Videsham

ജീമോന്‍ റാന്നി, ഹൂസ്റ്റണ്‍.

ഹൂസ്റ്റണ്‍: അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും അവഗണനകളും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കണ്ടെത്തുന്നതിനും, രാഷ്ട്രീയ-മത-വര്‍ഗീയ-ജാതി ചിന്താഗതികള്‍ക്കതീതമായി 2008 ആഗസ്റ്റ് മാസം രൂപീകൃതമായ പ്രവാസി മലയാളി ഫെഡറേഷന്‍(പി.എം.എഫ്) ജനുവരി  6  നു സംഘടിപ്പിക്കുന്ന ആറാമത് ആഗോള കുടുംബസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിന് നെടുമ്പാശേരി  സാജ് എർത്തു റിസോർട്  അണിഞ്ഞൊരുങ്ങുകയാണ്.

ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറുവാന്‍ പ്രവാസി മലയാളി ഫെഡറേഷനു കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സംഖ്യാതീതമായ അംഗത്വ അപേക്ഷകള്‍. ജന്മം കൊണ്ട് കേരളീയനാണെങ്കില്‍ ഉപജീവനാര്‍ത്ഥമോ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ വിദേശരാജ്യങ്ങളില്‍ കുടിയേറിയവര്‍ പ്രവാസി മലയാളികള്‍ ആണെന്നുള്ള നിര്‍വചനമാണ് ഇത്രയധികം അംഗങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള അടിസ്ഥാന കാരണം.

അന്യരാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നവരുടെ പ്രശ്നങ്ങള്‍ മാത്രമല്ല, ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ചിലവയിക്കുകയും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്തതിനു ശേഷം കേരളത്തിലേക്ക് തിരിച്ചുവന്ന മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് പ്രവാസി മലയാളി ഫെഡറേഷന്‍ നിരവധി കര്‍മ്മ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ വോളണ്ടീയര്‍മാര്‍ ഇവരെ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കിവരുന്നു.

അമേരിക്കയില്‍ തായ്‌വേരുറപ്പിച്ച് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് പ്രവാസി മലയാളി ഫെഡറേഷന്‍. അമേരിക്കയില്‍ താമസിച്ചു നിശബ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള മാത്യു മൂലേച്ചേരില്‍ ഓസ്ട്രിയയില്‍ നിന്നുള്ള ജോസ് മാത്യു പനച്ചിക്കല്‍എന്നിവരാണ് ഈ ആശയത്തിന്റെ സൂത്രധാരർ .കൂടാതെ കഴിവും, പ്രാപ്തിയും, സത്യസന്ധതയും, നിസ്വാര്‍ത്ഥ സേവനവും കൈമുതലായുള്ള ഒരുകൂട്ടം സന്നദ്ധസേവകര്‍ ലോകത്തിന്റെ വിവിധരാജ്യങ്ങളിലിരുന്ന് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അമേരിക്കയില്‍ നിന്നുള്ള ഡോ. ജോസ് കാനാട്ട്  സംഘടനയുടെ അഡ്വൈസറി ബോർഡ് ചെയര്‍മാനായും  , പി പി ചെറിയാൻ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗമായും, സൗദി അറേബിയയിൽ നിന്നുള്ള റാഫി പാങ്ങോട് പ്രസിഡന്റും,. ബഹറിനിൽ  നിന്നുള്ള ജോൺ ഫിലിപ്പ്  സെക്രട്ടറിയായും ,നൗഫൽ മടത്തറ ട്രെഷററായും  പ്രവര്‍ത്തിക്കുന്നു.

