back to homepage

Spiritual

പെസഹാദിനത്തില്‍ വൈദികര്‍ക്കിനി പുരുഷന്‍മാരുടേതു മാത്രമല്ല സ്ത്രീകളുടേയും കാല്‍ കഴുകാമെന്ന് മാര്‍പ്പാപ്പ

വത്തിക്കാന്‍: പെസഹാ ദിനത്തില്‍ വൈദികര്‍ക്കു ഇനി മുതല്‍ സ്ത്രീകളുടെയും കാല്‍ കഴുകാമെന്ന് മാര്‍പ്പാപ്പ. സ്ത്രീകളുടെ മാത്രമല്ല അക്രൈസ്തവരുടെയും കാല്‍കഴുകാമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അറിയിച്ചു. നിലവില്‍ പെസഹാ ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ രീതികളില്‍ മാറ്റം വരുത്തി കല്‍പ്പന പുറത്തിറക്കി. നിലവില്‍ പുരുഷന്മാരുടെ കാലുകള്‍ മാത്രമാണു കഴുകാറുള്ളത്.

Read More

ബൈബിള്‍ കലോത്സവം അവിസ്മരണീയമായി

നോര്‍ത്തേണ്‍ അയര്‍ലന്റ് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ജനുവരി 9, 16 ദിവസങ്ങളില്‍ നടത്തപ്പെട്ട ബൈബിള്‍ കലോത്സവം സമാപിച്ചു. ആദ്യദിനമായ ജനുവരി ഒമ്പതാം തീയതി ബാങ്കര്‍ സെന്റ് കോംഗോള്‍സ് പാരിഷ് ഹാളില്‍ കളറിംഗ്, പെയിന്റിംഗ്, നറേഷന്‍ ഓഫ് സെയിന്റ്‌സ്, ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്. ബൈബിള്‍ കലോത്സവത്തിന്റെ സമാപന ദിനമായ ജനുവരി പതിനാറാം തീയതി ബെല്‍ഫാസ്റ്റ്, സെന്റ് ലൂയിസ് കോളേജില്‍ വച്ച് പ്രസംഗം, ഗാനം, ഗ്രൂപ്പ് സോംഗ്, ബൈബിള്‍ ക്വിസ് എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്.

Read More

‘ദൈവകരുണയില്‍ ആശ്രയിക്കുമ്പോള്‍ സഹനങ്ങള്‍ കൃപയായിമാറും’: ഫാ. സോജി ഓലിക്കല്‍;ബ്രിസ്‌റ്റോളില്‍ കാരുണ്യ വര്‍ഷാചരണത്തിന് മഹനീയ തുടക്കം….

സാര്‍വത്രിക കത്തോലിക സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളൊടൊത്ത് ചേര്‍ന്ന് ക്ലിഫ്റ്റന്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ (CDSMCC) യുടെ നേതൃത്വത്തില്‍ കാരുണ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന ഏകദിന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സെഹിയോന്‍ യുകെയുടെ ഡയറക്ടറും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. സോജി ഓലിക്കല്‍. ഇന്നലെ ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ്. ജോസെഫ്‌സ് ദേവാലയത്തില്‍ നടന്ന ഏകദിന കണ്‍വന്‍ഷനില്‍ ക്ലിഫ്റ്റന്‍ രൂപതയുടെ കീഴിലുള്ള എട്ട് മാസ് സെന്ററുകളില്‍ നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ 8.30നു ആരംഭിച്ച കണ്‍വന്‍ഷന് പ്രമുഖ വചന പ്രഘോഷകരായ ഫാദര്‍ സോജി ഓലിക്കല്‍, ഫാദര്‍ സിറില്‍ ഇടമന എന്നിവര്‍ നേതൃത്വം നല്‍കി.

Read More

മാഞ്ചസ്റ്ററില്‍ ഫാ. ജോസഫ് മുളങ്ങാട്ടില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം ഫെബ്രുവരി 12 മുതല്‍

മാഞ്ചസ്റ്റര്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ജോസഫ് മുളങ്ങാട്ടില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഫെബ്രുവരി 12, 13, 14 തിയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ഷോ സെ. ആന്റണീസ് ദേവാലയത്തില്‍ 12ന് വൈകുന്നേരം 5 മണി മുതല്‍ രാത്രി 9 വരെയും 13 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം നാല് വരെയും 14ന് ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം 6 മണി വരെയുമാണ് ധ്യാനം നടക്കുക.

Read More

ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിന്റെ മകരസംക്രാന്തിയും അയ്യപ്പ പൂജയും ഇന്ന്

ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിന്റെ (GMMHC) മകരസംക്രാന്തിയും അയ്യപ്പ പൂജയും ഇന്ന് (ജനുവരി 16 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 3 മുതല്‍ 8 മണി വരെ ശ്രീ രാധാകൃഷ്ണാ ടെമ്പിളില്‍ വച്ച് നടത്തുന്നു. പൂജാരി പ്രസാദ് ഭട്ടിന്റെ നേതൃത്വത്തിലാണ് പൂജാകര്‍മങ്ങള്‍ നടത്തുന്നത്.

