട്ട് പ്രദേശങ്ങളിലും പൊലീസ് ട്രിപ്പിള്‍ ലോക്ക്ഡൗണടക്കം നടപ്പിലാക്കി. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനൊപ്പം കോവിഡ് ചികില്‍സയിലും ജില്ല മുന്നിട്ട് നിന്നു.

പരിമിതമായ സൗകര്യത്തില്‍ 89പേരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സിച്ചത്. നാല് ദിവസം കൊണ്ട് കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കി. ഏകദേശം മുന്നൂറ് പേരെ ചികില്‍സിക്കാനുളള സൗകര്യമാണ് ഇവിടെയുളളത്.

RECENT POSTS
Copyright © . All rights reserved