1992 മുതല്‍ ഓസ്ട്രിയയില്‍ കുടിയേറി സ്ഥിരോത്സാഹവും, കഠിന പ്രയത്നവും കൊണ്ട് നിരവധി വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കമിടുകയും, സാമൂഹിക സേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കൂത്താട്ടുകുളം പൂവംകുളത്ത് പനച്ചിക്കല്‍ ജോസ് മാത്യുവാണ് സംഘടനയുടെ ആഗോള കോര്‍ഡിനേറ്റര്‍. വിവിധ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും, സംഘടനയെ ഇന്നത്തെ നിലയില്‍ ലോക മലയാളി സംഘടനകളുടെ മുന്‍നിരയില്‍ എത്തിക്കുന്നതിനും സ്വാര്‍ത്ഥേച്ഛയില്ലാതെ കര്‍മ്മനിരതനായിട്ടുള്ള ജോസ് മാത്യു പനച്ചിക്കല്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.  നെടുമ്പാശേരി  സാജ് റിസോർട് നടക്കുന്ന ആഗോള കുടുംബസംഗമം വിജയിപ്പിക്കുന്നതിന് കണ്‍വെന്‍ഷന്‍ സ്വാഗതം സംഘാംഗങ്ങള്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഭഗീരതപ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഉദ്‌ഘാടന സമ്മേളനത്തിനും, മാധ്യമ സമ്മേളനത്തിനും, ചര്‍ച്ചാ ക്ലാസ്സുകള്‍ക്കും, സംവാദങ്ങള്‍ക്കും, കലാപരിപാടികള്‍ക്കും നെടുമ്പാശേരി  സാജ് എർത്തു റിസോർട്ട് വേദിയാകുന്നു.

മാതൃരാജ്യത്തോടും, പിറന്നുവീണ മണ്ണിനോടും, കുടിയേറിയ രാജ്യത്തോടും കൂറുപുലര്‍ത്തുന്നതും തങ്ങളില്‍ അര്‍പ്പിതമായിട്ടുള്ള കര്‍ത്തവ്യങ്ങള്‍ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അംഗങ്ങളെ സജ്ജാരാക്കുക എന്ന അലിഖിത നിയമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു എന്നുള്ളതാണ് മറ്റുള്ള സംഘടനകളില്‍ നിന്നും പ്രവാസി മലയാളി ഫെഡറേഷനെ വ്യത്യസ്തമാക്കുന്നത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് പ്രതിജ്ഞാബദ്ധമായിട്ടുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നമുക്കും അണി ചേരാം!

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് മാത്യു പനച്ചിക്കല്‍(ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍): (91)965-601-2399; (91)974-740-9309(ഇന്ത്യ)

ജിഷിന് പാലത്തിങ്കൽ (കണ്‍വീനര്‍):(91) 9995321010  (ഇന്‍ഡ്യ)

ബേബി  മാത്യു എലക്കാട്ടു:  (91)965-679-2467 (ഇന്‍ഡ്യ)

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ പോര്‍മുന ഘടിപ്പിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 5 ഒഡിഷയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാന്‍ കഴിയുന്നവയാണ്. ഒഡിഷയിലെ ഭദ്രക് ജില്ലയിലെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നും ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് മിസൈല്‍ വിജയകരമായി വക്ഷേപിച്ചത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ സ്ട്രാറ്റജിക് കമാന്‍ഡ് ഫോഴ്‌സാണ് അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള മിസൈല്‍ വികസിപ്പിച്ചത്.

അഗ്‌നി 5 മിസൈലിന്റെ വിജയകരമായ ഏഴാമത്തെ പരീക്ഷണമാണിത്. ചൈനയിലെ പ്രമുഖ നഗരങ്ങളായ ബെയ്ജിംഗ്, ഷാങ്ഹായ്, ഗുവാന്‍ഷു എന്നിവ അഗ്‌നി 5 ന്റെ ദൂരപരിധിയില്‍വരുമെന്ന് പ്രതരോധമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ ഭാഗികമായും ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, എന്നീ രാജ്യങ്ങളും അഗ്‌നി 5ന്റെ പ്രഹര പരിധിയില്‍ വരും. നിലവില്‍ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്കുമാത്രമേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുള്ളൂ. ഇനി ഈ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും.അഗ്‌നി 5 നെ റെയില്‍ വാഹനത്തിലും പടുകൂറ്റന്‍ ട്രക്കിന്റെ ട്രെയിലറില്‍ ഘടിപ്പിച്ചും സ്ഥാനം മാറ്റാം. കനിസ്റ്ററിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുപോകുമ്പോള്‍ ശത്രു ഉപഗ്രഹങ്ങള്‍ക്ക് ഇതിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയില്ല. ഇന്ത്യയിലെ എവിടെ നിന്ന് വിക്ഷേപിച്ചാലും ചൈനയുടെ ഏത് കോണിലും പറന്നെത്തും. ‘ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്’ വിഭാഗത്തില്‍പെട്ട അഗ്‌നി 5 ഒരിക്കല്‍ തൊടുത്തു കഴിഞ്ഞാല്‍ മിസൈല്‍വേധ മിസൈലുകള്‍ ഉപയോഗിച്ച് മാത്രമേ തടുക്കാനാകൂ.

