ഡെര്‍ബി മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ചാരിറ്റി സംഗീത സന്ധ്യ 0

ഡെര്‍ബി മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ച് കേരളത്തിന്റെ ദുഖത്തിനൊപ്പം.! കേരളം കരളുരുകി കരയുമ്പോള്‍ ഓണമുണ്ണാനാകില്ല. കേരളത്തിനൊപ്പം DMAനിന്ന് കൊണ്ട് Chief Minister Distress Relief Fund CMDRF സമാഹരണം ആരംഭിച്ചു. ഇതിനോടകംതന്നെ £5500 മുകളില്‍ പണം ശേഖരിച്ചു കഴിഞ്ഞു.

Read More

11 തവണ ഒരേ ട്രാഫിക് സിഗ്നലില്‍ നിന്ന് 65 പൗണ്ട് വീതം പിഴ ശിക്ഷ; ജോലി ചെയ്യുന്ന കൗണ്‍സിലിന്റെ അശാസ്ത്രീയ നടപടിക്കെതിരെ വിമര്‍ശനവുമായി യുവാവ് രംഗത്ത്; ട്രാഫിക് സിഗ്നലില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ വ്യക്തമല്ലെന്ന് ആരോപണം 0

ട്രാഫിക് സിഗ്നലില്‍ നിന്ന് നിയമലംഘനം അറിയാതെ സംഭവിക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ നിരന്തരമായി ഏതാണ്ട് 11 തവണ ഒരേ സിഗ്നലില്‍ നിന്ന് നിയമം തെറ്റിക്കേണ്ടി വരുന്നു എന്ന് പറയുന്നതില്‍ ഒരു അസ്വഭാവികതയില്ലേ. 37 കാരനായ ഫൗസല്‍ അഹമ്മദിന് സംഭവിച്ചത് ഇതാണ്. ഒരേ സിഗ്നലില്‍ നിന്ന് സംഭവിച്ച പിഴവ് കാരണം 11 തവണ 65 പൗണ്ട് വീതം പിഴയൊടുക്കേണ്ടി വന്നു. അഹമ്മദ് താല്‍ക്കാലികമായി ജോലി ചെയ്യുന്ന അതേ കൗണ്‍സിലാണ് ഇത്രയധികം തുക ഫൈനായി ഈടാക്കിയിരിക്കുന്നത്. സാധാരണയായി ഒരാള്‍ക്കും 11 തവണ ഒരേ സിഗ്നലില്‍ നിന്ന് സ്ഥിരമായി തെറ്റുകള്‍ സംഭവിക്കില്ലെന്നും ഇവിടെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ അശാസ്ത്രീയമാണെന്നും അഹമ്മദ് പറയുന്നു.

Read More

യു.കെയില്‍ പ്ലാസ്റ്റിക് ബാഗുകളുടെ വില വര്‍ദ്ധിപ്പിക്കുന്നു; പ്ലാസ്റ്റിക് മലീനികരണത്തിനെതിരെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമാണ് വില വര്‍ദ്ധനവ്; ഉപഭോഗം നിയന്ത്രിക്കണമെന്ന് വിദഗ്ദ്ധ നിര്‍ദേശം 0

ലണ്ടന്‍: യു.കെ പ്രധാനമന്ത്രി നടപ്പിലാക്കി വരുന്ന പ്ലാസ്റ്റിക് വിരുദ്ധ പദ്ധതികളുടെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം. നിലവില്‍ 10 പെന്‍സായി വര്‍ദ്ധിപ്പിക്കുക. നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും വാങ്ങുന്ന സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ദ്ധിപ്പിക്കാനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ‘ടാക്കിള്‍ പ്ലാസ്റ്റിക് പോല്യൂഷന്‍’ എന്നറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമാണ് പതിയ നടപടി.

Read More

പ്രളയക്കെടുതിയില്‍ വലയുന്ന സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം, ഓണാഘോഷം ഉപേക്ഷിച്ച് വോക്കിംഗ് മലയാളി അസോസിയേഷന്‍ 0

കേരളീയ സമൂഹം പ്രളയക്കെടുതിയുടെ യാതനകള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓണാഘോഷങ്ങള്‍ വേണ്ടയെന്ന തീരുമാനവുമായി വോക്കിംഗ് മലയാളി അസോസിയേഷനും. യുകെയിലെ നിരവധി മലയാളി അസോസിയേഷനുകള്‍ക്കൊപ്പമാണ് വോക്കിംഗ് മലയാളി അസോസിയേഷനും ഇങ്ങനെ ഒരു തീരുമാനമെടുത്തത്. അസോസിയേഷന്‍റെ പത്താം വാര്‍ഷികം കൂടി

Read More

നാളെ ലണ്ടനില്‍ രാഹുലിന്‍റെ സംവാദം; ചോദ്യങ്ങൾ കൊണ്ട് അസ്ത്രങ്ങൾ തൊടുക്കാൻ അവർ…! 0

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(യു.കെ) സംഘടിപ്പിക്കുന്ന സമ്മേളനത്തിലും ആശയസംവാദത്തിനായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി ലണ്ടനില്‍. പരിപാടികൾക്കിടെ രാഹുലിനെ ചോദ്യംചെയ്ത് ബുദ്ധിമുട്ടിക്കാൻ ബി.ജെ.പി. അനുകൂലികളും പരിപാടികൾ അലങ്കോലപ്പെടുത്താൻ ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളും ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ സ്കൂൾ ഓഫ്