Read More

കരുണയുടെ കവാടം തുറക്കാന്‍ ഫാദര്‍ സോജി ഓലിക്കലും ഫാദര്‍ സിറില്‍ ഇടമനയും ബ്രിസ്‌റ്റോളില്‍

ബ്രിസ്‌റ്റോള്‍: സാര്‍വത്രിക കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ആഹ്വാനം ചെയ്ത ”കരുണയുടെ വര്‍ഷം” ആചരണങ്ങള്‍ക്കു ബ്രിസ്‌റ്റോളില്‍ ഔദ്യോഗികമായി തുടക്കമിടുന്നു. ഇതിന്റെ ഭാഗമായുള്ള ഏകദിന കണ്‍വെന്‍ഷന്‍ വരുന്ന ജനുവരി 16 ശനിയാഴ്ച ഫിഷ്‌പോണ്ട്‌സ് സെന്റ്. ജോസഫ്‌സ് പള്ളിയില്‍ നടക്കും. പ്രസിദ്ധ വചന പ്രഘോഷകരും രോഗശാന്തി ശുശ്രൂഷകരുമായ ഫാദര്‍ സോജി ഓലിക്കലും ഫാദര്‍ സിറില്‍ ഇടമനയും ആണ് കണ്‍ വന്‍ഷന്‍ നയിക്കുന്നത്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. യൂത്ത്, റ്റീന്‍ എയ്ജ്, കൊച്ചു കുട്ടികള്‍ എന്നിവര്‍ക്കു പ്രത്യേകം സെഷനുകള്‍ ഉണ്ടായിരിക്കുന്നതാനെന്നും ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, ഫിലിപ്പ് കണ്ടോത്ത് (07703063836), റോയി സെബാസ്‌റ്യന്‍ (07862701046), എസ്.ടി.എസ്.എം.സി.സി. ട്രസ്റ്റി ജോണ്‍സന്‍ എന്നിവര്‍ അറിയിച്ചു.

Read More

വാര്‍ഷിക കുടുംബ നവീകരണ ധ്യാനം സന്‍ഡര്‍ലാന്‍ഡില്‍

സന്‍ഡര്‍ലാന്‍ഡ്: ഈസ്റ്ററിന് ഒരുക്കമായി ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ ആഭി മുഖ്യത്തില്‍ വാര്‍ഷിക കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ സന്‍ഡര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് ബഹു. ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍: റെജി കൊട്ടാരം, ബ്രദര്‍: പീറ്റര്‍ ചേരനല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. നോമ്പു കാലത്ത് ഹൃദയങ്ങളെ ഒരുക്കാനും വിശുദ്ധീകരണം പ്രാപിക്കാനുമുള്ള അവസരത്തെ പ്രയോജനപെടുത്തണമെന്ന് യേശുനാമത്തില്‍ ചാപ്ലിന്‍ ബഹു. ഫാ . സജി തോട്ടത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

Read More

മലയാള ഭാഷാ പഠനത്തിന് പുതിയ സ്ഥാപനം; വിരാല്‍ ചേഞ്ച് പ്രവര്‍ത്തനം ആരംഭിച്ചു

വിരാല്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മലയാളം ക്ലാസുകള്‍ക്ക് പുതിയ ഭാവവും നിറവും പകര്‍ന്ന് കൊണ്ട് മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന ജാതി ഭേദമന്യേ എല്ലാ കുട്ടികള്‍ക്കും വേണ്ടി വിരാല്‍ ചെയ്ഞ്ച് എന്ന സ്ഥാപനത്തില്‍ സീറോമലബാര്‍ ചാപ്ലയിന്‍ റവ.ഫാ.ലോനപ്പന്‍ അരങ്ങാശേരി ജനുവരി പതിമൂന്ന് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.

Read More

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ

മാഞ്ചസ്റ്റര്‍: നൈറ്റ് വിജില്‍ നാളെ സെന്റ്.ജോസഫ് പളളിയില്‍ നാളെ നടക്കും. ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. രാത്രി ഒമ്പതരമുതല്‍ വെളുപ്പിന് മുന്നരവരെ നീളുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ എല്ലാ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നു. പരിപാടി നടക്കുന്ന പളളിയുടെ വിലാസം

Read More

ഇന്ന് സ്വാമി വിവേകാനന്ദന്റെ ജന്മദിനം; വിപുലമായ പരിപാടികളോടെ ലണ്ടന്‍ ഹിന്ദു ഐക്യവേദി

ഇന്ന് ജനുവരി 12ന് യുഗപ്രഭാവന്‍ സ്വാമി വിവേകാനന്ദന്റെ ജന്മദിനം. ഭാരതം ഇന്നേ ദിവസം യുവജനദിനമായി ആചരിക്കുന്നു. ഭാരതത്തിന്റെ വേദാന്ത സൂക്തങ്ങളെ ലോകം മുഴുവനും വാരിവിതറിയ ആധ്യാത്മിക ചൈതന്യമായിരുന്നു സ്വാമി വിവേകാനന്ദന്‍. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ജനുവരി മാസത്തെ സത്സംഗം സ്വാമി വിവേകാനന്ദ ജയന്തിയായി കൊണ്ടാടുന്നു. ഈ മാസം 30 നു ശനിയാഴ്ച സ്ഥിരം വേദിയായ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷങ്ങള്‍ നടത്തപ്പെടും.

Read More