ടെക്‌സാസ്: ഡോക്ടര്‍മാരെ അമ്പരിപ്പിച്ച് ഹൃദയ സ്പന്ദനമോ ശ്വാസോച്ഛാസമോ ഇല്ലാതെ ജനിച്ചു വീണ കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക്. അമേരിക്കയിലെ ടെക്‌സാസില്‍ വചന പ്രഘോഷകനായ ജേക്കബ് ഷെറീഫ്, ഹന്നാ ദമ്പതികളുടെ അഞ്ചാമത്തെ മകന്റെ ജനനമാണ് ഡോക്ടര്‍മാരെപ്പോലും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഒരു അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞു ജനിച്ചു വീണത്. കുട്ടി മുന്നോട്ട് ജീവിക്കില്ല എന്ന് ഡോക്ടര്‍മാര്‍ പോലും വിധിയെഴുതിയിട്ടും, ജേക്കബ് ഷെറീഫ് ഹന്ന ദമ്പതികള്‍ ഭയപ്പെടുകയോ, തങ്ങളുടെ വിശ്വാസവും, പ്രതീക്ഷയും കൈവിടുകയോ ചെയ്തില്ല. അവര്‍ യേശുവില്‍ പ്രത്യാശ അര്‍പ്പിക്കുകയായിരിന്നു.

‘ഹൃദയമിടിപ്പോ, ശ്വാസോച്ഛാസമോ ഇല്ലാതെയാണ് അവന്‍ ജനിച്ചത്. ഓക്‌സിജന്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ സിസേറിയന്‍ നടത്തുമ്പോള്‍ തന്നെ അവന് ജീവനില്ലാത്തതു പോലെയായിരുന്നു. ഒരര്‍ത്ഥത്തില്‍ അവന്‍ മരിച്ചിരുന്നു എന്ന് വേണമെങ്കില്‍ പറയാം. ‘കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിന്റെ കോട്ടയാകുന്നു. ഞാന്‍ ആരെ പേടിക്കണം’ (സങ്കീര്‍ത്തനം 27:1) എന്ന ബൈബിള്‍ വാക്യമാണ് തങ്ങള്‍ക്ക് ശക്തി നല്‍കിയത്. താനും തന്റെ ഭാര്യയും അവനുവേണ്ടി ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിച്ചു’. ജേക്കബിന്റെ വാക്കുകളാണിത്. യേശുവിലുള്ള അവരുടെ പ്രത്യാശ അത്ഭുതത്തിന് സാക്ഷ്യം വഹിക്കുവാന്‍ അവരെ സഹായിക്കുകയായിരിന്നു.

തനിക്ക് തന്റെ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഇപ്പോള്‍ തന്റെ മകന്‍ സന്തോഷവാനും ആരോഗ്യവാനുമാണെന്നും, അവന്റെ പ്രകാശം മറ്റുള്ളവര്‍ക്ക് കാണുവാനായി തിളങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദൈവത്തിന്റെ പ്രകാശം’ എന്നു അര്‍ത്ഥമുള്ള ഉറിയാസ് എന്ന പേരാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്. മകന് ലഭിച്ച അത്ഭുതരോഗശാന്തിക്കായി ലോകമെങ്ങുമായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറയുകയാണ് ജേക്കബ് ഷെറീഫ്, ഹന്നാ ദമ്പതികള്‍.

ഒട്ടാവ: ഹുവായ് മൊബൈല്‍ കമ്പനി ചീഫ് ഫിനാന്‍സ് ഓഫീസര്‍ മെങ് വാന്‍ഴു കാനഡയില്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി പ്രതിയെ അമേരിക്കയ്ക്ക് കൈമാറും. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണം നല്‍കാന്‍ അമേരിക്കയും കാനഡയും തയ്യാറായിട്ടില്ല.