Read More

മാഞ്ചസ്റ്ററിൽ നിന്നും ഓസ്ട്രിയയിൽ അവധി ആഘോഷിക്കാൻ പോയ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു. അപകടം ബോട്ടിങ്ങിനിടെയെന്ന് സൂചന. 0

മാഞ്ചസ്റ്ററിനു സമീപമുള്ള  ബോൾട്ടണിൽ  നിന്നും അവധി ആഘോഷിക്കാനായി പോയ മലയാളികളായ യുവാക്കൾ  ഓസ്ട്രിയയിലെ വിയന്നയിൽ  മുങ്ങി മരിച്ചതായി വിവരം. ബോൾട്ടണിൽ  താമസിക്കുന്ന ചെങ്ങന്നൂർ  സ്വദേശിയായ അനിയൻ  കുഞ്ഞ്  സൂസൻ ദമ്പതികളുടെ മകൻ ജോയൽ (19),  റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ പുത്രൻ ജെയിസ്  (15) എന്നിവർ അപകടത്തിൽ മരിച്ചതായാണ് വിവരം . ഇതിൽ സൂസൻ, സുബി എന്നിവർ സഹോദരിമാരാണ്,  ഇവർ തിരുവല്ല സ്വദേശികൾ ആണ് .

Read More

റെക്സ് ബാന്‍ഡ് ഷോയില്‍ നിന്ന് ലഭിക്കുന്ന തുക കേരളത്തിലെ പ്രളയബാധിതര്‍ക്ക് നല്‍കാനൊരുങ്ങി സംഘാടകര്‍ 0

ഡബ്ലിൻ∙ റെക്സ് ബാൻഡ് ഷോയിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കും. വേൾഡ് മീറ്റിങ് ഓഫ് ഫാമിലീസിനോടനുബന്ധിച്ചു നടക്കുന്ന പ്രധാന പരിപാടികളുടെ ഭാഗമാകാൻ റെക്സ് ബാൻഡ് ടീം എത്തി ചേര്‍ന്നു. ഡബ്ലിൻ സിറോ മലബാർ സഭ വേൾഡ് മീറ്റിങ് ഓഫ് ഫാമിലീസിൽ ശ്രദ്ധേയമാകുന്നത് റെക്സ് ബാൻഡിനൊപ്പമാണ്. 

Read More

ജി.സി.എസ്.ഇ ഫലം എന്ന് പുറത്തുവരും? നിങ്ങള്‍ക്ക് ലഭിച്ച ഗ്രേഡുകള്‍ എങ്ങനെ കണ്ടെത്താം? ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് അറിയേണ്ടത് എന്തൊക്കെയെന്ന് പരിശോധിക്കാം! 0

ലണ്ടന്‍: യു.കെയിലെ നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്ന് ജി.സി.എസ്.ഇ ഫലവും കാത്ത് കോളേജുകളിലോ സ്‌കൂളുകളിലോ എത്തുക!. ഇന്ന് ആഗസ്റ്റ് 23 രാവിലെ ആറ് മണി മുതല്‍ തന്നെ ഫലപ്രഖ്യാപനങ്ങളുണ്ടാകും. കോളേജുകളില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ രാവിലെ ആറിന് വിദ്യാര്‍ത്ഥികളുടെ ഗ്രേഡ്, മാര്‍ക്ക് വിവരങ്ങള്‍ കരസ്ഥമാക്കാവുന്നതാണ്. ചില സ്‌കൂള്‍/കോളേജുകളില്‍ സമയക്രമത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. അധികൃതരുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ചിലര്‍ക്ക് ഓണ്‍ലൈന്‍ വഴിയും ഫലം പരിശോധിക്കാനവുന്നതാണ്.

Read More

ഇംഗ്ളണ്ടിനെതിരെ ഇന്ത്യയുടെ ടെസ്റ്റ് വിജയം, കേരളത്തിന് സമർപ്പിക്കുന്നെന്ന് കോഹ്‌ലി; ഗാലറിയിൽ നിറഞ്ഞ കൈയടി….. 0

ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമർപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. കേരളത്തിൽ വീടുകളിലേക്കു മടങ്ങുന്ന പ്രളയബാധിതർക്കാണ് ഈ ജയം സമർപ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിത്–

Read More

‘സിസേറിയന്‍’ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ എന്‍.എച്ച്.എസ് ട്രസ്റ്റുകള്‍ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്; സ്ത്രീകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചാരിറ്റി മുന്നറിയിപ്പ് 0

‘സിസേറിയന്‍’ തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കുന്ന അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചാരിറ്റി മുന്നറിയിപ്പ്. സിസേറിയന്‍ തെരഞ്ഞെടുത്തതായി അധികൃതരെ അറിയിച്ചാലും ആറില്‍ ഒന്ന് ട്രസ്റ്റുകള്‍ ഇക്കാര്യം നിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മുന്നറിയിപ്പുമായി ചാരിറ്റി രംഗത്ത് വന്നിരിക്കുന്നത്. സിസേറിയന്‍ സെക്ഷന്‍ തെരെഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ അവകാശം ഗര്‍ഭിണിക്ക് ഉണ്ടെന്നത് നിലനില്‍ക്കെ ട്രസ്റ്റുകളുടെ നിലപാട് അവകാശലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

Read More