ഡിസംബര്‍ ഒന്നിന് വാന്‍ക്വവെറില്‍ വെച്ചാണ് മെങ് അറസ്റ്റിലായതെന്ന് കാനഡ നീതിന്യായ മന്ത്രാലയത്തെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.” വിശദമായ ചോദ്യം ചെയ്യലിനായി അമേരിക്കക്ക് കൈമാറും. മെങിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്നും” നിതീന്യായ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ മന്ത്രാലയം തയ്യാറായില്ല.

അമേരിക്കന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇറാന് വാര്‍ത്ത വിനിമയ ഉപകരണങ്ങള്‍ ഹുവായ് കൈമാറിയത് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്‌റ്റെന്നും സൂചനയുണ്ട്. അതേസമയം മെങിന്റെ അറസ്റ്റില്‍ വിശദീകരണം ആവശ്യപ്പെട്ട് ചൈന രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇരുരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അറസ്റ്റിനുള്ള വിശദീകരണം നല്‍കണം. മാത്രമല്ല മെങിന് എല്ലാ നിയമ സഹായവും ലഭിക്കണം. ചൈനീസ് വിദേശകാര്യ പ്രതിനിധി ഗെങ് ഷ്വാങ് പറഞ്ഞു.അറസ്റ്റുമായി ബന്ധപ്പെട്ട് കാനഡ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ഹുവായ് മൊബൈല്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ലോ​സ് ആ​ഞ്ച​ല​സ്: ക​ലി​ഫോ​ർ​ണി​യ​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ട​രു​ന്ന കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 31 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 29 പേ​ർ വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് മ​രി​ച്ച​ത്. 228 പേ​രെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം കാ​ണാ​താ​യ 137 പേ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചു. ഇ​വ​ർ സു​ഹൃ​ത്തു​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യ​താ​യാ​ണ് വി​വ​രം. കാ​ട്ടു​തീ​യെ തു​ട​ർ​ന്നു 300,000 ആ​ളു​ക​ളെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​തീ പ​ട​രു​ന്ന​ത്- സം​സ്ഥാ​ന​ത്തി​ന്‍റെ വ​ട​ക്ക് കാ​ന്പ് ഫ​യ​ർ, തെ​ക്ക് വൂ​ൾ​സ്‌​ലി ഫ​യ​റും ഹി​ൽ ഫ​യ​റും.
കാ​ന്പ് ഫ​യ​റാ​ണ് കൂ​ടു​ത​ൽ നാ​ശം വി​ത​യ്ക്കു​ന്ന​ത്. പാ​ര​ഡൈ​സ് ന​ഗ​ര​ത്തെ വി​ഴു​ങ്ങി​യ ഈ ​കാ​ട്ടു​തീ നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് ക​വ​ർ​ന്ന​ത്. 7,000 കെ​ട്ടി​ട​ങ്ങ​ളെ തീ ​വി​ഴു​ങ്ങി. പാ​ര​ഡൈ​സ് ന​ഗ​ര​ത്തി​ലെ 90 ശ​ത​മാ​നം ഭ​വ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
തെ​ക്ക​ൻ മേ​ഖ​ല​യി​ൽ പ​ട​രു​ന്ന വൂ​ൾ​സ്‌​ലി ഫ​യ​റും ഹി​ൽ ഫ​യ​റും മാ​ലി​ബൂ ന​ഗ​ര​ത്തി​ൽ വ​ലി​യ നാ​ശ​മു​ണ്ടാ​ക്കി​യ​ത്. ഹെ​ലി​കോ​പ്റ്റ​റു​ക​ൾ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ശരീരത്തിൽ കൃത്രിമമായി മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നവർ പലപ്പോഴും ദാരുണമരണത്തിന് കീഴടങ്ങിയ വാർത്തകൾ ഇതിനു മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ലൈംഗികാവയവത്തില്‍ അമിത തോതിൽ സിലിക്കോണ്‍ കുത്തിവച്ച ഇരുപത്തിയെട്ടുകാരൻ മരിച്ചു. ജാക്ക് ചാംപൻ എന്ന ഓസ്ട്രേലിയൻ പൗരനാണ് ഇത്തരത്തിൽ ശരീരം പരീക്ഷണവസ്തുവാക്കിയത്.

വാഷിങ്ടണിലെ സീറ്റിലില്‍ സ്ഥിര താമസക്കരാനായ ജാക്ക് അമിതമായി അളവിൽ സിലിക്കണ്‍ ലൈംഗികാവയവത്തിൽ കുത്തിവയ്ക്കുകയായിരുന്നു. ഇതേതുടർന്നുണ്ടായ സിലിക്കോണ്‍ ഇന്‍ജെക്ഷന്‍ സിന്‍ഡ്രോമാണ് ജാക്ക് ചാംപന്‍ എന്ന യുവാവിന്റെ മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ഇയാളുടെ ശ്വാസകോശം തകരാറില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സ്വവര്‍ഗാനുരാഗിയായിരുന്ന ജാക്ക് ഇത്തരക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വിവിധ പരിപാടികള്‍ക്കായി കൃത്രിമരീതികളിലൂടെ ഇയാൾ ശരീരത്തില്‍ ഇതിനുമുൻപും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പങ്കാളിയുടെ താല്‍പര്യപ്രകാരമായിരുന്നു ജാക്ക് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് ജാക്കിന്റെ അമ്മയുടെ ആരോപണം. എന്നാല്‍ ജാക്കിന് മേല്‍ ഇത്തരം കൃത്രിമ രീതികള്‍ സ്വീകരിക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിരുന്നില്ലെന്നാണ് പങ്കാളിയുടെ പക്ഷം.

മനുഷ്യാവകാശം എന്നൊന്നുണ്ട്. യുദ്ധമില്ലാത്ത മേഖലകളില്‍ സ്വാഭാവികമായും ഇത് പാലിക്കപ്പെടാറുമുണ്ട്. എന്നാല്‍ ചൈനയിലെ ഒരു ഓഫീസില്‍ നിന്നും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നവരെ പോലും നാണിപ്പിക്കുന്നതാണ്. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാത്തതിനും സെയില്‍സ് ടാര്‍ജറ്റ് നേടാത്തതിനുമാണ് ചൈനയിലെ ഒരു ഹോം റിനോവേഷന്‍ കമ്പനി അതിക്രൂരമായ രീതിയില്‍ ജീവനക്കാരെ ശിക്ഷിക്കുന്നത്.

നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുന്നത് മുതല്‍ പ്രാണികളെ തീറ്റിക്കുന്നത് വരെ നീളുന്നു ശിക്ഷാവിധികള്‍. ഇതിന് പുറമെ തല മൊട്ടയടിപ്പിക്കുക, കക്കൂസിലെ പാത്രത്തില്‍ നിന്നും വെള്ളം കുടിപ്പിക്കുക, ബെല്‍റ്റിന് അടിക്കുക, ശമ്പളം ഒരു മാസത്തേക്ക് തടഞ്ഞ് വെയ്ക്കുക തുടങ്ങി പ്രാകൃതമായ ആചാരങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. മറ്റുള്ളവര്‍ക്ക് മുന്നില്‍ വെച്ച് നാണംകെടുത്തുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോശം പ്രകടനം കാഴ്ചവെച്ചതിന് ശിക്ഷ ഏറ്റുവാങ്ങുന്ന ജോലിക്കാരാണ് ഇതെന്ന് ചൈനീസ് ദേശീയ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഗിസോ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കമ്പനിയുടെ ശിക്ഷാ നടപടികളില്‍ മനംനൊന്ത് നിരവധി ജീവനക്കാര്‍ രാജിവെയ്ക്കുന്നുണ്ട്. മറ്റ് ജീവനക്കാര്‍ നോക്കിനില്‍ക്കവെയാണ് ഈ അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതെന്ന് ഇവര്‍ പറയുന്നു. ഈ വര്‍ഷം മുതലാണ് കമ്പനി നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷാവിധികള്‍ ഏര്‍പ്പെടുത്തിയത്. ജോലിക്ക് ലെതര്‍ ഷൂ ധരിക്കാതെ വരികയോ, ഫോര്‍മല്‍ വസ്ത്രം ധരിച്ചില്ലെങ്കിലോ 50 യുവാന്‍, ഏകദേശം 7.20 ഡോളറാണ് പിഴ ഈടാക്കുക.

എന്തായാലും സംഭവം പുറത്തുവന്നതോടെ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചു. അപമാനിക്കല്‍ പരിപാടിക്ക് നേതൃത്വം കൊടുത്ത മൂന്ന് മാനേജര്‍മാര്‍ക്ക് 10 ദിവസത്തെ ജയില്‍ശിക്ഷയാണ് നല്‍കിയത്. ചൈനയിലെ തൊഴില്‍ സാഹചര്യങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. പ്രത്യേകിച്ച് നാമമാത്രമായ ശമ്പളവും, താമസിക്കാന്‍ കുടുസ്സ് മുറികളും നല്‍കുന്നുവെന്നാണ് പ്രധാന പരാതി.

വാഷിങ്ടണ്‍: അമേരിക്കൻ പൗരത്വം ഇല്ലാത്ത കുടിയേറ്റക്കാരുടേതായി അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം അവകാശമാക്കുന്ന നിയമത്തില്‍ മാറ്റംവരുത്താനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്‍മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്. ഭരണഘടനാ ഭേദഗതി ചെയ്യാതെ പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമം മാറ്റാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.അമേരിക്കയില്‍ ജനിക്കുന്ന അമേരിക്കക്കാരല്ലാത്തവരുടെയും അഭയാര്‍ഥികളുടെയും കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുംവിധമാണ് നിലവിലുള്ള നിയമം.

അമേരിക്കന്‍ ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ നിര്‍ദേശിക്കുന്ന ഈ അവകാശം എടുത്തുകളഞ്ഞുകൊണ്ട് നിയമഭേദഗതി വരുത്താനാണ് ട്രംപ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിയമഭേദഗതിക്കുള്ള നീക്കം പുതിയ നിയമ പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്. ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുമെന്നും ഇക്കാര്യം നിയമവിദഗ്ധരുമായി സംസാരിച്ചതായും ട്രംപ് മാധ്യമത്തോട് വ്യക്തമാക്കി.

അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമഭേദഗതിയിലൂടെ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നിരവധി മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കും വിസാനിയത്രണവും അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത്തരത്തിലുള്ള എക്സിക്യൂട്ടീവ് ഓർഡർ കോടതിയിലെത്തുമെന്ന് നിയമവിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.

[ot-video][/ot-video]

അ​മാ​ൻ: ജോ​ർ​ദാ​നി​ലെ ചാ​വു​ക​ട​ലി​നു സ​മീ​പം പ്ര​ള​യ​ത്തി​ൽ സ്കൂ​ൾ ബ​സ് ഒ​ഴു​കി​പ്പോ​യി. സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 17 പേ​ർ മ​രി​ച്ചു. ബ​സി​ൽ 37 കു​ട്ടി​ക​ളും ഏ​ഴു ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ലി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് മേ​ഖ​ല​യി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. ജോ​ർ​ദാ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വി​ട്ടു​ന​ൽ​കി​യ​താ​യി ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. വി​നോ​ദ​യാ​ത്ര​പോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
പ്ര​ദേ​ശ​ത്ത് ഏ​താ​നും ദി​വ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​വ​പ്പെ​ടു​ന്ന​ത്. ജോ​ർ​ദാ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മാ​ൻ ഉ​ൾ​പ്പെ​ടെ പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​ണ്.

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച് 55 കിലോമീറ്റർ ദൂരത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. ഈ മാസം 24ന് വാഹനഗതാഗതത്തിനായി പാലം തുറന്നു നൽകും.

പേൾ റിവർ മേഖലയിൽനിന്നുള്ള പാലത്തിലൂടെ ഹോംങ്കോംഗ്-സുഹായ്-മക്കാവു എന്നിവിടങ്ങളിലേക്ക് പോകാൻ സാധിക്കും. കടൽപ്പാലം തുറക്കുന്നതോടെ ഹോംങ്കോംഗ്-ഹുവായ് യാത്ര മൂന്നുമണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയുമെന്ന് അധികൃതർ അറിയിച്ചു.   2009 ഡിസംബറിലാണ് ഈ പാലത്തിന്‍റെ നിർമാണം ആരംഭിച്ചത്.

RECENT POSTS
Copyright © . All rights reserved